CCochin Shipyard Blast, ochin Shipyard , ship, blast, 5 killed, explosion, ONGC ship, injured, police, malayali,
in , ,

കൊച്ചി കപ്പല്‍ശാല: അപകട കാരണം വാതക ചോർച്ച; 10 ലക്ഷം രൂപ ധനസഹായം

കൊച്ചി: കൊച്ചിന്‍ കപ്പല്‍ ശാലയില്‍ കപ്പലിലുണ്ടായ സ്ഫോടനത്തിന് ( Cochin Shipyard Blast ) കാരണം വാതക ചോര്‍ച്ചയാണെന്ന് ഷിപ്പ് യാര്‍ഡ് സി.എം.ഡി മധു നായര്‍ അറിയിച്ചു. അപകടത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ഷിപ്പ്യാര്‍ഡ് അടിയന്തരമായി 10 ലക്ഷം രൂപ വീതം സഹായം നല്‍കും.

അപകടത്തില്‍ മരിച്ചവരെല്ലാം മലയാളികളാണ്. കോട്ടയം സ്വദേശി ഗവിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ്, ഏലൂര്‍ സ്വദേശി ഉണ്ണി, തുറവൂര്‍ സ്വദേശി ജയന്‍, ഉണ്ണി എന്നിവരാണ് മരണമടഞ്ഞതെന്ന് തിരിച്ചറിഞ്ഞു. 11 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്.

പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും ഷിപ്പ്യാര്‍ഡ് ഏറ്റെടുക്കുമെന്നും ഷിപ്പിംഗ് മന്ത്രാലയത്തെ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും കൊച്ചിന്‍ ഷിപ്പിയാര്‍ഡ് സി.എം.ഡി മധു നായര്‍ വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനത്തിനും ദുരന്തത്തില്‍പ്പെട്ടവരെ തിരിച്ചറിയുന്നതിനും വീഴ്ച വന്നിട്ടില്ലെന്ന് സി.എം.ഡി അറിയിച്ചു. 1994-നു ശേഷം ഷിപ്പ് യാര്‍ഡില്‍ നടക്കുന്ന വലിയ ദുരന്തമാണിതെന്നും സി.എം.ഡി കൂട്ടിച്ചേർത്തു.

പരിക്കേറ്റവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യാന്‍ നിര്‍ദ്ദേശിച്ചതായി കേന്ദ്ര ഷിപ്പിംഗ് ജലവിതരണ മന്ത്രി നിധിന്‍ ഗഡ്കരി അറിയിച്ചു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എം.ഡിയെ ഫോണിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംഭവം ദുഃഖകരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അഞ്ച് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായിയും ദു:ഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കാൻ നിര്‍ദ്ദേശിച്ചതായി അദ്ദേഹം വ്യക്തമാക്കി.

മുംബൈയില്‍ നിന്നും അറ്റകുറ്റപ്പണിക്ക് എത്തിച്ച സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. കപ്പലിനുള്ളിലെ ബെല്ലാസ് ടാങ്കിലാണ് അപകടം നടന്നത്. സംഭവസമയത്ത് ടാങ്കിനുള്ളിലും സമീപത്തുമായി 12 പേര്‍ ജോലിയില്‍ ഉണ്ടായിരുന്നു.

അഞ്ച് മൃതദേഹങ്ങള്‍ ടാങ്കിനുള്ളിലാണ് കണ്ടെത്തിയത്. കപ്പലിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ വെള്ളം നിറയ്ക്കുന്ന ടാങ്കുകളാണ് ബെല്ലാസ് ടാങ്കുകള്‍. ടാങ്കിനുള്ളില്‍ നിറഞ്ഞ വാതകമാണ് സ്ഫോടനത്തിന് കാരണം.

ഏതു വാതകമാണ് ഇതിനു കാരണമെന്ന് ഇതുവരെ വ്യക്തമല്ല. ഈ ടാങ്കിലേക്ക് വാതകം എത്തേണ്ട സാഹചര്യം ഇല്ലെന്നും എങ്ങനെയാണ് വാതകം ടാങ്കില്‍ എത്തിയതെന്നും വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.

ടാങ്കിനുള്ളിലാണോ പുറത്താണോ സ്ഫോടനമെന്നും ഇതുവരെ വ്യക്തമായിട്ടില്ല. കപ്പല്‍ശാല അടിയന്തരമായി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഷിപ്പിംഗ് മന്ത്രാലയം ടെക്നിക്കല്‍ തലത്തിലുള്ള അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി. നാശനഷ്ടം സംബന്ധിച്ച്‌ കണക്കുകൾ ശേഖരിക്കുകയാണ്.

Cochin Shipyard-blast-5 killed-blivenews.com

Leave a Reply

Your email address will not be published. Required fields are marked *

ബാർ കോഴ: സിപിഎമ്മിനെതിരെ വിവാദ വെളിപ്പെടുത്തലുമായി ബിജു രമേശ്

Parambikkulam-Aliyar, Kerala CM, letter, Tamilnadu ,CM, Pinarayi, palani sami, Ramesh Chennithala, Edappadi Palani sami, agriculture, drinking water, farmers, Palakkad, water, irrigation, meeting , Chennai,

പറമ്പിക്കുളം-ആളിയാര്‍: പിണറായി പളനി സ്വാമിക്ക്‌ വീണ്ടും കത്തയച്ചു