Cochin Shipyard , ship, blast, 5 killed, explosion, ONGC ship, injured, police, malayali, Cochin Shipyard,International Ship Repair Facility, lays, foundation stone, Gadkari, UPA project , Union Shipping and Transport Minister, Nitin Gadkari , ship repair project, ISRF,chairman of Cochin Port Trust ,CPT, partnership project,
in ,

കൊച്ചി കപ്പൽശാലയിൽ അപകടം; അഞ്ച് മരണം

എറണാകുളം: കൊച്ചി കപ്പൽശാലയിലുണ്ടായ ( Cochin Shipyard ) പൊട്ടിത്തെറിയെ തുടർന്ന് അഞ്ചു പേർ മരണമടഞ്ഞു. ഒഎൻജിസിയുടെ സാഗർ ഭൂഷൺ എന്ന കപ്പലിലാണ് സ്‌ഫോടനമുണ്ടായത്.

കപ്പലിന്റെ അറ്റകുറ്റപ്പണിയ്ക്കിടെ വാട്ടർ ബല്ലാസ്റ്റ്  പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സമയത്ത് എട്ടിലധികം ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരമാണ്. എണ്ണ പര്യവേക്ഷണത്തിനുപയോഗിക്കുന്ന കപ്പലിലാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണിക്കിടെ ഡ്രൈഡോക്കിൽ അപകടം നടക്കുകയായിരുന്നു എന്ന് അധികൃതർ അറിയിച്ചു.

മരണമടഞ്ഞവരിൽ രണ്ടു പേർ മലയാളികളാണ്. ഒരാൾ പത്തനംതിട്ട സ്വദേശിയും മറ്റൊരാൾ വൈപ്പിൻ സ്വദേശിയുമാണ്. ജിബിൻ, റംഷാദ് എന്നിവരാണ് മരണമടഞ്ഞ മലയാളികൾ. പുക ശ്വസിച്ചാണ് ഇവർ മരണമടഞ്ഞതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

കപ്പലിൽ ആരും കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി. ഇന്ന് രാവിലെ 10.15-നാണ് അപകടമുണ്ടായത്.

സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും കപ്പലിനുള്ളിൽ നിന്നും പുക ഉയരുകയാണ്. പതിനഞ്ചോളം പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്.

കരാർ തൊഴിലാളികളാണ് പണികളിലേർപ്പെട്ടിരുന്നതെന്നും അതിനാൽ മരിച്ചവരിൽ രണ്ടു പേരെ മാത്രമേ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ എന്നും അധികൃതർ വിശദമാക്കി.

അതീവസുരക്ഷാ മേഖലയായതിനാൽ സംഭവസ്ഥലത്തേയ്ക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ല. അതിനാൽ സംഭവത്തെ പറ്റിയുള്ള  കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പോലീസ് കമ്മീഷണർ വ്യക്തമാക്കി. എന്നാൽ സംഭവത്തെപ്പറ്റിയുള്ള കൊച്ചി കപ്പൽശാലയിലെ അധികൃതരുടെ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Association for Democratic Reforms , ADR, Criminal case, Pinarayi, National Election Watch ,NEW,chief ministers, India, richest CM, Chandrababu Naidu, Maharashtra Chief Minister, Fadnavis,  Delhi Chief Minister Kejriwal , Kerala Chief Minister Vijayan,

ഇന്ത്യയിലെ മുഖ്യമന്ത്രിമാർ: ക്രിമിനൽ കേസിൽ പിണറായി രണ്ടാമൻ; ആസ്തിയിൽ നാലാമൻ

Ranveer Singh, Rs 2 crore , wedding, Gully Boy, shooting, shaadi , marriage, amount, offer, rejected, perfectionist, character, Zoya, Alia Bhatt, Padmaavat,

ഗള്ളി ബോയിക്കായി ത്യാഗം; രൺവീർ സിംഗ് നിരസിച്ചത് രണ്ടു കോടി രൂപ