ലോക തണ്ണീർത്തട ദിനാചരണം: പരിസ്ഥിതി സെമിനാറും പോസ്റ്റർ രചനാ മത്സരവും 

തിരുവനന്തപുരം: ലോക തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ആസ്ഥനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നവേഷൻസ് ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ ( സിസ്സ ) പരിസ്ഥിതി സെമിനാറും  പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിക്കുന്നു.

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവിറോണ്മെന്റിന്റെ ( കെ എസ് സി എസ് ടി ഇ ) സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി 2019 ഫെബ്രുവരി 9 ന് കേശവദാസപുരത്തെ എം ജി കോളെജിൽ വെച്ച് നടക്കും. തണ്ണീർത്തടങ്ങളുടെ പ്രസക്തിയെയും അവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെയും കുറിച്ചുള്ള അവബോധം വിദ്യാർഥികൾക്കിടയിൽ വർധിപ്പിക്കുകയാണ് ലക്ഷ്യം.

‘കേരളത്തിലെ കണ്ടൽക്കാടുകൾ: തൽസ്ഥിതി, വെല്ലുവിളികൾ, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പ്രത്യേക പരാമർശങ്ങൾ ‘ എന്നതാണ് സെമിനാറിന്റെ വിഷയം. ഇതോടൊപ്പം കോളെജ്  വിദ്യാർഥികൾക്കായി ‘തണ്ണീർത്തടങ്ങൾ: തൽസ്ഥിതിയും വെല്ലുവിളികളും’ എന്ന വിഷയത്തിൽ  പോസ്റ്റർ രചനാ മത്സരവും പോസ്റ്റർ പ്രദർശനവും നടത്തുന്നുണ്ട്.

സെമിനാറിൽ പങ്കെടുക്കുന്ന അധ്യാപകർ, വിദ്യാർഥികൾ; പോസ്റ്റർ രചനാ മത്സരത്തിൽ പങ്കാളികളാവുന്ന വിദ്യാർഥികൾ എന്നിവരുടെ പേരു വിവരങ്ങൾ കോളെജ് അധികൃതർ cissabiodiversity@gmail.com എന്ന വിലാസത്തിലോ 9895375211 എന്ന ഫോൺ നമ്പറിലോ അറിയിക്കേണ്ടതാണ്. രജിസ്‌ട്രേഷൻ രാവിലെ 9 .30 ന്  ആരംഭിക്കും. രജിസ്‌ട്രേഷൻ ഫീസ് ഈടാക്കുന്നതല്ല.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

യു എസ് ടി ഗ്ലോബലിന് വീണ്ടും ടോപ് എംപ്ലോയർ അവാർഡ്

കായിക രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം: മന്ത്രി