Cochin shadhi at Chennai 03, Manjith Divakar, film, pooja, Thivuvananthapuram, Pashupati, Akshitha, Meera Vasudev, actors, direction, women oriented film, travel movie, 
in

സ്ത്രീപക്ഷ ചിത്രമായ കൊച്ചിൻ ശാദി @ ചെന്നൈ 03യുമായി മഞ്ജിത്ത് ദിവാകർ

തിരുവനന്തപുരം: മഞ്ജിത്ത് ദിവാകറിന്റെ സംവിധാനത്തിൽ കൊച്ചിൻ ശാദി @ ചെന്നൈ 03 ( Cochin shadhi at Chennai 03 ) എന്ന സ്ത്രീപക്ഷ ചിത്രമൊരുങ്ങുന്നു. ചിത്രത്തിൻറെ പൂജ തിരുവനന്തപുരത്ത് നടന്നു.

കൊച്ചിയിൽ നിന്നും ചെന്നൈയിലേക്കുള്ള ഒരു പെൺകുട്ടിയുടെ യാത്രയും അവൾക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ കന്നട നടി അക്ഷിത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

പ്രശസ്ത ചലച്ചിത്ര താരമായ പശുപതി, മീരാ വാസുദേവ്, എന്നിവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കും. ഇവർക്ക് പുറമെ ശ്രീലക്ഷ്മി, റിജുറാം, കിരൺ രാജ്, സിയോഗ് രാജു, വിജിൽ വർഗീസ്, ബബിൻ ബാബു, ആദം ലി, ചാർമ്മിള, രമ്യ, റിജോ പാല, നഷ ഫിനിക്സ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ട്രാവൽ മൂവിയായി ഒരുക്കുന്ന ചിത്രത്തിൽ കൊച്ചിയിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്രക്കിടയിൽ നായിക നേരിടുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

കെ.പി ദിവാകരൻ, യമുനാ ദിവാകരൻ മഹേശ്വരി അമ്മ, റിജുറാം, നിർമ്മാതാവ് സുരേഷ് കുമാർ, കാമറാമാൻ രാമചന്ദ്രബാബു, നടൻമാരായ എം.ആർ ഗോപകുമാർ, കൊച്ചുപ്രേമൻ, ഭീമൻ രഘു, ശാസ്തമംഗലം മോഹൻ, അയ്യപ്പൻ, മഞ്ജിത്ത് ദിവാകരൻ, റിജുറാം തുടങ്ങിയവർ ചിത്രത്തിൻറെ പൂജയിൽ പങ്കെടുത്തു.

എയിം പ്രൊഡക്ഷന്റെ ബാനറിൽ പി.ആർ രാജീവും, മസ്ക്കറ്റ് ആർട്സും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം അയ്യപ്പൻ എൻ നിർവ്വഹിക്കും. രജീഷ് ഭാസ്കറിന്റേതാണ് കഥ. എഡിറ്റിംഗ് മനു.

ഗാനരചന ഗോഡ് വിൻ വിക്ടർ, സംഗീതം സണ്ണി വിശ്വനാഥ്, പശ്ചാത്തല സംഗീതം സിബു സുകുമാരൻ, പ്രൊഡക്ഷൻ ഡിസൈനർ മുരുകൻ കവലൂർ, പൊഡക്ഷൻ കൺട്രോളർ സാജൻ കുന്നംകളം, ആർട്ട് ദിനേഷ് നൻമന്ദ, വസ്ത്രാലങ്കാരം റാണാ പ്രതാപ്, മേക്കപ്പ് സുധി കട്ടപ്പന, പി ആർ ഒ എ എസ് സുരേഷ്, സ്റ്റിൽസ് അജീഷ് ലോട്ടസ്.

‘സെലിബ്രേഷൻ’ എന്ന ചിത്രത്തിന് ശേഷം മലയാളം, തമിഴ് എന്നീ രണ്ടു ഭാഷകളിലായി മഞ്ജിത്ത് ദിവാകർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘കൊച്ചിൻ ശാദി @ ചെന്നൈ 03’.

Cochin shadhi at Chennai 03, Manjith Divakar, film, pooja, Thivuvananthapuram, Pashupati, Akshitha, Meera Vasudev, actors, direction, women oriented film, travel movie, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

U-19 , India, won, World Champions, ICC ,Under-19 ,World Cup Final ,2018, India vs Australia, cricket ,score,IND ,clinch, fourth title, Dravid, ICC U-19 World Cup

അണ്ടര്‍ 19: ഓസീസിനെ തകര്‍ത്തു; ഇന്ത്യയ്ക്ക് നാലാം ലോകകിരീടം

Supermoon, fake, video, Facebook,16 million views, Fake supermoon Facebook live video ,still image ,wind sounds, Facebook users, January 31,  Earth ,witnessed , celestial event ,Super Blue Blood Moon, night sky,blood moon,Greece, NASA,EBUZZ,Diwali

സൂപ്പർ മൂണിന്റെ വ്യാജ വീഡിയോ; വീക്ഷിച്ചത് 16 ദശലക്ഷത്തിലധികം ആളുകൾ