Cleo drone , doughnut , Canadian engineers, Omar Eleryan , Simon Czarnota ,regular drone, ,big, loud, hard to control , potentially dangerous ,Cleo Robotics, develop ,donut-shaped .
in , ,

ഡൊനട്ട് മാതൃകയിലൊരു നൂതനമായ ഡ്രോൺ; ക്ലിയോ ഡ്രോൺ തരംഗമാകുന്നു

മനുഷ്യൻ സൃഷ്ടിച്ചെടുത്ത ശാസ്ത്രശാഖ അവനെക്കാൾ ഒരു പടി മുന്നിൽ സഞ്ചരിക്കുന്ന കാഴ്ചകളാണ് ഈ നൂറ്റാണ്ട് നമുക്ക് കാട്ടിത്തരുന്നത്. ഏതൊരു ആവശ്യകതയ്ക്കും പുത്തൻ സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുവാനും അതിനായി കൂടുതൽ പേരെ സജ്ജരാക്കുവാനും ശാസ്ത്രത്തിന്റെ വളർച്ചയിലൂടെ സാധിച്ചു. ശാസ്ത്രരംഗത്ത് സുപ്രധാന വിപ്ലവം സൃഷ്ടിച്ചു കൊണ്ടായിരുന്നു ഡ്രോൺ ( drone ) കടന്നുവന്നത്.

വയർലെസ്സ് സംവിധാനവും സ്ഥാനമാറ്റം സംഭവിക്കാതെ ദൂരെ നിന്നു തന്നെ ഒരാൾക്ക് ഇവയെ നിയന്ത്രിക്കാൻ സാധിക്കുമെന്നതും ഡ്രോണിന്റെ ഉപയോഗത്തിന് കൂടുതൽ പ്രചാരമേകി. ഇവയിൽ കൂടുതൽ പരിഷ്‌ക്കാരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കാനഡയിൽ നിന്നുള്ള രണ്ട് എഞ്ചിനീയർമാർ.

‘ക്ലിയോ റോബോട്ടിക്സ്’ എന്ന പുത്തൻ ആശയത്തിനാണ് ഒമർ എലെർയാൻ, സൈമൺ സർണോട്ടാ എന്നിവർ രൂപം നൽകിയിരിക്കുന്നത്. ‘ക്ലിയോ ഡ്രോൺ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ നവ സാങ്കേതികത ഡൊനട്ട് മാതൃകയിലാണുള്ളത്.

നിലവിലെ ഡ്രോൺ ഉപയോഗപ്പെടുത്തുമ്പോഴുണ്ടാകുന്ന അമിത ശബ്ദം, അവയെ നിയന്ത്രിക്കുന്നതിനുള്ള പ്രയാസം, ഡ്രോണിന്റെ വലിപ്പം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, അപകട സാധ്യത എന്നിവ കണക്കിലെടുത്താണ് ഇത്തരത്തിലൊരു പുത്തൻ ഡ്രോൺ വികസിപ്പിക്കുവാൻ എഞ്ചിനീയർമാർ തയ്യാറെടുത്തത്.

Cleo drone , doughnut , Canadian engineers, Omar Eleryan , Simon Czarnota ,regular drone, ,big, loud, hard to control , potentially dangerous ,Cleo Robotics, develop ,donut-shaped .ആഗോള തലത്തിലുള്ള പ്ലാറ്റ്ഫോമായ സിഇഎസ്സിൽ അവതരിപ്പിക്കപ്പെട്ട ക്ലിയോ ഡ്രോൺ സ്മാർട്ഫോണിലെ ആപ്ലിക്കേഷൻ വഴി നിയന്ത്രിക്കാനാകും എന്നതാണ് കൂടുതൽ സവിശേഷമായ കാര്യം. എച്ച് ഡി വീഡിയോ ക്യാമറായാണ് ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്.

പോക്കറ്റിനുള്ളിൽ സൂക്ഷിക്കാവുന്ന വലുപ്പത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. ഇവയ്ക്കുള്ളിൽ സജ്ജീകരിക്കപ്പെട്ടിരിക്കുന്ന രണ്ട് പ്രൊപ്പല്ലറുകൾ മറ്റ് ഡ്രോണുകളിൽ നിന്ന് ഇവയെ തികച്ചും വ്യത്യസ്തമാക്കുന്നു.

കൂടാതെ മുകളിലും താഴെയുമുള്ള ഇരുമ്പഴികൾ ഉപയോഗിക്കുന്നവരുടെ വിരലുകളെ ചുഴറ്റലിൽ നിന്നും സംരക്ഷിക്കുന്നു. പ്രവർത്തന സമയത്ത് തന്നെ ഡ്രോൺ കൈകളാൽ പിടിച്ച് നിർത്താൻ സാധിക്കുമെന്ന സവിശേഷതയും ഇത് ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

ദിശമാറ്റുന്നതിന് ഉപരിതലത്തെ വായുസഞ്ചാരത്തെ നിയന്ത്രിക്കുക എന്ന സാധ്യതയും തങ്ങൾ ഉപയോഗപ്പെടുത്തുന്നുവെന്ന് എലെർയാൻ അഭിപ്രായപ്പെടുന്നു. ബാറ്ററി ചാർജിൽ 12 മുതൽ 15 മിനിറ്റ് വരെ പ്രവർത്തിക്കുവാൻ ക്ലിയോ ഡ്രോണിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നിലുള്ള തടസ്സങ്ങൾ അറിഞ്ഞ് അവ ഒഴിവാക്കുന്നതിന് ഇൻഡോർ നാവിഗേഷനുള്ള സംവിധാനങ്ങൾ ഇവയിൽ ചേർക്കുവാനുള്ള പദ്ധതികൾ പരിഗണയിലാണ്. വിനോദത്തിനു പുറമെ സുരക്ഷാ മേഖലയിലും മുഖ്യ പങ്ക് വഹിക്കാൻ ക്ലിയോ ഡ്രോണിന് സാധിക്കുമെന്നാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

phone, family, couples, argue, partner, study blame, smartphone, use,  relationships, Kaspersky Lab , devices, technology, digital worls, device overuse,

ഫോൺ ഉപയോഗം കുടുംബ ജീവിതത്തെ ബാധിക്കുന്നതെങ്ങനെ? പുതിയ പഠനഫലം പുറത്ത്

Huddle Kerala , Kovalam, Friday, inauguration, chief minister, start up,

ഹഡില്‍ കേരളയ്ക്ക് തുടക്കം; കേരളം രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഹബായി മാറുന്നുവെന്ന് മുഖ്യമന്ത്രി