ClaySys, ClaySys technologies, InfoPark, campus, IT, Athulya Main Building, hrishikesh nair, CEO, Vinod Tharakan, managing directro, Athulya Road, Infopark Campus, Infopark, Kochi, Kerala
in

ക്ലേസിസ് ടെക്നോളജീസിന് ഇനി ഇൻഫോപാർക്കിൽ സ്വന്ത൦ ക്യാമ്പസ്

കൊച്ചി: രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി കൊച്ചി ഇൻഫോപാർക്കിൽ ( InfoPark ) ക്ലേസിസ് ടെക്നോളജീസ് ( ClaySys technologies ) സ്വന്ത൦ ക്യാമ്പസിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനായി 1.6 ഏക്കർ സ്ഥലം ക്ലേസിസ് ഏറ്റെടുത്തു. 2018 ഡിസംബറിൽ ക്യാമ്പസിന്റെ പണി പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ജോലിയോടൊപ്പം വിനോദത്തിനുള്ള ഉപാധികൾകൂടി ഉൾപ്പെടുത്തിയാണ് ക്ലേസിസിന്റെ ക്യാമ്പസ് വിഭാവനം ചെയ്തിരിക്കുന്നത്. ടെന്നീസ് കോർട്ട്, ബാഡ്മിന്റൺ കോർട്ട്, സ്ക്വാഷ് കോർട്ട്, 25 മീറ്റർ നീളമുള്ള സ്വിമ്മിങ് പൂൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫുഡ് കോർട്ട് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുങ്ങും.

കേരളത്തിൽ നിന്നും വളർന്നു വരുന്ന കമ്പനികൾക്ക് പ്രചോദനമാകുന്ന വളർച്ചയാണ് 2010-ൽ ഇൻഫോപാർക്കിന്റെ അതുല്യാ കെട്ടിടത്തിൽ 50 പേരുമായി പ്രവർത്തനം ആരംഭിച്ച ക്ലേസിസ് ടെക്നോളജീസിന്റെതെന്ന് കേരളാ ഐടി പാർക്കുകളുടെ സി. ഇ. ഒ. ഋഷികേശ് നായർ പറഞ്ഞു.

2014 ആയപ്പോഴേക്കും 250 സീറ്റുകളിലേക്ക് വളർന്ന കമ്പനി ഇന്ന് സ്വന്ത൦ ക്യാമ്പസ് എന്ന സങ്കല്പം യാഥാർഥ്യമാക്കുന്നു എന്നതിൽ സന്തോഷിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2000- ത്തോളം തൊഴിലവസരമാണ് പുതിയ ക്ലേസിസ് ഓഫീസ് വരുന്നതോടെ രണ്ടാം ഘട്ട വികസനത്തിൽ ഉണ്ടാകുന്നത്.

സോഫ്ട്‍വെയർ പ്രോഡക്ട് കമ്പനികളുടെ വളർച്ച ലക്ഷ്യമിടുന്ന ഇൻഫോപാർക്കും, കൊച്ചിയിലെ വിദഗ്ദ്ധ ജീവനക്കാരുടെ സാന്നിധ്യവും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപ്യവും നൽകുന്ന ആത്മവിശ്വാസമാണ് കമ്പനിയുടെ വളർച്ചക്ക് പിന്നിലെന്ന് ക്യാമ്പസിന്റെ ശിലാസ്ഥാപന ചടങ്ങിൽ ക്ലേസിസ് ടെക്നോളജീസ് മാനേജിങ് ഡയറക്ടർ വിനോദ് തരകൻ വെളിപ്പെടുത്തി.

കൊച്ചിയിലെ വളർന്നു വരുന്ന അന്താരാഷ്‌ട്ര നിലവാരമുള്ള സൗകര്യങ്ങളും ജീവിത നിലവാരത്തിലുളള മുന്നേറ്റവും കൊച്ചിയെ ദക്ഷിണ ഇന്ത്യയിലെ പ്രമുഖ ഐടി കേന്ദ്രമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചിക്ക് പുറമെ അമേരിക്കയിലും ഗൾഫ് നാടുകളിലും ക്ലേസിസിന്റെ പ്രവർത്തന ശൃംഖല വ്യാപിച്ചിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഹാദിയയുടെ വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം

Salman, Tiger Zinda Hai , collection record, Padmavat suprass ,Aamir, PK, box office collections,Dangal, domestic box office collection, December 22, box office records, highest grossing films, PK, Padmaavat, Republic Day, Baahubali 2, 

കളക്ഷൻ റെക്കോർഡ്: ടൈഗറിന് പത്മാവത് ഭീഷണിയാകുമോ?