clean, household items, health, bedroom, dust, pillows, mattress, soft toys, shower curtains, washing machine, biological detergent, bath, toothbrush holder, neglect, dirtiest items, home, toothbrush, boiling water, germs, toilet brush, make-up brushes, kitchen sink, kettle, oven, washing machine, fridge,
in ,

ഇവ വൃത്തിയാക്കാൻ ഒരിക്കലും വൈകരുതേ

എത്ര വലിയ മണിമന്ദിരങ്ങളിലാണെങ്കിലും കുടിലുകളിലാണെങ്കിലും നാം താമസിക്കുന്ന സ്ഥലവും ഗൃഹോപകരണങ്ങളും (household items) ശുചിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാൽ തിരക്കേറിയ ദൈനംദിന ജീവിതത്തിൽ സ്വന്തം ഗൃഹം വൃത്തിയാക്കുന്നതിനുള്ള സമയം കണ്ടെത്തുക ബുദ്ധിമുട്ടേറിയതാണ്. അതിനാൽ തന്നെ നമ്മിൽ പലരും അക്കാര്യം പരമാവധി വൈകിക്കാറാണ് പതിവ്.

അഥവാ വൃത്തിയാക്കൽ പതിവായി നടത്തിയാൽ പോലും ശുദ്ധീകരണം ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ചിലയിടങ്ങളിൽ നമ്മുടെ ശ്രദ്ധ അത്രയേറെ പതിയാറില്ല. ശുചീകരണം കേന്ദ്രീകരിക്കേണ്ടതും എന്നാൽ നാം പലപ്പോഴും വിട്ടുപോകുന്നതുമായ വസ്തുക്കൾ വൃത്തിയാക്കുന്നതിനെ കുറിച്ച് നമുക്കൊന്ന് ശ്രദ്ധിക്കാം.

കിടപ്പറയിലേക്ക് കടന്നു ചെല്ലുമ്പോൾ കാണുന്ന കട്ടിലിലെ മൃദുവായ വിരിപ്പാണ് ആദ്യ പടിയായി വൃത്തിയാക്കേണ്ടത്. കുറഞ്ഞത് അഞ്ച് മാസത്തിലൊരിക്കൽ കിടക്കയിലെ വിരിപ്പ് കഴുകുകയും അഞ്ച് വർഷത്തിലൊരിക്കൽ അവയെ മാറ്റണമെന്നുമാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

clean, household items, health, bedroom, dust, pillows, mattress, soft toys, shower curtains, washing machine, biological detergent, bath, toothbrush holder, neglect, dirtiest items, home, toothbrush, boiling water, germs, toilet brush, make-up brushes, kitchen sink, kettle, oven, washing machine, fridge,അതുപോലെ തന്നെ മൂന്ന് മാസം എന്ന കണക്കിൽ തലയിണ നന്നായി കഴുകണം. രണ്ട് വർഷത്തിലധികം ഒരു തലയിണ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. എല്ലാ രാത്രികളിലും 200 എംഎൽ വിയർപ്പ് നമ്മൾ ഉത്പാദിപ്പിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. അതിനാൽ തീർച്ചയായും രണ്ടു വർഷം കഴിയുമ്പോൾ ഉപയോഗിച്ച തലയിണകൾ ഉപേക്ഷിക്കണം.

എന്നാൽ ഇതിലെല്ലാമുപരിയായി നാം കിടക്കുന്ന മെത്ത ശുചീകരിക്കേണ്ടിയിരിക്കുന്നു. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മെത്ത ഉപേക്ഷിച്ച് മറ്റൊന്ന് തയ്യാറാക്കുക എന്നത് പത്ത് വർഷം കൂടുമ്പോൾ ചെയ്‌താൽ മതി. എങ്കിലും ഇടയ്ക്കിടെ അതിലെ പൊടിയും മറ്റും തുടച്ച് കളയുകയും അവ മറിച്ചിട്ട് ഉപയോഗിക്കുകയും വേണം.

