കോക്കോണിക്സ് ലാപ്‌ടോപ്പുകളുടെ ആദ്യനിര ഡൽഹി ഇലക്ട്രോണിക്സ് ഉല്പന്ന ഉച്ചകോടിയിൽ അവതരിപ്പിച്ചു

 • ലാപ്ടോപ്പ്, സെർവർ നിർമാണ രംഗത്ത് രൂപം കൊള്ളുന്ന രാജ്യത്തെ പ്രഥമ  പൊതു – സ്വകാര്യ സംയുക്ത സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത് കേരളത്തിൽ നിന്ന്  
 • സർക്കാർ, വ്യവസായ സംരംഭങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് മൂന്ന് മോഡലുകളിലുള്ള ലാപ്‌ടോപ്പുകൾ പുറത്തിറക്കി

 

തിരുവനന്തപുരം: ലാപ്ടോപ്പ്, സെർവർ നിർമാണ രംഗത്ത് കേരളത്തിന്റെ പൊതു-സ്വകാര്യ സംയുക്ത സംരംഭമായ കോക്കോണിക്സ് തങ്ങളുടെ ആദ്യ നിര ലാപ്‌ടോപ്പുകൾ പുറത്തിറക്കി. സർക്കാർ, വ്യവസായ സംരംഭങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് സി സി 11 ബി, സി സി 11 എ, സി 314 എ എന്നീ മൂന്നു മോഡലുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. 11 ഇഞ്ച് വലിപ്പമുള്ള ടാബ്‌ലെറ്റ് കം നോട്ട് ബുക്ക് മോഡലാണ് സി സി 11 ബി. സ്ലീക് ബോഡിയും മെറ്റൽ കെയ്സും ട്രെൻഡി ലുക്കുമാണ് ഇതിന്റെ സവിശേഷത. കൊണ്ട് നടക്കാനും കൈകാര്യം ചെയ്യാനും എളുപ്പമായ ഈ മോഡൽ നിരന്തരം യാത്ര ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ്. 11 ഇഞ്ച് വലിപ്പത്തിൽ  കനം കുറഞ്ഞ  സി സി 11 എ മോഡൽ വിദ്യാർഥികളെയാണ് ലക്ഷ്യം വെക്കുന്നത്. മുകളിൽ നിന്നുള്ള വീഴ്ചയെയും വെള്ളത്തെയും ചെറുക്കാൻ ശേഷിയുള്ള മോഡലാണ് സി 314 എ. 14 ഇഞ്ച് വലിപ്പമുണ്ട്. വ്യാപാര മേഖലയ്ക്കായാണ് ഇതിന്റെ രൂപകൽപ്പന. എട്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന കരുത്തുറ്റ  ബാറ്ററി ബാക്ക് അപ്പ് എല്ലാ മോഡലുകൾക്കുമുണ്ട്.

സംസ്ഥാന സർക്കാരിന്റെ വ്യവസായ സൗഹൃദ നയത്തിന്റെ ഭാഗമായാണ് പൊതു-സ്വകാര്യ സംരംഭങ്ങളെ പങ്കാളികളാക്കിക്കൊണ്ടുള്ള സാങ്കേതിക രംഗത്തെ നൂതന സംരംഭമായ കോക്കോണിക്സിന് തുടക്കമിട്ടിരിക്കുന്നത്. സർക്കാർ പങ്കാളിത്തത്തോടെ യു എസ് ടി ഗ്ലോബൽ, കെൽട്രോൺ, കെ എസ് ഐ ഡി സി, ആക്സിലറോൺ ലാബ്സ് (ഇന്റൽ ഇന്ത്യ മെയ്ക്കർ ലാബ് ആക്സിലറേറ്റഡ് സ്റ്റാർട്ട് അപ്പ് ) എന്നിവ സംയുക്തമായി രൂപം കൊടുത്ത കോക്കോണിക്സ് രാജ്യത്തെ ഏറ്റവും പുതിയ തദ്ദേശീയ ഒ ഇ എം (മൗലിക ഉപകരണ നിർമാതാക്കൾ) ഒ ഡി എം

( മൗലിക രൂപകൽപന നിർമാതാക്കൾ) കമ്പനിയാണ്.

2019  രണ്ടാം പാദത്തോടെ ഉല്പ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനാണ് കമ്പനിയുടെ  ശ്രമം. മത്സരക്ഷമത ഉറപ്പാക്കിക്കൊണ്ടാകും വില നിർണയിക്കുന്നത്.

