in ,

ഫോൺ കെണി: റിപ്പോർട്ടിന് അംഗീകാരം; ചാനലിനെതിരെ ശുപാർശ

തിരുവനന്തപുരം: മുൻ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോൺ കെണി വിവാദത്തിൽ ജസ്റ്റിസ് പി.എസ്.ആന്റണി കമ്മീഷന്റെ റിപ്പോർട്ട് മന്ത്രിസഭ (cabinet) അംഗീകരിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 16 ശുപാര്‍ശകൾ പരിശോധിച്ച് ആവശ്യമായ നടപടി കൈക്കൊള്ളാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ശശീന്ദ്രനെതിരെ വാർത്ത നൽകിയ മംഗളം ചാനലിൻറെ ലൈസൻസ് റദ്ദാക്കാൻ സർക്കാർ ശുപാർശ ചെയ്യണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചതായും ഇതിനായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനു കത്തെഴുതുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചാനൽ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

കമ്മീഷന്റെ ചില ശുപാർശകളിൽ റിപ്പോർട്ട് നൽകുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി ഒരു കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിട്ടുണ്ടെന്നും ഈ കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് സർക്കാർ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എ.കെ ശശീന്ദ്രൻ മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നതിൽ പ്രശ്നമില്ലെന്നും എന്നാൽ അക്കാര്യം തീരുമാനിക്കേണ്ടത് താൻ മാത്രമല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇന്നലെ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ തടയാൻ താൻ നിർദ്ദേശിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

bubble hotel, bubble pods, transparent pods, Iceland, nature, rooms, hotel rooms, Star Hotel, Skalholt, guests, star-gaze ,stay, unique space , Hvítá, each pod, offers ,uninterrupted views, climate-controlled environment, transparent, privacy,maintained,

പ്രകൃതിയെ അടുത്തറിയാൻ ‘ബബ്ബിൾ പോഡുകൾ’ റെഡി

ജിഷ്ണു കേസ്: സിബിഐ തീരുമാനം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം