പെരുമാറ്റച്ചട്ടം; ജില്ലാതല സ്‌ക്വാഡുകൾ പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കുന്നതിനായി ജില്ലാതല സ്‌ക്വാഡുകൾ പ്രവർത്തനം തുടങ്ങി. സബ് കളക്ടർ കെ. ഇമ്പശേഖർ, അസിസ്റ്റന്റ് കളക്ടർ ജി. പ്രിയങ്ക എന്നിവരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡുകൾ ജില്ലയിൽ പ്രവർത്തിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവള പ്രദേശത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി പൊതു സ്ഥാപനങ്ങളുടെ ചുമരിലും ചുറ്റുമതിലുകളിലും സ്ഥാപിച്ചിരുന്ന അൻപതോളം പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തു.

തിരുവനന്തപുരം വിമാനത്താവളത്തിലും സ്‌ക്വാഡ് പരിശോധന നടത്തി. ഡൊമസ്റ്റിക് ടെർമിനൽ മുതൽ ചാക്ക വരെയുള്ള പ്രദേശത്ത് സ്ഥാപിച്ചിരുന്ന പോസ്റ്ററുകളും ബാനറുകളും നീക്കംചെയ്തു. ജില്ലയിലെ സ്‌ക്വാഡുകൾക്കു പുറമേ നിയോജകമണ്ഡലാടിസ്ഥാനത്തിലും പ്രത്യേകം സ്‌ക്വാഡുകൾ പ്രവർത്തിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പരമ്പരാഗത രചന രീതിയിലൂടെ ആധുനികതയെ വരച്ചുകാട്ടി മാധ്വി പരേഖ് 

ചർക്ക!