പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന സന്ദേശവുമായി സിസ്സ പരിസ്ഥിതി ദിന സെമിനാർ സംഘടിപ്പിച്ചു

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാഘോഷം 2018-ന്റെ ഭാഗമായി സിസ്സ ( CISSA ), കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് (കെ എസ് സി ടി ഇ) എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ‘പ്ലാസ്റ്റിക് മലിനീകരണം’ എന്ന മുഖ്യ വിഷയത്തെ കേന്ദ്രീകരിച്ച് നടന്ന സെമിനാർ തിരുവനന്തപുരം കോർപ്പറേഷൻ മേയർ അഡ്വ. വി കെ പ്രശാന്ത് ഉദ്‌ഘാടനം ചെയ്തു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ‘ക്യാമ്പസുകളിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജനം നടപ്പിലാക്കുവാനുള്ള വഴികൾ’ എന്ന വിഷയത്തിലാണ് സെമിനാർ കേന്ദ്രീകരിച്ചത്.

പ്ലാസ്റ്റിക് ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കാൻ ആവില്ലെങ്കിലും, ഒറ്റ-തവണ ഉപയോഗത്തിനായി നിർമ്മിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് സ്ട്രോ, പ്ലാസ്റ്റിക്ക് പ്ളേറ്റുകൾ, പ്ലാസ്റ്റിക്ക് കപ്പുകൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കാൻ കഴിഞ്ഞാൽ പ്ലാസ്റ്റിക്ക് ഉപഭോഗം ഗണ്യമായി കുറയ്ക്കാനാകുമെന്ന് മേയർ അഡ്വ. വി കെ പ്രശാന്ത് അഭിപ്രായപ്പെട്ടു.

സന്നദ്ധ സംഘടനകളും, കോർപ്പറേറ്റ് കമ്പനികളും ഈ ലക്‌ഷ്യം മുൻനിറുത്തി പ്രവർത്തിച്ചു തുടങ്ങിയതായും പ്ലാസ്റ്റിക്ക് കുപ്പികളും, പ്ലാസ്റ്റിക്കിലുണ്ടാക്കിയ ടിഫിൻ ബോക്സുകളും വേണ്ടെന്നു വച്ച്, കോളേജ് വിദ്യാർത്ഥികൾ കൂടി ഈ ഉദ്യമത്തിൽ പങ്കാളികളായാൽ അത് സ്വാഗതാർഹമായ തീരുമാനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസിനെ ഒരു ഹരിത ക്യാമ്പസായി മാറ്റാൻ അത് സഹായകരമാകുമെന്ന് മേയർ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ സംസാരിച്ച കേരളം സർവകലാശാല ശാസ്ത്രവിഭാഗം ഡീൻ ഡോ എ ബിജുകുമാർ, പ്ലാസ്റ്റിക്ക് മൂലം സമുദ്രങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീതിദമായ മാലിന്യപ്രശ്നത്തെക്കുറിച്ച് ഓർമിപ്പിച്ചു.

ലോകത്തെവിടെയെങ്കിലും നിന്ന് സമുദ്രത്തിലേക്ക് തള്ളപ്പെടുന്ന പ്ലാസ്റ്റിക്ക് മാലിന്യം, ലോകമാകമാനം പരിസ്ഥിതിക്കും, ജൈവ വൈവിധ്യത്തിനുംമേൽ ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സമുദ്ര ജലത്തിന്റെ നിരന്തര ചലനം മൂലം, കടലിലേയ്ക്ക് തള്ളപ്പെടുന്ന പ്ലാസ്റ്റിക്കിനു രൂപാന്തരമുണ്ടാക്കി മൈക്രോ പ്ലാസ്റ്റിക്കിന്റെ രൂപം നൽകുകയും, ഇവ മൽസ്യങ്ങൾക്കുള്ളിൽ എത്തുന്നത് അതുവഴി വീണ്ടും മനുഷ്യ ശരീരത്തിലേയ്ക്കും നിക്ഷേപിക്കപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹരിത കേരളം മിഷൻ സാങ്കേതിക ഉപദേഷ്ടാവ് ഡോ. ആർ അജയകുമാർ വർമ്മ, കേരള സർവ്വകലാശാല കമ്പ്യൂട്ടേഷനൽ ബയോളജി ആൻഡ് ബയോഇൻഫർമാറ്റിക്‌സ് വിഭാഗം തലവൻ ഡോ. അച്യുത്ശങ്കർ എസ് നായർ, കെ എസ് സി ടി ഇ, കെ എസ് സി എ ടി മുതിർന്ന ശാസ്ത്രജ്ഞനും വെറ്റ്ലാൻഡ് ടെക്നിക്കൽ യുണിറ്റ് കോർഡിനേറ്ററുമായ ഡോ പി ഹരിനാരായണൻ, സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഡോ വി വി കരുണാകരൻ എന്നിവർ തുടർന്ന് നടന്ന സാങ്കേതിക സെഷനുകൾ കൈകാര്യം ചെയ്തു.CISSA Environment Day Seminar

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

school van , Kochi, Maradu, students, death, temple, pond,

കൊച്ചി മരടിൽ സ്‌കൂള്‍ വാന്‍ മറിഞ്ഞു; രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരണമടഞ്ഞു

Kim-Trump, summit, meeting, US, North Korean, leaders, Singapore, 

കിം-ട്രംപിൻറെ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂര്‍ സാക്ഷ്യം വഹിച്ചു