coastal area ,construction ,central govt, notification ,  MoEF, Ministry of Environment and Forests ,
in , ,

തീ​ര​ദേ​ശ നി​ര്‍​മാ​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി കേ​ന്ദ്രത്തിന്റെ കരട് വിജ്ഞാപനം

ന്യൂഡല്‍ഹി: തീരദേശങ്ങളിലെ ( coastal area ) നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കി.

തീരദേശത്തിന് 200 മീറ്ററിനുള്ളില്‍ നിര്‍മാണം പാടില്ലെന്ന നിലവിലെ വ്യവസ്ഥ 50 മീറ്ററായി ചുരുക്കിയാണ് പുതിയ വിജ്ഞാപനം പുറക്കിറക്കിയത്.

ദ്വീപുകളിലെ നിര്‍മ്മാണത്തിന്‍റെ പരിധിയും കുറച്ചിട്ടുണ്ട്. നിലവിലെ 50 മീറ്ററില്‍ നിന്നും 20 മീറ്ററാക്കിയാണ് ദ്വീപുകളിലെ നിര്‍മ്മാണ പരിധി കുറച്ചത്.

തീരദേശ പരിപാലനമെന്നത് പുതിയ നിര്‍വ്വചനപ്രകാരം സമുദ്രതീരദേശ പരിപാലന മേഖലാ നിയമം എന്നും ഭേദഗതി വരുത്തിയിട്ടുണ്ട്.

നിലവിലെ നിർമ്മാണ പ്രവർത്തങ്ങളിലും ഇളവ് അനുവദിച്ചിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയെ കൂടി കണക്കിലെടുത്താണ് കേന്ദ്രം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

നിബന്ധനകള്‍ പാലിച്ച്‌ പരിസ്ഥിതി സൗഹൃദ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവ നിര്‍മിക്കാമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തീരദേശത്തെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്നും ഇവിടങ്ങളിലെ 30 ശതമാനം പ്രദേശത്ത് മാത്രമായിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

ഗുരുതരമായ പാരിസ്ഥിതിക ആഘാതങ്ങൾക്ക് പുതിയ വിജ്ഞാപനം കാരണമാകുമെന്ന ആശങ്ക പരിസ്ഥിതി പ്രവർത്തകർ പങ്കുവച്ചു.

പുതിയ വിജ്ഞാപനത്തോടെ തീരദേശങ്ങളിലെ നിർമ്മാണപ്രവർത്തനങ്ങൾ വർധിക്കുമെന്നതിനാൽ കണ്ടൽക്കാടുകൾ നശിക്കുമെന്നും കടലിലേക്കുള്ള മാലിന്യ പ്രവാഹം കൂടുതൽ രൂക്ഷമാകുമെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പുതിയ ആരോപണങ്ങൾ

Police driver , ADGP Sudesh Kumar , crime branch, allegation, police driver, special branch report, DGP, Chennithala, Pinarayi, FIR, Aluva , Edathala police , case, youth, Usman, beat up, protest, Kochi, hospital, DYSP, SP, investigation, accident, vehicle,  Kunjattukara , Sreejith, High court, police , investigation, petition, wife, govt, DGP Behra , custody, death, DGP , Behra, Suresh Gopi, MP, Sreejith, police, Whats app hartal, police, kerala assembly, notice, walk out, Chennithala, opposition party, congress, ak balan, reply, speaker,

വാട്‌സാപ്പ് ഹര്‍ത്താല്‍, കസ്റ്റഡി മരണം: പ്രതികരണവുമായി ഡിജിപിയും സുരേഷ് ഗോപിയും