Cochin Shipyard , ship, blast, 5 killed, explosion, ONGC ship, injured, police, malayali, Cochin Shipyard,International Ship Repair Facility, lays, foundation stone, Gadkari, UPA project , Union Shipping and Transport Minister, Nitin Gadkari , ship repair project, ISRF,chairman of Cochin Port Trust ,CPT, partnership project,
in , ,

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്: അറ്റകുറ്റപ്പണി കേന്ദ്രത്തിന്റെ നിര്‍മ്മാണം തുടങ്ങി

എറണാകുളം: കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് (Cochin Shipyard) അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തിന്റെ (International Ship Repair Facility) നിര്‍മ്മാണോദ്ഘാടനം കുറിച്ചു. വെല്ലിംഗ്ടണ്‍ ഐലന്‍റില്‍ നടന്ന ചടങ്ങ് കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു. കേരളത്തിന്‍റെയും കൊച്ചിന്‍ ഷിപ്യാര്‍ഡിന്‍റെയും ചരിത്രത്തില്‍ രേഖപ്പെടുത്താവുന്ന ഒരു വലിയ തുടക്കമാണിത്.

കൂടാതെ ഇതിനോടൊപ്പം 6000 പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കും. നമ്മുടെ രാജ്യത്ത് ഇന്ന് ഷിപ്പ് റിപ്പയറിങ്ങിനും നിര്‍മ്മാണത്തിനും വേണ്ട സൗകര്യങ്ങള്‍ കുറവാണ് പക്ഷെ ഈ ഷിപ് റിപ്പയര്‍ യാര്‍ഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടെ ഷിപ്പ് റിപ്പയറിങ്ങിന് മറ്റു രാജ്യങ്ങളെ ഇന്ത്യക്ക് ആശ്രയിക്കേണ്ടി വരില്ല.

കേരളത്തിന്‍റെ വികസനത്തിന് തടസ്സം ഭൂമി ലഭ്യതയാണെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ഗെയില്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തികരിക്കണമെന്നും അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു.

കേരളത്തിന്‍റെ ഭാവി വികസനത്തിനുള്ള ചുവടുവെപ്പാണ് പദ്ധതിയെന്ന് വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്ദീന്‍ പറഞ്ഞു. കൊച്ചിയില്‍ നിന്നും ബാംഗ്ലൂരിലേക്കുള്ള വ്യവസായ ഇടനാഴിക്കുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുവെന്നും ഇത് സംബന്ധിച്ച് കേന്ദ്രവുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും കേരളത്തില്‍ അയ്യായിരം ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Cochin Shipyard,International Ship Repair Facilityആറു ട്രാന്‍സ്ഫര്‍ സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന യാര്‍ഡില്‍ ഒരേ സമയം ഒന്നിലേറെ കപ്പലുകള്‍ വെള്ളത്തിലിറക്കാനും ഡോക്കില്‍ കയറ്റാനുമുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഉണ്ടാകും. അത്യാധുനിക സാങ്കേതിക നിലവാരമുള്ള ജര്‍മ്മന്‍ നിര്‍മ്മിത ലിഫ്റ്റും സ്ഥാപിക്കും.

150 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന ഷിപ് ലിഫ്റ്റ് 130 മീറ്റര്‍ വരെ നീളവും 6,000 ടണ്‍ വരെ ഭാരവുമുള്ള യാനങ്ങള്‍ ഉയര്‍ത്താന്‍ കഴിയുന്നതാണ്. വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ കൊച്ചി തുറമുഖ ട്രസ്റ്റില്‍ നിന്നു പാട്ടത്തിനെടുത്ത 42 ഏക്കറിലാണ് ഷിപ്പ് റിപ്പെയര്‍ യാര്‍ഡ് ഒരുക്കുന്നത്. 970 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന കേന്ദ്രം 24 മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

കപ്പല്‍ അറ്റകുറ്റപ്പണി രംഗത്ത് ആഗോള നിലവാരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇന്‍റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ കേന്ദ്രത്തിലൂടെ കഴിയുമെന്ന് കൊച്ചി കപ്പല്‍ശാലയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായര്‍ പറഞ്ഞു. രണ്ടു വര്‍ഷത്തിനകം കൊച്ചി ഒരു പ്രധാന കപ്പല്‍ റിപ്പയര്‍ ഹബ്ബായി മാറും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

private IT incubators, support, Govt, national and international agencies, IT incubation ,space, encourage ,start-up ventures, State government , central govt, private entities, IT incubation facilities, tie-ups ,incubators, IT policy , Start-up India campaign, proposal ,Kerala Start-up Mission ,KSUM, IT Secretary,

സ്വകാര്യ ഐടി ഇന്‍കുബേറ്ററുകൾക്ക് കൂടുതല്‍ ഇളവുകള്‍

പിവി അന്‍വറിന്‍റെ പാര്‍ക്കിന് ആരോഗ്യ വകുപ്പിന്റെയും അനുമതിയില്ല