CM, Pinarayi, TV show, Naam Munnottu,
in , ,

നാം മുന്നോട്ട്: ടെലിവിഷന്‍ ഷോയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി (CM) പിണറായി വിജയൻ (Pinarayi Vijayan) ടെലിവിഷന്‍ ഷോയിൽ (TV show) പങ്കെടുക്കുന്നു. ‘നാം മുന്നോട്ട്’ (Naam Munnottu) എന്ന പുതിയ പരിപാടിയുമായാണ് മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കാനൊരുങ്ങുന്നത്.

മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ പോലും വളരെ വിരളമായി നല്‍കാറുള്ള മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ ഷോയിൽ നിലവിലെ ആറന്മുള എംഎ‍ല്‍എ വീണാ ജോര്‍ജ്ജ് അവതാരകയാകും.

ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള നിരവധി ചാനലുകളിലൂടെയാണ് 22 മിനുട്ടുള്ള പരിപാടി പ്രേക്ഷകരിലെത്തിക്കുന്നത്. തിരുവല്ലം ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ ഒരുക്കിയ പ്രത്യേക സെറ്റില്‍ പരിപാടിയുടെ ഏതാനും ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം ചിത്രീകരിച്ചു.

വൈകാതെ തന്നെ പരിപാടിയുടെ സംപ്രേഷണം ആരംഭിക്കും. സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (C-DIT) ആണ് പരിപാടിയുടെ നിര്‍മ്മാണം നിർവ്വഹിക്കുന്നത്.

ഓരോ എപ്പിസോഡുകളിലും പുതിയ വിഷയങ്ങൾ ചര്‍ച്ച ചെയ്യും. വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ധ ടീം പാനലായി പ്രവര്‍ത്തിക്കും. വികസന വിഷയവുമായി ബന്ധപ്പെട്ട പ്രേക്ഷകരെയും പരിപാടിയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.

പാനലില്‍ ഉള്ള വിദഗ്ധരും പ്രേക്ഷകരും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്ന വിധത്തിലാണ് പരിപാടി ചിത്രീകരിക്കുക. പല ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിക്ക് കത്തെഴുതിയ കുട്ടികളെ ഉള്‍പ്പെടുത്തി ഒരു ഭാഗവും പരിപാടിയില്‍ ഉൾപ്പെടുത്തും.

മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികളിൽ നേരിട്ട് ഇടപെട്ട് പരിഹാരം കാണുവാനായി ‘സുതാര്യകേരളം’ എന്ന പരിപാടി ആവിഷ്കരിച്ചിരുന്നു.

തപാല്‍ വഴിയും നേരിട്ടും മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലില്‍ ലഭിക്കുന്ന പരാതിയില്‍ അതാത് വകുപ്പുമായി ബന്ധപ്പെട്ട് ഉടനടി പരിഹാരം കാണാൻ സഹായിച്ചിരുന്ന പരിപാടി എല്ലാ ആഴ്ച്ചകളിലും ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ബഹ്റയ്ക്കും സന്ധ്യയ്ക്കുമെതിരെ ആരോപണവുമായി ദിലീപ്

WhatsApp, not working,stopped, issue, messaging app, users

വാട്സ്ആപ്പ് നിശ്ചലമായി; വ്യാജനെതിരെ ജാഗ്രതാനിർദ്ദേശം