ചലനാത്മകമായ ഒരു ഹാർഡ് വെയർ നിർമാണ ആവാസ വ്യവസ്ഥ കേരളത്തിൽ രൂപപ്പെടുത്തുകയാണ് കോക്കോണിക്സിന്റെ രൂപീകരണ ദൗത്യമെന്ന് ഐ ടി സെക്രട്ടറിയും കെ എസ് ഐ ടി എം  ചെയർമാനുമായ (ഇ സി)  എം ശിവശങ്കർ ഐ എ എസ് അഭിപ്രായപ്പെട്ടു.  “നൂതന സ്റ്റാർട്ട് അപ്പ് സംരംഭങ്ങളുമായും പൊതു-സ്വകാര്യ മേഖലകളിലെ ചെറുകിട ഇടത്തരം ഐ ടി കമ്പനികളുമായും യോജിച്ച് പ്രവർത്തിക്കും. ഉന്നത ഗുണമേന്മയുള്ള ഹാർഡ് വെയർ ഉൽപ്പന്നങ്ങളുടെ നിർമാണത്തിലൂടെ കാലക്രമേണ സംസ്ഥാനത്തിന് പുറമേ ദേശീയ, അന്തർദേശീയ തലങ്ങളിലെ ഡിമാന്റുകൾ കൂടി കണക്കിലെടുക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

 

തങ്ങളെ സംബന്ധിച്ച് ഏറെ ആവേശമുയർത്തുന്ന സംരംഭമാണ് കോക്കോണിക്സ് എന്ന്  യു എസ് ടി ഗ്ലോബൽ കൺട്രി ഹെഡും ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ അലക്‌സാണ്ടർ വർഗീസ് പറഞ്ഞു. ” കേന്ദ്ര സർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യയുടെ ചുവടുപിടിച്ച് രൂപം കൊണ്ട രാജ്യത്തെ ഏറ്റവും വലിയ ഒ  ഇ എം /  ഒ ഡി എം സംരംഭമാണ് കോക്കോണിക്സ്. സംസ്ഥാനത്ത്  ഒരു ഹാർഡ്‌വെയർ ആവാസവ്യവസ്ഥ  രൂപപ്പെടുത്തുകയാണ് ഉദ്ദേശ്യം. ഇന്റലുമായി  നിലവിലുള്ള മെച്ചപ്പെട്ട ബന്ധത്തെ പ്രയോജനപ്പെടുത്തി വരുംകാല വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കും. സംസ്ഥാന സർക്കാരും കരുത്തരായ  ഇ എസ് ഡി എം സംരംഭകരുമായി ചേർന്നുള്ള  നൂതനമായ പങ്കാളിത്തത്തിലൂടെ രാജ്യത്തെ ഉൽപ്പാദന മേഖലയെ ശക്തിപ്പെടുത്തും,” അദ്ദേഹം വ്യക്തമാക്കി.
 
ലാപ്ടോപ്പ് മോഡലുകൾ – സ്പെസിഫിക്കേഷനുകളും സവിശേഷതകളും 
 
സി സി 11 ബി 
സ്പെസിഫിക്കേഷൻസ്
 • ഇന്റൽ സെലറോൺ എൻ 3350
 • 11 ഇഞ്ച് ഫുൾ എച്ച് ഡി ഐ പി എസ് ഡിസ്പ്ലേ
 • 4 ജി ബി ഡിഡിആർ 4
 • 64 ജി ബി ഇഎംഎംസി
 • വിൻഡോസ് 10

സവിശേഷതകൾ

 

 • യോഗ – ടാബ് കം നോട്ട് ബുക്ക്
 • ടച്ച് സ്‌ക്രീൻ
 • സ്ലീക്
 • മെറ്റാലിക് കെയ്‌സിങ്
 • ട്രെൻഡി
 • ടൈപ്പ് സി
 • എട്ട് മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ബാക് അപ്പ്
 • നിരന്തരം യാത്രചെയ്യുന്നവർക്കായി പ്രത്യേകം രൂപകല്പന ചെയ്തത്

 

സി സി 11 എ 

സ്പെസിഫിക്കേഷൻസ്

 • ഇന്റൽ സെലറോൺ എൻ 4000
 • 11 ഇഞ്ച് എച്ച് ഡി ഡിസ്പ്ലേ
 • 2  ജി ബി ഡിഡിആർ 3
 • 64 ജി ബി ഇഎംഎംസി
 • വിൻഡോസ് 10

