CISSA,Technology Day ,seminar , Tech Advances, Transportation, National Technology Day 2018,Celebrations, Centre for Innovation in Science and Social Action,organized ,Non-conventional Energy and Rural Technology ,ANERT, Government of Kerala, 
in ,

ഗതാഗതത്തിലെ സാങ്കേതിക പുരോഗതി: സിസ്സ ടെക്നോളജി ഡേ സെമിനാർ സംഘടിപ്പിച്ചു

തിരുവനന്തപുരം: നാഷണൽ ടെക്നോളജി ഡേ 2018 ആഘോഷങ്ങളുടെ ഭാഗമായി സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ ( CISSA ), ‘ടെക്നോളോജിക്കൽ അഡ്വാൻസസ്‌ ഇൻ സസ്‌റ്റൈനബിൾ ട്രാൻസ്പോർട്ടെഷൻ-ഇലക്ട്രിക്കൽ മൊബിലിറ്റി ആൻഡ് യൂസ് ഓഫ് റിന്യൂവബിൾ എനർജി’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

ഏജൻസി ഫോർ നോൺ- കൺവെൻഷണൽ എനർജി ആൻഡ് റൂറൽ ടെക്നോളജി (ANERT), കേരള സർക്കാർ സഹകരണത്തോടെ 2018 മെയ് 14-ന് തിരുവനന്തപുരത്തെ അനെർട് കോൺഫറൻസ് ഹാളിലാണ് സെമിനാർ സംഘടിപ്പിച്ചത്. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് പരിപാടി സ്പോൺസർ ചെയ്തു.

സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച വിദഗ്ദ്ധർ ഭാവി ഗതാഗതം വൈദ്യുതീകരിക്കപ്പെട്ട വാഹനങ്ങളിലായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഇത്തരം വാഹനങ്ങളിൽ ഉപയോഗിക്കുന്നവയെല്ലാം റിന്യൂവബിൾ എനർജി ആയിരിക്കണം എന്നത് പരിഗണിക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം മലിനീകരണം കുറയുമെങ്കിലും അവയുടെ ആവശ്യകത വർധിക്കുകയും അസന്തുലിതമായ അവസ്ഥ വന്നു ചേരുകയും ചെയ്യുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കി.

പദ്മ മൊഹന്തി ഐ എഫ് എസ്, ഡയറക്ടർ, ഡിപ്പാർട്മെന്റ് ഓഫ് എൻവയോൺമെന്റ് & ക്ലൈമറ്റ് ചേഞ്ച്, കേരള സർക്കാർ, നാഷണൽ ടെക്നോളജി ഡേ 2018 ഉദ്ഘാടനം ചെയ്തു. അനെർട് ഡയറക്ടർ ഡോ. ആർ ഹരികുമാർ ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തി.

എഞ്ചിനീയർ ബിനുജ തോമസ്, സീനിയർ സയന്റിസ്റ്റ്, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി & എൻവയോൺമെന്റ്(KSCSTE), ഡോ. സി കെ പീതാംബരൻ, ഡയറക്ടർ, സിസ്സ, ഡോ. മുരുഗൻ, ഡയറക്ടർ, സിസ്സ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

എഞ്ചിനീയർ എ എം നാരായണൻ, ഹെഡ്,എനർജി എഫിഷ്യൻസി, എനർജി മാനേജ്മന്റ് സെന്റർ, കേരള( ഇലക്ട്രിക്ക് വെഹിക്കിൾസ് ആൻഡ് ഗവണ്മെന്റ് പോളിസി), എഞ്ചിനീയർ ബി. വി സുരേഷ് ബാബു, അംഗീകൃത എനർജി ഓഡിറ്റർ- ബി ഇ ഇ ഓട്ടോട്രാക്ഷൻസ് (എൻവയോൺമെന്റ്, ക്ലൈമറ്റ് ആൻഡ് ഇക്കണോമിക് ഇമ്പാക്ട്സ് ഓഫ് ഇലക്ട്രിക്ക് ട്രാൻസ്പോർട്ടെഷൻ സിസ്റ്റം) , എഞ്ചിനീയർ സബ് വി ആർ, അസ്സോസിയേറ്റ് പ്രൊഫസർ, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്, എസ് സി ടി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ( എവലയൂഷൻ ഓഫ് ഇലക്ട്രിക്ക് മൊബിലിറ്റി ), ശ്രീറാം ആർ രാജീവ്, മഹേന്ദ്ര ഇലക്ട്രിക്കൽസ്( ഇലക്ട്രിക്ക് വെഹിക്കിൾസ് ഫോർ മാസ്സ് ട്രാൻസ്‌പോർട്ടെഷൻ ആൻഡ് പേഴ്‌സണൽ യൂസ്) എന്നിവർ ടെക്നിക്കൽ സെഷനുകൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Karnataka, election, congress, JDS ,chief minister, Kumaraswamy, support, BJP, 

കർണാടകയിൽ അപ്രതീക്ഷിത സംഭവ പരമ്പര

Ronaldo,Messi , Ballon d'Or Holder, sister, home, name, football,  Lionel Messi ,Cristiano Ronaldo, The Euro 2016 winner , Katia Aveiro,

റൊണാള്‍ഡോയുടെ വീട്ടിൽ മെസ്സിയുടെ സ്ഥാനമെന്ത്? സുപ്രധാന വെളിപ്പെടുത്തലുമായി സഹോദരി