in ,

കലാലയങ്ങൾ കശാപ്പുശാലകളാകവെ

നീണ്ട ഇടനാഴികൾ, കുട പിടിച്ച മരത്തണലുകൾ, ചെറിയ ഇരുളും പൊടിയും നിറഞ്ഞതെങ്കിലും ബോധമണ്ഡലത്തിൽ അക്ഷരത്തിരികൾ വെട്ടം തെളിയിക്കുന്ന മികച്ച വായനശാലകൾ, ക്ലാസ് മുറികളിൽ നേരത്തെ തന്നെ ഇടം പിടിച്ച കുറുകും പ്രാവുകൾ, ആരവമുണർത്തും മൈതാനം, ആവേശമുണർത്തും മുദ്രാവാക്യങ്ങൾ, ക്യാന്റീനിലെ പൊട്ടിച്ചിരികൾ, പരിഹാസങ്ങൾ, പരിഭവങ്ങൾ അങ്ങനെയങ്ങനെ ഓർക്കുമ്പോഴെല്ലാം ഓർമ്മകളിൽ കുളിർമഴ പെയ്യിക്കുന്ന കലാലയ ലോകം ( college campus ).

പഠന വിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും തുല്യ സ്ഥാനമുള്ള കലാലയങ്ങളിൽ പക്ഷേ വിദ്യാർത്ഥി രാഷ്ട്രീയം ചോര ചിന്തുമ്പോൾ വിദ്യാർത്ഥികളെ ചൊല്ലി രക്ഷകർത്താക്കൾ ഉൾപ്പെട്ട സമൂഹം ആശങ്കയുടെ മുൾമുനയിലാണ്.

വിദ്യ അഭ്യസിച്ചു പ്രബുദ്ധരാകേണ്ട യുവതലമുറ കലാലയ രാഷ്ട്രീയത്തിന്റെ പേരിൽ കൊലക്കത്തിക്കിരയാകവെ കലാലയങ്ങളിൽ രാഷ്ട്രീയം വേണമോ എന്ന വിഷയം കേരളം വീണ്ടും സജീവമായി ചർച്ച ചെയ്യുന്നു.

college campus, murder, politics, students, clash, Eranakulam Maharaja's college, Kerala, parents, teachers, leaders, slogan, strike, education, study, Campus, politics, HC, ban,withdrawal,Justice KK Dinesan, politics, commission

ജീവിത സായാഹ്നം വരെ ഓർമ്മച്ചെപ്പുകളിൽ സൂക്ഷിക്കാനുതകുന്ന സൗഹൃദങ്ങളും കലാപ്രവർത്തനങ്ങളും തളിരിടേണ്ട കലാലയങ്ങളെ കലാപഭൂമികളാക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയം വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.

യുവ പൗരന്മാരായ കലാലയ വിദ്യാർത്ഥികൾ തമ്മിൽ ആശയപരമായി ഉടലെടുക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികം മാത്രം. എന്നാൽ അതു നിതാന്തവൈരമായി വളർന്ന് വിദ്യാർത്ഥികൾ തമ്മിൽ കൊല്ലും കൊലവിളിയും നടത്തുമ്പോൾ ഒരു പുനർചിന്തയ്ക്ക് സമയം അതിക്രമിച്ചതായി സമൂഹം തിരിച്ചറിയുന്നു.

കലാലയമോ? കലാപഭൂമിയോ?

ഇക്കഴിഞ്ഞ ദിവസം എറണാകുളത്തെ ‘മഹാരാജാസ്’ എന്ന പൈതൃക കലാലയത്തിൽ നടന്ന അരുംകൊല കേരള മന:സാക്ഷിയെ അപ്പാടെ ഞെട്ടിച്ചു. ഒരു നാടിന്റെ അഭിമാനമായ; ഒരു പാവം കുടുംബത്തിന്റെ തുണയായി മാറേണ്ടിയിരുന്ന ‘അഭിമന്യു’ എന്ന തരുണന്റെ ജീവിതം വിദ്യാർത്ഥി രാഷ്ട്രീയത്താൽ പൊലിഞ്ഞപ്പോൾ ഒട്ടനേകം ചോദ്യങ്ങൾ ബാക്കിയാകുകയാണ്.

