ശുചീകരണത്തിൽ ഏർപ്പെടുന്നവർ എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം 

തിരുവനന്തപുരം: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവർ വ്യക്തിസുരക്ഷാ മാർഗങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത അറിയിച്ചു.

മലിനജല സമ്പർക്കം മൂലം എലിപ്പനി പടരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കട്ടിയുള്ള കൈയുറ, കാലുറ എന്നിവ ധരിക്കുകയും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സിസൈക്ലിൻ ഗുളികകൾ കഴിക്കുകയും വേണം.

ഗുളികകൾ സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭിക്കും. ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി ഡോക്‌സിസൈക്ലിൻ നൽകുന്നു്.

ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പനി, ശരീരവേദന എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം ചികിത്സയ്ക്കു വിധേയരാകണെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രളയബാധിത പഞ്ചായത്തുകള്‍ പൂര്‍വസ്ഥിതിയിലേക്ക്

എലിപ്പനി: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്