College Principal , poster, Chief minister, Pinarayi, P.V. Pushpaja , education minister, kerala assembly, ramesh chennithala, Principal , SFI, poster
in , ,

കോളേജ് പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവം: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ പ്രിന്‍സിപ്പല്‍ ( College Principal  ) എം വി പുഷ്പജയെ അപമാനിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

സ്ത്രീത്വത്തെ അപമാനിച്ച പ്രശ്‌നം മാത്രമല്ല ഇതെന്നും അതിനെക്കാള്‍ ഗുരുതരമായ പ്രശ്‌നമാണെന്നും അദ്ദേഹം നിയമസഭയിൽ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മറുപടി പറഞ്ഞതിനു ശേഷമാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്.

സ്വന്തം അമ്മയെക്കാള്‍ ഉയര്‍ന്ന സ്ഥാനത്തു വേണം അധ്യാപികയെ കാണാനെന്നും അധ്യാപികയെ അപമാനിക്കുന്നത് ആരും അംഗീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിവ്യക്തമാക്കി. ഇത്തരത്തിലുള്ള നടപടികൾ അംഗീകരിക്കുന്ന സംഘടനയല്ല എസ് എഫ് ഐയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ചില വിദ്യാർത്ഥികൾ തനിക്കെതിരെ നടത്തിയ ഗുരുനിന്ദ തന്നെ മാനസികമായി തളർത്തിയെന്ന് കാഞ്ഞങ്ങാട് നെഹ്രു കോളേജ് പ്രിൻസിപ്പൽ ഡോ. പി.വി.പുഷ്പജ അഭിപ്രായപ്പെട്ടു.

ഇതിലും നല്ലത് തന്നെ കൊല്ലുന്നതായിരുന്നു എന്നും അടിക്കുകയോ കൊല്ലുകയോ ചെയ്തിരുന്നെങ്കിൽ ഇത്ര വേദന ഉണ്ടാകുമായിരുന്നില്ലെന്നും ഡോ. പി.വി.പുഷ്പജ പ്രതികരിച്ചു.

ഹൃദയത്തിലേറ്റ മുറിവുണക്കാൻ ഒരു പ്രായശ്ചിത്തത്തിനും കഴിയില്ലെന്നും ഔദ്യോഗിക ജീവിതത്തിൽനിന്ന് പിരിയുന്നതിന് ദിവസങ്ങൾക്കു മുൻപ് ആദരാഞ്ജലി ഏറ്റുവാങ്ങേണ്ടി വന്ന കാഞ്ഞങ്ങാട് നെഹ്രു കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി.

പടന്നക്കാട് നെഹ്റു കോളേജ് പ്രിന്‍സിപ്പൽ പുഷ്പജയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് പോസ്റ്ററുകള്‍ പതിച്ചതും യാത്രയയപ്പു യോഗം നടക്കുന്നതിടെ പടക്കം പൊട്ടിച്ച്‌ ആഘോഷിച്ചതും വൻ വിവാദമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മൂന്നു വിദ്യാർത്ഥികളും എസ് എഫ് ഐ പ്രവര്‍ത്തകരാണ്.

33 വര്‍ഷത്തെ സര്‍വീസിന് ശേഷം വിരമിക്കുന്ന വനിതാ പ്രിന്‍സിപ്പലിന് കോളേജില്‍ യാത്രയയപ്പ് നല്‍കിയ ചടങ്ങിനിടെയാണ് കോളജ് ഒാപ്പണ്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്ററുകൾ പതിച്ചത്.

‘വിദ്യാര്‍ത്ഥി മനസില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍. ദുരന്തം ഒഴിയുന്നു. ക്യാംപസ് സ്വതന്ത്രമാകുന്നു. നെഹ്‌റുവിന് ശാപമോക്ഷം’ എന്നീ വരികളാണ് പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ടത്.

2016-ല്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റ ഡോ. പുഷ്പജ മെയ് 31-നാണ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. എന്നാൽ പരീക്ഷക്ക് മുൻപ് പ്രിൻസിപ്പലിന് യാത്രയയപ്പ് നല്‍കുകയായിരുന്നു.

പ്രിന്‍സിപ്പലിനെ അവഹേളിച്ച സംഭവം കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിക്കുമെന്നും സംഭവത്തിന്‍റെ നിജസ്ഥിതി അറിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

fake news , media, central govt, journalists, accreditation, protest, complaint, press club of India, Bombay HC, Padmavati, artistic freedom, slams, attack, movie, opinion, freedom, Mumbai high court, Bombay High Court ,democratic country , India , open threats , artists , high court, , Sanjay Leela Bhansali,controversy-hit film Padmavati,, director ,release , film ,actress , facing, death threats,HC , CBI , CID, ,investigating ,murder cases , rationalists ,Narendra Dabholkar , Govind Pansare ,Justices S. C. Dharmadhikari , Bharati Dangre , murder probe

വ്യാജ വാർത്ത: മാധ്യമങ്ങൾക്ക് നിയന്ത്രണം; പ്രതിഷേധം ശക്തം

ചോദ്യപേപ്പർ ചോർച്ച: പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് സിബിഎസ്ഇ