മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡ് 10 കോടി രൂപ നല്‍കി

കൊച്ചി: പൊതുമേഖല സ്ഥാപനമായ കൊച്ചി കപ്പല്‍ശാല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ നല്‍കി.

മുഖ്യമന്ത്രി പിണറായി വിജയന് കൊച്ചി ഷിപ്യാര്‍ഡ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ മധു എസ് നായര്‍ തുകയുടെ ചെക്ക് കൈമാറി. അതോടൊപ്പം കൊച്ചി കപ്പല്‍ശാലയിലെ ജീവനക്കാരുടെ സംഭാവനാ വിഹിതമായി 37.38 ലക്ഷം രൂപയും നല്‍കി.

ഒരു സാമൂഹിക പ്രതിബന്ധതയുള്ള കോര്‍പ്പറേറ്റ് എന്ന നിലയില്‍ പ്രളയകെടുതി നേരിടുന്ന കേരള ജനതയുടെ ദുരിതബാധ്യത പരിഹരിക്കാന്‍ കൊച്ചി കപ്പല്‍ശാല പരവാധി ശ്രമിക്കും എന്ന് മധു എസ് നായര്‍ പറഞ്ഞു.

ഇതിനുപുറമെ കൊച്ചി കപ്പല്‍ശാല പ്രളയം ശക്ത്മായി ബാധിച്ച പറവൂര്‍, കുട്ടനാട് മേഖലകളില്‍ ഭക്ഷണം വിതരണം ചെയ്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വി പി എസ് ഹെല്‍ത്ത്‌ കെയര്‍ 12 കോടി രൂപയുടെ മരുന്നുകളും അവശ്യ സാധനങ്ങളും കൈമാറി

രണ്ട് കോടി രൂപയുടെ സൗജന്യ മരുന്നു വിതരണം നടത്തി ഗവ മെഡിക്കല്‍ കോളേജ്