CISSA, Ozone Day 2017,
in ,

സിസ്സ ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു

തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (CISSA) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‌സിലിന്റെ സഹകരണത്തോടെ ഓസോണ്‍ ദിനാചരണം (Ozone Day) സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ പാറശാലയിലുള്ള ഭാരതീയവിദ്യാപീഠം സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ബോധവല്‍ക്കരണ സെമിനാറും ക്വിസ്മത്സരവും നടത്തി.

സിസ്സ ജനറല്‍ സെക്രട്ടറി ഡോ സി.സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ സലൂജ വി ആര്‍ ഓസോണ്‍ ദിനാചരണത്തിന്റെ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഓസോണ്‍ പാളിയുടെ സംരക്ഷണത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള സംയുക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും മികച്ച ഉദാഹരണമാണ് മോണ്‍ട്രീയല്‍ പ്രോട്ടോക്കോളിലൂടെ തുടക്കമിട്ടതെന്ന് സലൂജ വി.ആര്‍ അഭിപ്രായപ്പെട്ടു.

ആ മികച്ച സംരംഭം കൂടുതല്‍ അര്‍ത്ഥവത്താക്കുന്നതിനായി തദ്ദേശീയതലങ്ങളില്‍ പരിസ്ഥിതിബോധം വളര്‍ത്താനും, പ്രകൃതി സംരക്ഷണത്തിലൂന്നിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും നാം തയ്യാറാകണമെന്നും അവർ പറഞ്ഞു. നമ്മുടെ ഭക്ഷ്യ ശൃംഖലകാത്തുസൂക്ഷിക്കാനും, പട്ടിണി ഇല്ലാതാക്കാനും, രോഗ നിവാരണത്തിനും പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാകുമെന്നും സലൂജ കൂട്ടിച്ചേര്‍ത്തു.

നമ്മുടെ മുന്‍ തലമുറകളിലുള്ളവര്‍ പരമ്പരാഗതമായിത്തന്നെ പാലിച്ചു പോന്ന പലകാര്യങ്ങളും പ്രകൃതിസ്‌നേഹത്തിനു പ്രാധാന്യം നല്കിക്കൊണ്ടുള്ളവയായിരുന്നു എന്നും വൃക്ഷപൂജയും, മറ്റു പല അനുഷ്ഠാനങ്ങളും ശീലിക്കുക വഴി പ്രകൃതിസ്‌നേഹം മനുഷ്യനന്മയ്ക്ക് ഉതകുമെന്ന ബോധ്യം അവര്‍ക്കുണ്ടായിരുന്നതായും അത്തരം ശ്രദ്ധകളിലേയ്ക്ക് നമ്മളും പോകേണ്ടിയിരിക്കുന്നു എന്നും സലൂജ പറഞ്ഞു.

ഇന്ത്യയുടെ മൊത്തം ജനസംഖ്യയില്‍ പകുതിയിലധികം വരുന്ന യുവാക്കളും, വിദ്യാര്‍ത്ഥികളും ഓസോണ്‍ പാളി സംരക്ഷണത്തിനായുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കു വഹിക്കേണ്ടതുണ്ടെന്നും നവ മാധ്യമങ്ങളും ഇത്തരം ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ബോധവത്കരണത്തിനു ശക്തിപകരണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്ചൂണ്ടിക്കാട്ടി.

കേരളസര്‍വ്വകലാശാല ശാസ്ത്ര വിഭാഗം ഡീന്‍ ഡോ. എ .ബിജുകുമാര്‍, ശ്രമിക്‌വിദ്യാപീഠം മുന്‍ ഡയറക്ടറും കേരളശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസില്‍ ശാസ്ത്ര പ്രചാരക സമിതി അംഗവുമായ ഡോ. സി.പി .അരവിന്ദാക്ഷന്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ വിഭാഗം മുന്‍ ഡയറക്ടര്‍ ഡോ .സി .കെ .പീതാംബരന്‍ എന്നിവര്‍ ബോധവല്‍ക്കരണ സെമിനാറിന്റെ ഭാഗമായി ക്ലാസുകള്‍ എടുത്തു.

ഡബ്‌ള്യുഡബ്‌ള്യുഎഫ് ഇന്ത്യയുടെ കേരളഘടകം വിദ്യാഭ്യാസ ഓഫീസര്‍ എ കെ ശിവകുമാര്‍ ക്വിസ്മാസ്റ്ററായി. ഒറ്റശേഖരമംഗലം ജനാര്‍ദ്ധനപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബെറ്റി മരിയ.ബി.വി, അനന്ത് പദ്മനാഭന്‍ എ.എസ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

അന്തിയൂര്‍ക്കോണം ലിറ്റില്‍ ഫ്ലാവര്‍എച്ച്എസ്സിലെ ശില്പ വിജയന്‍ വി .എസ്, സൂരജ് .എസ് .എസ്എന്നിവര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍, വ്ലാത്തങ്കര വൃന്ദാവന്‍ എച്ച് .എസ്സിലെ അനന്തു. പി .എസ്, ആര്യ.എസ്എന്നിവര്‍ക്ക്‌ മൂന്നാംസ്ഥാനം ലഭിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

mosquito, SC, God

കൊതുക് നിവാരണം ദൈവത്തിനെ കഴിയൂ: സുപ്രീം കോടതി

IRCTC, No restriction , any debit/credit card ,usage , site,

ഒാൺലൈൻ ട്രെയിൻ ടിക്കറ്റ്​: എല്ലാ ബാങ്ക് കാർഡും ഉപയോഗിക്കാം