CM, helicopter, controversy, DGP, Pinarayi, Pinarayi, Chief minister, Loknath Behra, revenue department, security, police, Revenue minister, Ramesh Chennithala, Ockhi, fund, amount, company,
in ,

മുഖ്യമന്ത്രിയുടെ ആകാശ യാത്ര: വിശദീകരണവുമായി ഡിജിപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ (Pinarayi) വിവാദ ഹെലിക്കോപ്റ്റർ ( helicopter ) യാത്രയെ സംബന്ധിച്ച് വിശദീകരണവുമായി ഡിജിപി ( DGP ) ലോക്‌നാഥ്‌ ബെഹ്‌റ രംഗത്തെത്തി. യാത്രയ്ക്കു ഹെലിക്കോപ്റ്റർ ഉപയോഗിക്കാൻ നിർദ്ദേശിച്ചത് പോലീസല്ലെന്നും മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുക മാത്രമാണു പോലീസ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ മറ്റു കാര്യങ്ങളെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്നും ബെഹ്റ അറിയിച്ചു. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കാന്‍ തീരുമാനിച്ചതിനെ പറ്റി റവന്യൂവകുപ്പും വിശദീകരിച്ചു.

ഇത്തരമൊരു ഉത്തരവിറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ദുരന്തനിവാരണ ഫണ്ടിന്റെ ചുമതലയുള്ള വന്യൂമന്ത്രി വിശദീകരിച്ചു. ഉത്തരവിറങ്ങിയ സാഹചര്യം അന്വേഷിക്കുമെന്നും ഇത് ഉദ്യോഗസ്ഥ വീഴ്ചയാവാമെന്നും റവന്യൂ വകുപ്പ്മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.

എന്നാൽ ഉത്തരവിറങ്ങിയത് അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. ഉത്തരവില്‍ വീഴ്ചയുള്ളതിനാലാണ് അത് അറിഞ്ഞ നിമിഷം തന്നെ റദ്ദാക്കിയതെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഡിസംബര്‍ 26-നു തൃശൂരിലെ സിപിഎം ജില്ലാ സമ്മേളന വേദിയില്‍നിന്നു മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയതും തിരിച്ചു പറന്നതും സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തായിരുന്നു. ഇതിന്റെ ചെലവായ എട്ടു ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടില്‍ നിന്നെടുക്കാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.

റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനാണ് വിവാദ ഉത്തരവിറക്കിയത്. എന്നാൽ പണം അനുവദിച്ചുള്ള ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഇതിന്റെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്.

പോലീസ് മേധാവിയുടെ വാദം വാസ്തവ വിരുദ്ധമാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഡിജിപിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഹെലികോപ്റ്ററിന് പണം അനുവദിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പണം അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് പോലീസ് മേധാവിക്കും നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ തുടങ്ങിയവർ രംഗത്തെത്തി.

CM, helicopter, controversy, DGP, Pinarayi, Pinarayi, Chief minister, Loknath Behra, revenue department, security, police, Revenue minister, Ramesh Chennithala, Ockhi, fund, amount, company,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Oprah Winfrey, golden globes, speech,KR Meera, facebook post, #MeToo movement, me too, award, lifetime achievement, men, women, audience, #MeToo movement, me too, award, lifetime achievement, men, women, audience, abuse, attack,writer,

ഓപ്ര വിന്‍ഫ്രിയുടെ ഉജ്ജ്വല പ്രസംഗം; പ്രശംസയുമായി കെആർ മീര