യൗവ്വനം അതിന്റെ തീക്ഷണത പ്രകടിപ്പിക്കുന്ന വേളയിൽ താൻ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും മാത്രമാണ് ശരിയെന്ന് ഭൂരിഭാഗം യുവതയും കരുതുന്നു. ഗുരുക്കന്മാർ ഉൾപ്പെടെയുള്ളവരുടെ ഉപദേശങ്ങൾ ചെവിക്കൊള്ളാൻ പോലും അവരിൽ പലരും തയ്യാറാകാറില്ല.

അനീതികൾക്കെതിരെ പ്രതികരിക്കാനും ഈ ലോക വ്യവസ്ഥിതിയെ അപ്പാടെ തിരുത്തിയെഴുതി നല്ലൊരു പുതു ലോകം സൃഷ്ടിക്കാമെന്നുമുള്ള ആവേശോജ്ജ്വലമായ ചിന്ത ഞരമ്പുകളെ ത്രസിപ്പിക്കുമ്പോൾ അവരിൽ പലരും ഓരോരോ രാഷ്ട്രീയ കക്ഷികളിൽ ആകൃഷ്ടരാകുന്നു.

പിന്നെ ആ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളാകുന്നു അവരുടെ മാർഗ്ഗദർശികൾ. നേതാക്കൾ പറയുന്നതെന്നും തൊള്ള തൊടാതെ വിഴുങ്ങിയും അവർ കൽപ്പിക്കുന്നതൊക്കെയും അപ്പാടെ പ്രാവർത്തികമാക്കുന്ന ആജ്ഞാനുവർത്തികളായി മാറിയും വിദ്യാർത്ഥികൾ അവരുടെ യഥാർത്ഥ കടമ മറന്ന് പെരുമാറ്റുന്നു. വെറും ‘രാഷ്ട്രീയച്ചട്ടുക’ങ്ങളായി അവർ അധ:പതിക്കുന്നു.

താൻ വിശ്വസിച്ചു പോരുന്ന തന്റെ പാർട്ടി ഒരു വിഷയത്തിൽ അവിവേകപൂർണ്ണമായ തീരുമാനം കൈക്കൊണ്ടുവെന്നാലും അത് ചോദ്യം ചെയ്യുവാനുള്ള തന്റേടമോ പാർട്ടിയെ തിരുത്തുവാനുള്ള ധൈഷണികതയോ ഏതെങ്കിലുമൊരു വിദ്യാർത്ഥി നേതാവോ അണിയോ കാണിക്കാറുണ്ടോ? അഥവാ, അങ്ങനെയെങ്ങാനും ഒരുമ്പെട്ട ഒരുവന്റെ അവസ്ഥ എന്താകുമെന്ന് ഏവർക്കും ഊഹിക്കാവുന്നതാണല്ലോ.

‘രാഷ്ട്രീയച്ചട്ടുക’മാകുന്ന വിദ്യാർത്ഥികൾ 

രാഷ്ട്രീയ ചിന്തകൾ അവശ്യം വേണ്ടതു തന്നെ. എന്നാൽ പഠനമെന്ന തങ്ങളുടെ പ്രഥമ കർത്തവ്യം മറന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരിൽ മാത്രം സ്വന്തം സഹപാഠിയെപ്പോലും ദയാദാക്ഷണ്യമില്ലാതെ അരിഞ്ഞു തള്ളുന്ന യുവാക്കൾ നീതി അർഹിക്കുന്നില്ല. അപരന്റെ ജീവനെടുത്ത് സ്വന്തം ജീവിതവും അന്യരുടെ ജീവിതങ്ങളും കൂട്ടിച്ചോറാക്കുന്നത് അക്ഷന്തവ്യമായ തെറ്റു തന്നെ.