കുട്ടികൾക്കായി നൽകുന്ന കളിക്കോപ്പുകളിൽ പൊടിപടലങ്ങളും അഴുക്കും കാണാനുള്ള സാധ്യതയുണ്ട്. അതിനാൽ അവ വൃത്തിയാക്കുന്നതിൽ അമാന്തമരുത്. വസ്ത്രങ്ങൾ, കിടക്കവിരികൾ എന്നിവയെല്ലാം കൂടുതൽ വൃത്തിയുള്ളതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

നാം ഉപയോഗിക്കുന്ന ഹാൻഡ്ബാഗിൽ വളരെയധികം അണുക്കളുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ? നിങ്ങളുടെ ഗൃഹത്തിലെ വൃത്തിയുള്ള മുറിയിലുള്ളതിനേക്കാൾ ആറ് മടങ്ങ് രോഗാണുക്കൾ ഹാൻഡ്ബാഗിൽ കാണപ്പെടുമെന്നതാണ് സത്യം.

കുളിമുറിയിലേക്ക് കടന്നു ചെല്ലുമ്പോൾ ആദ്യം സ്പർശിക്കേണ്ടി വരുന്ന ഷവർ കർട്ടണുകളിലും ശുചീകരണം നടത്തേണ്ടതുണ്ട്. ഷവർ കർട്ടണുകൾ മാസത്തിലൊരിക്കൽ നിർബന്ധമായും വൃത്തിയാക്കണം.

clean, household items, health, bedroom, dust, pillows, mattress, soft toys, shower curtains, washing machine, biological detergent, bath, toothbrush holder, neglect, dirtiest items, home, toothbrush, boiling water, germs, toilet brush, make-up brushes, kitchen sink, kettle, oven, washing machine, fridge,നാം അവഗണിക്കുന്ന മറ്റൊരു വസ്തുവാണ് ടൂത്ത് ബ്രഷ് ഹോൾഡർ. നമ്മുടെ വീട്ടിലെ തീരെ വൃത്തിയില്ലാത്ത വസ്തുവാണ് ഇതെന്ന് നിസംശയം പറയാം. ആഴ്ച്ചയിലൊരിക്കൽ ഇത് കൂടുതൽ ശ്രദ്ധയോടെ വൃത്തിയാക്കേണ്ടിയിരിക്കുന്നു.

ടൂത്ത് ബ്രഷ് മാസത്തിലൊരിക്കൽ ചൂട് വെള്ളത്തിൽ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. മൂന്ന് മാസത്തിൽ കൂടുതൽ ഒരു ടൂത്ത് ബ്രഷ് ഉപയോഗിക്കുവാൻ പാടില്ല. കാരണം പത്ത് ദശലക്ഷം കീടാണുക്കളുടെ വാസസ്ഥലമാണിത്.

കീടാണുക്കൾ കൂടുതലായി കാണപ്പെടുന്ന മറ്റൊരു വസ്തുവാണ് ശൗചാലയം വൃത്തിയാക്കുവാനുപയോഗിക്കുന്ന ബ്രഷ്. നിസ്സാരമായി കഴുകി വൃത്തിയാകാൻ സാധിക്കാത്ത ഇവ കുറച്ചധിക നേരം ബ്ലീച്ചിൽ മുക്കി വെച്ച ശേഷം മാത്രമേ ശുദ്ധീകരിക്കാൻ സാധിക്കുകയുള്ളൂ.

ചർമ്മത്തിലെ ചമയത്തിനായി ഉപയോഗപ്പെടുത്തുന്ന മേക്കപ്പ് ബ്രഷുകളുടെ വൃത്തിയെ പറ്റി അതീവ ജാഗരൂകരായിരിക്കണം. കുറഞ്ഞത് ആഴ്ച്ചയിൽ രണ്ട് തവണയെങ്കിലും അവ വൃത്തിയാക്കിയിരിക്കണം. കൂടാതെ ഇത്തരം ബ്രഷുകൾ മറ്റുള്ളവരുമായി പങ്കിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

കുളിമുറി എത്രത്തോളം ശുദ്ധീകരിക്കാമോ അത്രത്തോളം രോഗമുക്തമായിരിക്കും നമ്മുടെ ജീവിത സാഹചര്യങ്ങളും. ആരോഗ്യപൂർണ്ണമായ അടുക്കളയിൽ നിന്ന് മാത്രമേ ആരോഗ്യമുള്ള ജീവിതം ഉണ്ടാകുന്നുള്ളൂ എന്നും എപ്പോഴും ഓർക്കുക.

