കാര്‍ബണ്‍ വിമുക്ത ക്യാമ്പസുകള്‍ക്കായുള്ള പരിപാടികൾക്ക് തുടക്കം കുറിച്ച് സിസ്സ 

തിരുവനന്തപുരം: ജില്ലയിലെ സ്‌കൂളുകളില്‍ കാര്‍ബണ്‍ സാന്നിധ്യ നിര്‍ണയത്തിനും, കാര്‍ബണ്‍ വിമുക്ത ക്യാമ്പസുകള്‍ സൃഷ്ടിക്കുന്നതും സംബന്ധിച്ച പദ്ധതിയുടെ ഭാഗമായി, തിരുവനന്തപുരം വെങ്ങാനൂർ ഗേൾസ് എച്ച് എസ് എസ്സിൽ സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ) യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല  എം വിൻസെന്റ് എം എൽ എ ഉദ്ഘാടനം ചെയ്തു.

ക്യാമ്പസുകളിൽ കാർബൺ അളവ് കുറയ്ക്കുന്നതിനായി കൂടുതൽ വൃക്ഷങ്ങൾ നടേണ്ടത് ആവശ്യമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം പ്ലാസ്റ്റിക് കത്തിക്കൽ, വനനശീകരണം, മാലിന്യം വലിച്ചെറിയൽ തുടങ്ങിയ മനുഷ്യ പ്രവർത്തികൾ  മൂലം കാർബൺ ഡയോക്‌സൈഡ് പുറന്തള്ളപ്പെടുന്നുവെന്നും അന്തരീക്ഷം മലിനമാക്കപ്പെടുന്നുവെന്നും കൂട്ടിച്ചേർത്തു.

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവിറോണ്മെന്റ് (കെ എസ് സി എസ് ടി ഇ) യുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച കെ എസ് സി എസ് ടി ഇ സീനിയർ പ്രിൻസിപ്പൽ സയൻസ്റ്റിസ്റ്റ് ഡോ. കമലാക്ഷൻ കോക്കൽ,

മനുഷ്യ പ്രവർത്തി മൂലം സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് അഭിപ്രായപ്പെട്ടു. വനനശീകരണം, വ്യവസായ  കാർഷിക പ്രക്രിയകൾ, ഫോസിൽ ഇന്ധനങ്ങൾ കത്തിക്കൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാൽ പുറന്തള്ളപ്പെടുന്ന ഗ്രീൻ ഹൗസ് വാതകങ്ങൾ കാലാവസ്ഥയിൽ അപകടകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെങ്ങാനൂര്‍ ഗേള്‍സ് എച്ച് എസ് എസ് ഹെഡ്മിസ്ട്രസ് ബി ശ്രീലത , സിസ്സ എനര്‍ജി & ക്ലീന്‍ ടെക്‌നോളജീസ് ഡയറക്ടറും  ബി ഇ ഇ എനര്‍ജി ഓഡിറ്ററുമായ എഞ്ചിനീയര്‍ ബി വി സുരേഷ് ബാബു,  ഡോ. സി കെ പീതാംബരന്‍, ഡയറക്ടര്‍, കാര്‍ഷിക വിഭാഗം, സിസ്സ,  വെങ്ങാനൂര്‍ ഗേള്‍സ് എച്ച് എസ് എസ്  മാനേജര്‍  ദീപ്തി ഗിരീഷ്, പി ടി എ പ്രസിഡന്റ് ഹരീന്ദ്രന്‍ നായര്‍ എസ്,  സുനില്‍ ജി എസ്  വെങ്ങാനൂർ ഗേൾസ് , എച്ച് എസ് എസ്  എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരള പൊലീസിന്റെ സൈബര്‍ഡോം ഇനി തെലുങ്കാനയിലേക്കും

മന്ത്രിയുടെയോ ചീഫ് വിപ്പിന്റെയോ നിയമനം തടസ്സപെടുത്തുന്ന രീതിയിൽ സാമ്പത്തിക പ്രതിസന്ധിയില്ല: കോടിയേരി