college campus, murder, politics, students, clash, Eranakulam Maharaja's college, Kerala, parents, teachers, leaders, slogan, strike, education, study,അന്ധമായ രാഷ്ട്രീയ വിധേയത്വം പുലർത്തുന്ന വിദ്യാർത്ഥികൾ ഇനി എന്നാണ് തിരിച്ചറിയുക ‘കുട്ടിക്കുരങ്ങന്മാരെക്കൊണ്ടു ചുടു ചോറുവാരിക്കുന്ന’ പണിയാണ് പലപ്പോഴും നേതാക്കൾ നടത്തുന്നതെന്ന്. വർഷാവർഷം അനുസ്മരണ സമ്മേളനങ്ങളിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളിൽ പൂവിട്ടാചരിച്ചും വീണ്ടും വിഷം നിറച്ച വാക്കുകളാൽ പ്രതികാരത്തിന് ആഹ്വാനം ചെയ്തും നേതാക്കൾ രാഷ്ട്രീയ ലാഭം നേടവെ നഷ്ടം വിദ്യാർത്ഥി രാഷ്ടീയത്തിന്റെ ഇരകൾക്ക് മാത്രം.

തെളിഞ്ഞ വായനയിലൂടെയും വിശകലനത്തിലൂടെയും ബൗദ്ധികമായ ഉന്നതി നേടേണ്ട കാലയളവിൽ വ്യക്തമായ പ്രത്യയശാസ്ത്രമോ നീതിബോധമോ പുലർത്താത്ത ചിലർക്കായി യുവജനത സംഘം തിരിഞ്ഞ് പോരാടുമ്പോൾ നഷ്ടമാകുന്നത് പൊതുമുതലുകൾ മാത്രമല്ല; പകരം നാളെ നാടിനെ ഉന്നതിയിലേക്ക് നയിക്കേണ്ട ഭാവി വാഗ്ദാനങ്ങളെക്കൂടിയാണ്.

വിദ്യാലയങ്ങളിലെ രാഷ്ട്രീയവും ഹൈക്കോടതിയും

books on the beach,Kovalam, shashi tharoor mp, kerala tourism principal secretary, shores, lit-fest , visitors, usher, sea,story, literature, music, fair, entertainment, knowledge, discussion, medi

വിദ്യാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന നിലപാടുമായി കഴിഞ്ഞ വർഷം ഒക്ടോബർ 20-ന് കേരള ഹൈക്കോടതി രംഗത്തെത്തിയിരുന്നു. മാതാപിതാക്കള്‍ അവരുടെ മക്കളെ വിദ്യാലയങ്ങളിലേയ്ക്ക് അയക്കുന്നത് പഠിക്കാനാണെന്നും രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നും അന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്ന് നിരീക്ഷിച്ച കോടതി അതിനാൽ കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് പൊന്നാനി എംഇഎസ് കോളേജ് നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കവെ അഭിപ്രായപ്പെട്ടിരുന്നു.

പഠിക്കാന്‍ സമാധാനപരമായ അക്കാദമിക്ക് അന്തരീക്ഷം ഉണ്ടാകണമെന്നും ഇക്കാര്യം ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി അറിയിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം നവംബർ 2-ന് കാമ്പസ് രാഷ്ട്രീയം നിരോധിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി അസാധുവാക്കി. പൊന്നാനി എം.ഇ.എസ് കോളേജ് കാമ്പസ് രാഷ്ട്രീയത്തിനെതിരായി സമര്‍പ്പിച്ച ഹർജി പിന്‍വലിച്ചതോടെയാണ് ഉത്തരവ് അസാധുവാക്കിയത്.

