coffee
in ,

കാപ്പിയും പ്രമേഹവും തമ്മിലെന്ത്?

പതിവായി കാപ്പി (coffee) കുടിക്കുന്നവർക്ക് സന്തോഷിക്കാൻ ഒരു നല്ല കാരണം. കാപ്പി കുടിക്കുന്നവരിൽ പ്രമേഹത്തിന്റെ (diabetic) സാധ്യത വളരെ കുറവാണെന്ന് പുതിയ പഠനം പറയുന്നു.

ഡെന്മാർക്കിലെ ആർഹസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് അതിശയിപ്പിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. കാപ്പിയിലടങ്ങിയിരിക്കുന്ന കഫേസ്റ്റോൾ കോശങ്ങളുടെ പ്രവർത്തനങ്ങളെയും ഇൻസുലിന്റെ ഉൽപ്പാദനത്തെയും ത്വരിതപ്പെടുത്തുന്നുവെന്ന് എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ കണ്ടെത്തി.

ടൈപ്പ് 2 പ്രമേഹത്തെ തടയാനും അതിന്റെ ചികിത്സയ്ക്കുള്ള പുതിയ മരുന്നുകൾ വികസിപ്പിക്കുന്നതിനും ഈ കണ്ടെത്തൽ പ്രേരണയാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

കാപ്പിയിലടങ്ങിയിരിക്കുന്ന കഫേസ്റ്റോൾ ആഗ്നേയഗ്രന്ഥിയിലെ ബീറ്റാ കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിന്റെ അളവ് വർദ്ധിപ്പിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. പ്രമേഹത്തിനെതിരെ പ്രവർത്തിക്കുന്ന മറ്റേതൊരു മരുന്നിന്റെയും പോലെ കഫേസ്റ്റോൾ മാംസപേശികളിലെ കോശങ്ങളിലേക്കുള്ള ഗ്ലൂക്കോസ് ആഗിരണം ത്വരിതപ്പെടുത്തുന്നു.

coffee-health-blivenews.comപ്രമേഹം ബാധിക്കാൻ സാധ്യതയുള്ള എലികളെ മൂന്ന് സംഘങ്ങളായി തിരിച്ച ശേഷം അവയിൽ രണ്ട് സംഘങ്ങൾക്ക് വ്യത്യസ്ത അളവിൽ കഫേസ്റ്റോൾ നൽകിയാണ് പരീക്ഷണം നടത്തിയത്. പത്ത് ആഴ്ച്ചകൾക്ക് ശേഷം കഫേസ്റ്റോൾ നൽകപ്പെട്ടവയുടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞു. കൂടാതെ ഇവയിൽ ഇൻസുലിൻ ഉൽപ്പാദനം മെച്ചപ്പെട്ടതായും കണ്ടെത്തി.

പ്രമേഹത്തിനെതിരെ ഉപയോഗിക്കുന്ന ചില മരുന്നുകൾ ഹൈപോഗ്ലൈസീമിയ അഥവാ ലോ ബ്ലഡ് ഷുഗറിന് കാരണമാകാറുണ്ട്. എന്നാൽ കഫേസ്റ്റോളിന്റെ സാന്നിധ്യം ഹൈപോഗ്ലൈസീമിയയ്ക്ക് കാരണമാകുന്നില്ല എന്നതും കഫേസ്റ്റോളിന്റെ സവിശേഷതയായി വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Devaswom board , kerala high court, transparent petition, appointment, recruitment , govt, kadakampally surendran, temple entry, devasom board

അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം കാലികപ്രസക്തമല്ല: മന്ത്രി

brain power

തലച്ചോറിനെ കൂടുതൽ സ്മാർട്ടാക്കാൻ ചില ഉപായങ്ങൾ