ജാപ്പനീസ് മലയാളം നിഘണ്ടു മുഖ്യമന്ത്രി  പ്രകാശനം ചെയ്യും  

തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും  ടോക്കിയോ സര്‍വകലാശാല അന്താരാഷ്ട്ര ഗവേഷണ പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച ജാപ്പനീസ് മലയാളം നിഘണ്ടു മുഖ്യമന്ത്രി പിണറായി വിജയന്‍  മാര്‍ച്ച്  8 വെള്ളിയാഴ്ച  പ്രകാശനം ചെയ്യും.  മസ്കറ്റ് ഹോട്ടലിലെ സിംഫണി  ഹാളില്‍   വൈകീട്ട് 4 മണിക്കാണ് ചടങ്ങ്. ജാപ്പനീസ് എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍, ഹിതേകി അസാരി മുഖ്യമന്ത്രിയിൽ നിന്ന് നിഘണ്ടു സ്വീകരിക്കും.

കേരള സര്‍ക്കാരിന്റെ ധനസഹായത്തോടെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി സിഡാക്ക് രൂപകല്‍പ്പന ചെയ്ത് തയ്യാറാക്കിയ മലയാള ഭാഷാ വികസനത്തിനുള്ള വിവിധ സോഫ്റ്റ്‌വെയറുകളും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ചടങ്ങില്‍ സാംസ്ക്കാരിക വകുപ്പുമന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ ടോക്കിയോ സര്‍വകലാശാലയിലെ ഭാഷാ ശാസ്ത്രവിഭാഗം പ്രൊഫ. മകാതോ മിനിഗഷി, കംപ്യൂട്ടേഷന്‍ ഭാഷാശാസ്ത്രജ്ഞനായ ജൂന്‍ തകാഷിമ, സാംസ്ക്കാരിക വകുപ്പു സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ.എ.എസ്,  പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍, ഡോ.കെ.പി.പി.നമ്പ്യാര്‍  എന്നിവരും പങ്കെടുക്കും.‌

ഡോ.കെ.പി.പി.നമ്പ്യാര്‍ തയാറാക്കിയ ജാപ്പനീസ് മലയാളം നിഘണ്ടുവില്‍ 53,000 വാക്കുകളുണ്ട്. ജാപ്പനീസ് ഭാഷാ വിദ്യാര്‍ഥികള്‍, ജപ്പാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ടൂറിസ്റ്റുകള്‍, ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍‌ക്ക് നിഘണ്ടു സഹായകമാകും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തിപ്പ് ധാരണയായി

എസ്.എ.ടി.യില്‍ നൂതന ഉപകരണങ്ങള്‍ വാങ്ങാന്‍ 98 ലക്ഷം