തിരുത്തൽ നടപടികൾ സ്വായത്തമാക്കാം

ആദർശ വാക്യങ്ങൾ സൃഷ്ടിക്കുന്ന ആവേശത്തള്ളലിലുയർന്ന മുദ്രാവാക്യങ്ങൾ, അവയുടെ ശരിയായ അർത്ഥമറിയാതെ പുലമ്പുന്ന അനുയായികൾ, അവർക്ക് നേർവഴി കാട്ടേണ്ട ബാധ്യത ഓരോ നേതാവിനുമുണ്ട്. തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി മാത്രം മുറവിളി കൂട്ടുന്ന അധ്യാപകരും നിലവിലെ സമീപനം മാറ്റേണ്ടതുണ്ട്.

വിദ്യ പകർന്നു നൽകുന്നതിനൊപ്പം മാർഗ്ഗദീപങ്ങൾ കൂടിയാകുവാൻ അധ്യാപക കൂട്ടായ്മ ശ്രമിക്കേണ്ടതുണ്ട്. തന്റെ മക്കളുടെ ചെയ്തികൾ തിരിച്ചറിഞ്ഞ് അവരെ നേർവഴി നടത്തേണ്ട ബാധ്യത രക്ഷകർത്താക്കൾക്കുമുണ്ട്. സർവ്വോപരി, സ്വയം തിരിച്ചറിഞ്ഞു തിരുത്തേണ്ട കടമ ഓരോ വിദ്യാർത്ഥിക്കുമുണ്ട്.

breach of privilege motion,chief minister ,pinarayi vijayan,weapons, found ,Eranakulam maharajas college,kerala police, principal, students, sfi, FIR, report, p t thomas,haidy eden, kerala assembly,Maharaja college, weapons, seized,FIR, search list, police, college campus,principal, SFI, students, chief minister, kerala, kerala assembly, opposition party, notice, explanation, leaders, staff quarters, search, information, hostel room, construction work 

ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ കൊലക്കത്തികളിലൂടെയല്ല പരിഹരിക്കേണ്ടതെന്ന് ഉറക്കെ പ്രഖ്യാപിക്കുവാനുള്ള ആർജ്ജവം അധികൃതർക്കുമുണ്ട്. സുവ്യക്തമായ ദിശാബോധം, കൃത്യതയാർന്ന സാമൂഹ്യദർശനം എന്നിവയിലൂടെ മുന്നേറേണ്ട ബാധ്യത ഓരോ കലാലയ വിദ്യാർത്ഥിക്കുമുണ്ടെന്ന് അവർ ഉടനടി തിരിച്ചറിഞ്ഞു തിരുത്തേണ്ടതുണ്ട്.

നമുക്ക് പ്രതീക്ഷിക്കാം, ശോഭനമാർന്ന ഭാവിയിലേയ്ക്കു മാത്രം യുവതലമുറ നീങ്ങുമെന്ന്. വർഗീയതയും വിഭാഗീയതയും ഒഴിഞ്ഞു മാറുമെന്ന്. പകരം കാമ്പസുകളിൽ നിതാന്ത സൗഹൃദത്തിന്റെ പൂമണം പരക്കുമെന്ന്. രാഷ്ടീയത്തേക്കാൾ അമൂല്യമായ വിദ്യയെ മുറുകെ പുണർന്ന് രാഷ്ട്ര നിർമ്മാണ യജ്ഞത്തിൽ ഭാഗഭാക്കാകുവാൻ ഏവർക്കും കഴിയുമാറാകട്ടെ എന്ന് നമുക്കേവർക്കും ആത്മാർത്ഥമായി ആശിക്കാം.

ശാലിനി വി എസ് നായർ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Malayalam , Aikya Malayala Prasthanam, conservation, promotion,PSC, court, law, campaign, language, govt, State Formation Day, Secretariat, Justice -V. R. Krishna Iyer, ONV,

മാതൃഭാഷാ നിഷേധം ജനാധിപത്യ നിഷേധം

കെ എസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിൽ പ്രതിഷേധം