സവിശേഷതകൾ

 

 • സ്ലിം
 • ഭാരക്കുറവ്
 • ട്രെൻഡി
 •  എട്ട് മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ബാക് അപ്പ്
 • വിദ്യാർഥികൾക്കായി രൂപകല്പന ചെയ്തത്
സി 314 എ 
സ്പെസിഫിക്കേഷൻസ്
 • ഇന്റൽ ഐ3 7100യു
 • 14 ഇഞ്ച് എച്ച് ഡി  ഡിസ്പ്ലേ
 • 4 ജി ബി ഡിഡിആർ 3
 • 500 ജി ബി എച്ച്ഡിഡി
 • വിൻഡോസ് 10

 

 

സവിശേഷതകൾ

 

 • റിഗ്ഡ് മോഡൽ (ഡ്രോപ്പ് റെസിസ്റ്റന്റ് )
 • വാട്ടർ / സ്പിൽ റെസിസ്റ്റന്റ്
 • കമാൻഡിങ് പെർഫോമൻസ്
 • ബിസിനസ് ആവശ്യങ്ങൾക്കായി രൂപ കല്പന ചെയ്തത്

 

കോക്കോണിക്സ്

കേരള സർക്കാരിന്റെ വ്യവസായ സൗഹൃദ നയങ്ങളുടെ ചുവടു പിടിച്ച് സാങ്കേതിക മേഖലയിൽ രൂപം കൊണ്ട  പൊതു -സ്വകാര്യ സംയുക്ത സംരംഭമാണ് കോക്കോണിക്സ്. യു എസ് ടി ഗ്ലോബൽ, കെൽട്രോൺ, കെ എസ് ഐ ഡി സി, ആക്സിലറോൺ എന്നീ നാലു കമ്പനികളാണ് ഈ  സംരംഭത്തിലെ പങ്കാളികൾ. ഇന്റലിന്റെ മാർഗ നിർദ്ദേശങ്ങളും പിന്തുണയും സഹകരണവും കമ്പനിക്കുണ്ട്. കേന്ദ്ര സർക്കാറിന്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഐ ടി ഉൽപ്പന്നങ്ങൾ തദ്ദേശീയമായി നിർമിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം മൺവിളയിലുള്ള യൂണിറ്റിന് പ്രതിവർഷം 2,50,000 ലാപ്‌ടോപ്പുകളുടെ  നിർമാണ ശേഷിയുണ്ട്. പ്രവർത്തനങ്ങളെല്ലാം ഘട്ടം ഘട്ടമായി തദ്ദേശവൽക്കരിക്കാനാണ് ശ്രമം. മദർ ബോർഡുകൾ, ബാറ്ററി, അഡാപ്റ്ററുകൾ തുടങ്ങി മുഴുവൻ ഉപകരണങ്ങളുടെയും  നിർമാണവും പാക്കേജിങ്ങും തദ്ദേശീയമായി നിർവഹിക്കും. രാജ്യത്തെ ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ച്ചറിങ് ( ഇ എസ് ഡി എം ) മേഖലയ്ക്ക് കോക്കോണിക്സ് കരുത്തുപകരും. അസംബ്ലിങ്, ടെസ്റ്റിംഗ് എന്നിവയും തദ്ദേശീയമായാണ് നിർവഹിക്കുക. സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സംരംഭങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ ലക്ഷ്യമിട്ടാണ് ആദ്യ നിര ഉല്പന്നങ്ങൾ പുറത്തിറക്കുന്നത്. ഇന്ത്യൻ വിപണിയുടെ  ആവശ്യങ്ങൾ കണക്കിലെടുത്ത് സവിശേഷമായി രൂപകൽപന ചെയ്താവും കൊക്കോണിക്സ് ഉല്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്.  info@coconics.com എന്ന ഇമെയിൽ വഴിയും  http:// coconics.com എന്ന വെബ് സൈറ്റിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്.

 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ന്യൂയോർക് സിറ്റിയിൽ ആദ്യമായി ദളിത് ചലച്ചിത്ര മേള 

രാജ്യത്തെ നിക്ഷേപ സാധ്യതാ സൂചികയില്‍ മികച്ച നേട്ടവുമായി കേരളം