Movie prime

രാസസുരക്ഷയും സുസ്ഥിര വികസന ലക്ഷ്യങ്ങളും: സിസ്സ സെമിനാർ ജൂൺ 10 ന്

തിരുവനന്തപുരം: സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) രാസ സുരക്ഷയും സുസ്ഥിര വികസന ലക്ഷ്യങ്ങളും എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. യു എൻ യൂണിവേഴ്സിറ്റി അംഗീകാരമുള്ള റീജ്യണൽ സെന്റർ ഓഫ് എക്സ്പെർടീസിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സിന്റെയും സഹകരണത്തോടെ നടത്തുന്ന പരിപാടി 2019 ജൂൺ 10 ബുധനാഴ്ച വൈകീട്ട് മൂന്നു മണിക്ക് വെള്ളയമ്പലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഹാളിൽ നടക്കും. സിസ്സയും റീജ്യണൽ സെന്റർ ഓഫ് എക്സ്പെർടീസും സംയുക്തമായി സംഘടിപ്പിച്ചുവരുന്ന ‘സുസ്ഥിര More
 
രാസസുരക്ഷയും സുസ്ഥിര വികസന ലക്ഷ്യങ്ങളും: സിസ്സ സെമിനാർ ജൂൺ 10 ന്

തിരുവനന്തപുരം: സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) രാസ സുരക്ഷയും സുസ്ഥിര വികസന ലക്ഷ്യങ്ങളും എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. യു എൻ യൂണിവേഴ്സിറ്റി അംഗീകാരമുള്ള റീജ്യണൽ സെന്റർ ഓഫ് എക്സ്പെർടീസിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്‌സിന്റെയും സഹകരണത്തോടെ നടത്തുന്ന പരിപാടി 2019 ജൂൺ 10 ബുധനാഴ്ച വൈകീട്ട് മൂന്നു മണിക്ക് വെള്ളയമ്പലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്‌സ് ഹാളിൽ നടക്കും. സിസ്സയും റീജ്യണൽ സെന്റർ ഓഫ് എക്സ്പെർടീസും സംയുക്തമായി സംഘടിപ്പിച്ചുവരുന്ന ‘സുസ്ഥിര വികസനത്തിന് കാമ്പസ് നേതൃത്വം’ എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടക്കുന്നത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്‌സ്(ഇന്ത്യ) കേരള സ്റ്റേറ്റ് സെന്റർ ചെയർമാൻ കെ കെ ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡൽഹി ആസ്ഥാനമായ ടോക്സിക്സ് ലിങ്കിന്റെ അസോസിയേറ്റ് ഡയറക്ടർ സതീഷ് സിൻഹ മുഖ്യ പ്രഭാഷണം നടത്തും. പരിസ്ഥിതി വിഷയങ്ങളിൽ അഗാധമായ ജ്ഞാനമുള്ള അദ്ദേഹം ഭക്ഷ്യസുരക്ഷ, രാസസുരക്ഷ, മെഡിക്കൽ – ഇലക്ട്രിക് മാലിന്യങ്ങൾ തുടങ്ങി നിർണായക മേഖലകളിൽ നയരൂപീകരണത്തിലുൾപ്പെടെ വിലപ്പെട്ട സംഭാവനകൾ നൽകിയ ആളാണ്.

സുസ്ഥിര വികസനലക്ഷ്യം കൈവരിക്കാൻ കീടനാശിനികളുടെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കേണ്ടതിന്റെ ആവശ്യകത യെപ്പറ്റി തണൽ എക്സിക്യൂട്ടീവ് ഡയറക്ടർ ജയകുമാർ സി പ്രത്യേക പ്രഭാഷണം നടത്തും. ഐക്യരാഷ്ട്രസഭ മുന്നോട്ടുവെയ്ക്കുന്ന പതിനേഴ് സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പതിനാറും രാസസുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും രാജ്യം അതീവ ഗുരുതരമായ വ്യവസായ – വാഹന മലിനീകരണ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ രാസസുരക്ഷാ അവബോധം വർധിക്കേണ്ടത് അത്യാവശ്യമാണെന്നും സംഘാടകർ പറഞ്ഞു.

സാമ്പത്തിക വളർച്ച, എല്ലാവിഭാഗം ജനങ്ങളെയും ഉൾക്കൊള്ളൽ, പരിസ്ഥിതി സംരക്ഷണം എന്നീ മൂന്നു കാതൽ ഘടകങ്ങളെ കണക്കിലെടുത്തു വേണം രാജ്യത്ത് സുസ്ഥിരവികസനപദ്ധതികൾ രൂപപ്പെടുത്തേണ്ടത്. സിസ്സയും ആർ സി ഇ യും സംയുക്തമായി മുന്നോട്ടുവെയ്ക്കുന്ന സുസ്ഥിര വികസനത്തിന് കാമ്പസ് നേതൃത്വം എന്ന പദ്ധതി ഈ രംഗത്ത് യുവാക്കളുടെ മുൻകൈയും നേതൃശേഷിയും കണക്കിലെടുത്തുകൊണ്ടുള്ളതാണ്.