CISSA , Biodiversity Award , best organization , Centre for Innovation in Science and Social Action , Best Biodiversity Organization,  Kerala State Biodiversity Board
in

സന്നദ്ധ സംഘടനയായ സിസ്സ ജൈവവൈവിദ്ധ്യ പുരസ്‌കാരം നേടി

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ ( CISSA ) കേരള ജൈവവൈവിദ്ധ്യ ബോർഡിൻറെ മികച്ച സംഘടനയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി.

കേരള സ്റ്റേറ്റ് ജൈവവൈവിധ്യ ബോർഡിന്റെ മ്യൂസിയം ഉദ്ഘാടന ചടങ്ങിൽ സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്ന് സിസ്സ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ്‌കുമാർ, ഇക്കോളജി വിഭാഗം തലവൻ ഡോ പി എൻ കൃഷ്ണൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

സുസ്ഥിര വികസനം, ജൈവവൈവിധ്യ സംരക്ഷണം, സുരക്ഷിത ഭക്ഷണം, ജൈവകൃഷി, എന്നീ മേഖലകളിൽ പ്രശംസനീയമായ പ്രവർത്തനങ്ങൾ നടത്തി വരികയാണ് സിസ്സ.

ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, ശാസ്ത്രജ്ഞർ, സാമൂഹിക പ്രവർത്തകർ, നയരൂപകർത്താക്കൾ എന്നിങ്ങനെ സാമൂഹിക പ്രതിബദ്ധതയുള്ള 20 അംഗങ്ങളുമായി 2006-ൽ ആരംഭിച്ച സിസ്സ കേരളത്തിലെ സുസ്ഥിര വ്യകസന സംരംഭങ്ങളിൽ ഉയർന്ന സ്ഥാനം സ്വന്തമാക്കി കഴിഞ്ഞു.

ശാസ്ത്രത്തെ സമൂഹവുമായി ബന്ധിപ്പിക്കുന്നതിന് വൈവിധ്യമായ മാർഗ്ഗനിർദേശങ്ങളും നവീകരണങ്ങളും മുന്നോട്ട് വയ്ക്കുകയാണ് വ്യത്യസ്ത ഡയറക്ടർമാരടങ്ങുന്ന സിസ്സ ടീം. ജൈവ വൈവിദ്ധ്യം, ഊർജ്ജ സംരക്ഷണം, ജൈവകൃഷി, എന്നിവ അവയിൽ ചിലതാണ്.

യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റിയായാൽ അംഗീകൃതമായ റീജിയണൽ സെന്റർ ഫോർ എക്സ്പെർട്ടീസിന്റെ തിരുവനന്തപുരം ആസ്ഥാനം കൂടിയാണ് സിസ്സ.

ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ ആൻഡ് എക്സ്പോ, അന്നം ഗുഡ് ഫുഡ് മൂവ്മെന്റ് ആൻഡ് എക്സ്പോ, വാർഷിക ബാല കൃഷി ശാസ്ത്ര കോൺഗ്രസ്, ഇലക്ട്രോണിക് മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ, ദേശീയ ചക്ക മഹോത്സവം, ദേശീയ വാഴ മഹോത്സവം എന്നിവയാണ് സിസ്സയുടെ ശാസ്ത്ര-സമൂഹ ബന്ധം ശക്തിപ്പെടുത്തുവാനുള്ള സംരംഭങ്ങൾ.

മിന്നൽ അപകടങ്ങൾക്കെതിരെ പ്രവർത്തിക്കാനും അവയെക്കുറിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും ലൈറ്റ്നിങ്ങ് അവേർനസ്സ് ആൻഡ് റിസർച്ച് സെന്റർ എന്ന പ്രത്യേക വിഭാഗം തന്നെ സിസ്സയ്ക്കുണ്ട്.

അതേസമയം, ഓർഗാനിക് ഫാർമിംഗ് റിസോഴ്സ് സെന്റർ വിദഗ്ദ്ധ പരിശീലനത്തിലൂടെ ജൈവകൃഷിയെ പരിപോഷിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു.

2010-ൽ ആരംഭിച്ച് രണ്ട് വർഷത്തിലൊരിക്കൽ സംഘടിപ്പിക്കപ്പെടുന്ന അന്താരാഷ്ട്ര ജൈവവൈവിദ്ധ്യ കോൺഗ്രസ് ജൈവവൈവിദ്ധ്യ വിദഗ്ദ്ധരുടെ രാജ്യത്തിലെ തന്നെ ഏറ്റവും വലിയ സമ്മേളനമായി തുടരുന്നു.

സിസ്സയുടെ മികവ് കണക്കിലെടുത്ത് യു എൻ യൂണിവേഴ്സിറ്റി റീജിയണൽ സെന്റർ ഓഫ് എക്സ്പെർട്ടീസിനെ സമീപകാലത്ത് അംഗീകരിച്ചിരുന്നു. കൂടാതെ സിസ്സയുടെ വാർഷിക ബാലകൃഷി ശാസ്ത്ര കോൺഗ്രസ് 2017-ൽ ഒക്കയാമ അവാർഡ് കരസ്ഥമാക്കിയിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Mammootty's Mamangam, shooting, stop memo, Maradu, village officer, set , Baahubali, AR Rahman, show

മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ചിത്രീകരണം വിവാദത്തിൽ

Kaala, Rajinikanth ,  Rajani, release, Karnataka, internet, US,  Supreme court, order, release, Kumara swami, Karnataka, film, Kaveri, river, Prakash Raj,

സ്റ്റൈൽ മന്നൻ രജനിയുടെ കാലയ്ക്ക് വീണ്ടും തിരിച്ചടികൾ