കേരളത്തിൽ 45 കമ്പനികളുടെ വെളിച്ചെണ്ണ വിൽപ്പനയ്ക്ക് നിരോധനം

coconut oil , banned , Kerala, adulterated, 45 brands, sale,  Commissioner of Food Safety , issued, orders ,distribution ,market 

തിരുവനന്തപുരം: സംസ്ഥാനത്ത് 45 കമ്പനികളുടെ വെളിച്ചെണ്ണ ( coconut oil ) വിൽപ്പന സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ രാജമാണിക്യം ഐ.എസ്. നിരോധിച്ചു.

പരിശോധനയിൽ മായം കണ്ടെത്തിയതിനെ തുടർന്നാണ് ഈ കമ്പനികളുടെ വെളിച്ചെണ്ണയ്ക്ക് സംസ്ഥാന വ്യാപകമായ വിൽപ്പന നിരോധനം ഏർപ്പെടുത്തിയത്.

ലാബ് റിപ്പോർട്ട് ലഭിച്ച് 24 മണിക്കൂറിനകം മായം ചേർത്ത വസ്തുക്കൾ കടകളിൽ നിന്നും പിൻവലിക്കണമെന്നും പുതിയ ഉത്തരവിൽ പറയുന്നു.

2006-ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പാലിക്കാത്ത ഉല്പന്നങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. നിരോധിക്കപ്പെട്ട ഉല്പന്നങ്ങള്‍ സംഭരിക്കുന്നതും വില്‍പ്പന നടത്തുന്നതും കുറ്റകരമാണെന്നും കമ്മീഷണര്‍ അറിയിച്ചു.

പാലക്കാട്, കോഴിക്കോട്, തമിഴ്നാട്ടിലെ പൊള്ളാച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളാണ് നിരോധിച്ച ബ്രാൻറുകളിൽ കൂടുതൽ.

ഉല്പന്നങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ www.foodsaftey.Kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

നിരോധിച്ച ബ്രാന്‍ഡുകള്‍:

 1. കേരമാതാ കോക്കനട്ട് ഓയില്‍
 2. കേരള നന്മ കോക്കനട്ട് ഓയില്‍
 3. വെണ്മ പ്യുവര്‍ കോക്കനട്ട് ഓയില്‍
 4. കേര സമ്പൂര്‍ണം കോക്കനട്ട് ഓയില്‍
 5. കേര ചോയിസ് കോക്കനട്ട് ഓയില്‍
 6. കേര നാളികേര വെളിച്ചെണ്ണ ഗോള്‍ഡ് കോക്കനട്ട് ഓയില്‍
 7. കേസരി കോക്കനട്ട് ഓയില്‍
 8. കേരം വാലി കോക്കനട്ട് ഓയില്‍
 9. കേര നട്ട്‌സ് കോക്കനട്ട് ഓയില്‍
 10. കേരള രുചി കോക്കനട്ട് ഓയില്‍
 11. കോക്കനട്ട് ടേസ്റ്റി കോക്കനട്ട് ഓയില്‍
 12. കേരമിത്രം കോക്കനട്ട് ഓയില്‍
 13. കേര കൂള്‍ കോക്കനട്ട് ഓയില്‍
 14. കേര കുക്ക് കോക്കനട്ട് ഓയില്‍
 15. കേര ഫൈന്‍ കോക്കനട്ട് ഓയില്‍
 16. മലബാര്‍ കുറ്റ്യാടി കോക്കനട്ട് ഓയില്‍
 17. കെ.എം. സ്‌പെഷല്‍ കോക്കനട്ട് ഓയില്‍
 18. ഗ്രാന്‍ഡ് കോക്കോ കോക്കനട്ട് ഓയില്‍
 19. മലബാര്‍ ഡ്രോപ്‌സ്
 20. കേര സുപ്രീം നാചുറല്‍ കോക്കനട്ട് ഓയില്‍
 21. കേരളീയനാട് കോക്കനട്ട് ഓയിൽ
 22. കേര സ്‌പെഷല്‍ കോക്കനട്ട് ഓയില്‍
 23. കേര പ്യുവര്‍ ഗോള്‍ഡ്
 24. അഗ്രോ കോക്കനട്ട് ഓയില്‍
 25. കുക്‌സ് പ്രൈഡ്- കോക്കനട്ട് ഓയില്‍
 26. എസ്.കെസ് ഡ്രോപ് ഓഫ് നാച്വര്‍ ആയുഷ്
 27. ശ്രീ കീര്‍ത്തി
 28. കെല്‍ഡ
 29. കേരള്‍ കോക്കനട്ട് ഓയില്‍
 30. വിസ്മയ കോക്കനട്ട് ഓയില്‍
 31. എ.എസ്. കോക്കനട്ട് ഓയില്‍
 32. പി.വി.എസ് തൃപ്തി പ്യുവര്‍ കോക്കനട്ട് ഓയില്‍
 33. കാവേരി ബ്രാന്‍ഡ്
 34. കോക്കോ മേന്മ
 35. അന്നപൂര്‍ണ നാടന്‍ വെളിച്ചെണ്ണ
 36. കേര ടേസ്റ്റി
 37. കേര വാലി
 38. ഫേമസ്
 39. ഹരിതഗിരി
 40. ഓറഞ്ച്
 41. എന്‍.കെ. ജനശ്രീ
 42. കേര നൈസ് കോക്കനട്ട് ഓയില്‍
 43. മലബാര്‍ സുപ്രീം
 44. ഗ്രാന്‍ഡ് കുറ്റ്യാടി കോക്കനട്ട് ഓയില്‍
 45. കേരള റിച്ച് കോക്കനട്ട് ഓയില്‍

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Indian farmers, central govt, hike, MSP, Kharif crops, price, government, approve, protest, farmers agitation , 10 day, strike, dump, milk, veggies , roads , seven states, Maharashtra, Uttar Pradesh, Madhya Pradesh and Punjab, 

അധികൃതരുടെ വാഗ്ദാന ലംഘനത്തെ തുടർന്ന് രാജ്യത്ത് വീണ്ടും കർഷക സമരം

Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 

നിപ ചികിത്​സയിൽ പ്രത്യാശ: നഴ്​സിങ്​ വിദ്യാർത്ഥിനിയുടെ അസുഖം ഭേദമായി