Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic ,Justice  P. N. Ravindran , BJP, Karnataka, Yeddyurappa, floor test, tomorrow, Supreme Court,  stay orders, Courts ,  6 months , civil, criminal case trials,Supreme Court, bench ,Justices, Adarsh Kumar Goel, Navin Sinha , RF Nariman , proceedings,  legislative , trial , CJI, impeachment, Yechuri, plans, Dipak Misra, SC CPM, may bring impeachment against CJI, Yechuri, opposition, plans, impeachment motion, chief justice, Dipak Misra, Supreme court,
in ,

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റിന് നീക്കം: യെച്ചൂരി

ന്യൂഡല്‍ഹി: രാജ്യത്തെ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസിനെതിരെ ( CJI ) ഇംപീച്ച്‌മെന്റ് ( impeachment ) പ്രമേയത്തിന് നീക്കം നടക്കുമെന്ന് സീതാറാം യെച്ചൂരി ( Yechuri ) സൂചന നൽകി. ഇന്ത്യയുടെ നീതിന്യായ സംവിധാനത്തിൽ അസാധാരണ സംഭവ വികാസങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.

സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹാരമില്ലാതെ നീളുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുന്ന കാര്യം ആലോചിച്ച് വരുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ തന്നെ പ്രമേയം കൊണ്ടുവരാനാണ് തീരുമാനം. ഇതിനായി പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്തുകയാണെന്നും യെച്ചൂരി വ്യക്തമാക്കി.

സുപ്രീംകോടതി ചീഫ് ജസ്റ്റിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധിച്ച വിഷയത്തില്‍ ഇതുവരെ പരിഹാരമായിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇപ്പോള്‍ ഈ വിഷയത്തിൽ നിയമനിര്‍മ്മാണസഭ ഇടപെടേണ്ട ഘട്ടമെത്തിയെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

പ്രശ്‌നങ്ങള്‍ കോടതിക്ക് അകത്ത് തന്നെ പരിഹരിക്കപ്പെടും എന്ന് കരുതിയിരുന്നുവെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ലെന്നും അതിനാൽ ബജറ്റ് സമ്മേളനത്തില്‍ കുറ്റാരോപണ മെമ്മോ സമര്‍പ്പിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

വിവാദം മൂലമുണ്ടായ കോടതിയിലെ ഭരണസ്തംഭനം ഒഴിവാക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നും യെച്ചൂരി അറിയിച്ചു.

സുപ്രീം കോടതിയില്‍ കാര്യങ്ങള്‍ ശരിയായല്ല പോകുന്നതെന്നു ചൂണ്ടിക്കാട്ടി മുതിർന്ന ജഡ്ജിമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കുര്‍, കുര്യന്‍ ജോസഫ് എന്നിവർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം ഉള്‍പ്പെടെയുള്ള പ്രധാന കേസുകള്‍ ഏതു ബെഞ്ച് കേള്‍ക്കണമെന്നതില്‍ ചീഫ് ജസ്റ്റിസ് സ്വീകരിക്കുന്ന തീരുമാനങ്ങളെ സംബന്ധിച്ചും ജഡ്ജിമാര്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഗതികിട്ടാ പ്രേതങ്ങൾ

Kerala, tourism, tourists , growth, arrivals, season, visitors, increased, numbers, Kerala Tourism , USA, road shows, B2B meetings, B-To-B meetings, Los Angels, cities, Kerala, Kumarakam, resorts, Air India, competition, air tickets, San Francisco, tourists, Kerala tourism, Europe, tourists, plans, series of activites, attact tourists, promote, initiative, Kadakampalli Surendran, minister, department, travel, programmes,

യൂറോപ്യൻ വിപണി ലക്ഷ്യമിട്ട് വിവിധ പദ്ധതികളുമായി കേരള ടൂറിസം