മലിനജലം ഒഴുകുന്ന അടുക്കളയിലെ ഓവ് ആഴ്ച്ചയിൽ രണ്ട് തവണയെങ്കിലും വൃത്തിയാക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. പാത്രം കഴുകുവാനുപയോഗിക്കുന്ന സ്പോഞ്ച് ദിനംപ്രതി മാലിന്യമുക്തമാക്കിയിരിക്കണം. കൂടാതെ പാചകശാലയിൽ ഉപയോഗിക്കുന്ന തുണികളും തിളച്ച വെള്ളത്തിൽ കുതിർത്ത് വച്ച ശേഷം കഴുകിയെടുക്കുക. ഒരു മാസത്തിൽ കൂടുതൽ അവ ഉപയോഗിക്കുന്നത് തീർത്തും ഒഴിവാക്കുക.

clean, household items, health, bedroom, dust, pillows, mattress, soft toys, shower curtains, washing machine, biological detergent, bath, toothbrush holder, neglect, dirtiest items, home, toothbrush, boiling water, germs, toilet brush, make-up brushes, kitchen sink, kettle, oven, washing machine, fridge,വെള്ളം തിളപ്പിക്കുന്നതിനും മറ്റുമുപയോഗിക്കുന്ന പാത്രങ്ങളും മൂന്ന് മാസത്തിലൊരിക്കൽ നന്നായി ശുദ്ധീകരിക്കണം. അടുക്കളയിൽ ഉപയോഗിക്കുന്ന ഓവനിലും കൂടുതൽ അഴുക്ക് കാണാനുള്ള സാധ്യതയുണ്ട്. അതിന്റെ വാതിലുകളിലും ഉള്ളിലുമെല്ലാം ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ താങ്ങി നിൽക്കുന്നത് അവയുടെ ക്രമേണയുള്ള നാശത്തിന് വഴിയൊരുക്കും. അതുപോലെ അലക്കുയന്ത്രവും മാസത്തിലൊരിക്കലെങ്കിലും നന്നായി വൃത്തിയാക്കേണ്ടതുണ്ട്.

ഇവയ്‌ക്കെല്ലാം പുറമെ നാം വൃത്തിയാക്കാൻ വിട്ടുപോകുന്ന ഒന്നാണ് ഫ്രിഡ്ജ്. വർഷത്തിൽ രണ്ട് തവണയെങ്കിലും അത് വൃത്തിയാക്കാത്ത പക്ഷം അതിരൂക്ഷമായ ദുർഗന്ധം ഉണ്ടാവുകയും അതോടൊപ്പം ആഹാര സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യും. ഒരു പാത്രത്തിൽ കുറച്ച് സോഡിയം ബൈകാർബണേറ്റ് അഥവാ അപ്പക്കാരം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നത് ഇതിനുള്ളിലെ ദുർഗന്ധത്തിൽ നിന്നും മുക്തിയേകാൻ സഹായിക്കുന്നു.

ഇവയ്‌ക്കെല്ലാം പുറമെ വീട്ടിലെ ബൾബുകളെല്ലാം തുടയ്ക്കുകയും കർട്ടനുകൾ കൃത്യമായ ഇടവേളകളിൽ കഴുകുന്നതും മലിനീകരണപ്പെട്ട അന്തരീക്ഷത്തിൽ നിന്നും നമ്മെ രക്ഷിക്കുന്നു. ഓർക്കുക സ്വന്തം ഗൃഹങ്ങളിൽ ഇത്തരത്തിലുള്ള ശുചീകരണങ്ങൾ നടത്തുന്നതിലൂടെ മാത്രമേ ആരോഗ്യമുള്ള ഒരു ജീവിതം നമുക്ക് സൃഷ്ടിച്ചെടുക്കാൻ സാധിക്കുകയുള്ളു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Fahad Fasil, vehicle tax, paid, Amala Paul, Fahad Fazil, Crime branch, notice

വ്യാജ വിലാസം: അമലയ്ക്കും ഫഹദിനും ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്

China, Tianjin Binhai Public Library,3D eyeball,1.2million books MVRDV, five-storey building, wider cultural complex, building, completed, 3 years, architectural sketch, designed, Tianjin, stairs , seating areas

വിജ്ഞാനത്തിലേക്ക് മിഴിതുറക്കാൻ ചൈനയിൽ അത്ഭുത ഗ്രന്ഥശാല