College students , India, check, smartphones ,over 150 times ,a day,Study, use,phones, call, accessing ,social networking sites,Google searches,entertainment ,movies,Aligarh Muslim University, Indian Council of Social Science Research ,ICSSR,
in , , ,

കോളേജ് വിദ്യാർത്ഥികൾക്കിടയിലെ മൊബൈൽ ഫോൺ ഉപയോഗത്തെ പറ്റി ഞെട്ടിക്കുന്ന പഠനഫലം

മൊബൈൽ ഫോൺ ഇന്ന് ഏവരുടെയും നിത്യ ജീവിതത്തിന്റെ അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ്. സ്മാർട്ട്ഫോണിനെ ( smartphones ) മാറ്റി നിർത്തിക്കൊണ്ട് ഒരു ദിനം കടന്നുപോകുക വളരെ അസാധ്യമായ കാര്യമായാണ് പലരും ഇക്കാലത്ത് കരുതുന്നത്.

പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ മൊബൈൽ ഫോണിന്റെ സ്വാധീനം വളരെ വലുതാണ്. ഇത് തെളിയിക്കുന്ന ഒരു പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗം അമിതമാകുന്നതായി പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ഇന്ത്യയിലെ ഒരു കോളേജ് വിദ്യാർത്ഥി ഒരു ദിവസം തന്റെ മൊബൈൽ ഫോൺ 150 പ്രാവശ്യം പരിശോധിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയും ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചും (ഐസിഎസ്എസ്ആർ ) സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സ്മാർട്ട്ഫോൺ ഡിപൻഡൻസി, ഹെഡോണിസം ആൻഡ് പർച്ചേസ് ബിഹേവിയർ എന്ന ഗവേഷണം, ‘ഇൻപ്ലിക്കേഷൻ ഫോർ ഡിജിറ്റൽ ഇന്ത്യ ഇനിഷ്യേറ്റീവ്സ്’ എന്ന പേരിൽ 20 കേന്ദ്ര സർവ്വകലാശാലകളിലയിട്ടാണ് സർവ്വേ നടത്തിയത്. ഓരോ സർവ്വകലാശാലയിലെയും 200 വിദ്യാർത്ഥികളെ അഭിമുഖത്തിന് വിധേയരാക്കിരുന്നു.

എന്തെങ്കിലും വിവരങ്ങൾ കാണാതെ പോകുമോ എന്ന ഉത്‌ക്കണ്‌ഠയും ഭയവുമാണ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ ഒരു ദിവസം ശരാശരി 150 തവണ തങ്ങളുടെ മൊബൈൽ ഫോൺ പരിശോധിക്കുവാനായി പ്രേരിപ്പിക്കുന്നത്.

ഈ പ്രവണത വിദ്യാർത്ഥികളുടെ ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും വളരെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിന്റെ പ്രധാന ലക്ഷ്യം ഫോൺ വിളിയാണെന്നാണ് 26 ശതമാനം പേർ പ്രതികരിച്ചത്.

College students , India, check, smartphones ,over 150 times ,a day,Study, use,phones, call, accessing ,social networking sites,Google searches,entertainment ,movies,Aligarh Muslim University, Indian Council of Social Science Research ,ICSSR,

എന്നാൽ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകൾ നോക്കുക, ഗൂഗിൾ സെർച്ചുകൾ, സിനിമ കാണുന്നതു പോലുള്ള വിനോദപരിപാടികൾ തുടങ്ങിയ മറ്റ് ആവശ്യങ്ങൾക്കാണ് തങ്ങൾ കൂടുതലായി സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നതെന്ന് ബാക്കിയുള്ള വിദ്യാർത്ഥികൾ പ്രതികരിച്ചതായി പ്രോജക്ട് ഡയറക്ടർ മൊഹമ്മദ് നവേദ് ഖാൻ ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികളിൽ കുറഞ്ഞത് 14 ശതമാനം പേർ ദിവസം മൂന്നു മണിക്കൂറോ അതിൽ കൂടുതലോ സ്മാർട്ഫോണുകൾ ഉപയോഗിക്കുമ്പോൾ ഏകദേശം 63 ശതമാനം പേർ ദിവസവും നാല് മുതൽ ഏഴ് മണിക്കൂർ വരെ ഫോൺ ഉപയോഗിക്കുന്നുണ്ട്.

എന്നാൽ 23 ശതമാനം വിദ്യാർത്ഥികൾ ഒരു ദിവസം എട്ട് മണിക്കൂറിലധികം ഫോൺ ഉപയോഗിക്കുന്നതെന്നതായി കണ്ടെത്തിയത് ഞെട്ടലുളവാക്കിയതായി ഖാൻ കൂട്ടിച്ചേർത്തു.

പഠനമനുസരിച്ച്, എൺപതു ശതമാനം വിദ്യാർത്ഥികൾ മൊബൈൽ ഫോൺ സ്വന്തമാക്കിയിട്ടുള്ളവരാണ്. അവരിൽ മിക്കവരും ആപ്ലിക്കേഷനുകളുടെ ഇൻസ്റ്റിറ്റ്യൂഷൻ, ഫീച്ചറുകൾ, എളുപ്പത്തിൽ ഉപയോഗിക്കാനുള്ള സൗകര്യം തുടങ്ങിയവയ്ക്ക് പുറമെ ഒരു കമ്പ്യൂട്ടറിന് പകരമായി പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകൾക്കാണ് മുൻഗണന നൽകുന്നത്.

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ സ്മാർട്ട്ഫോണിനോടുള്ള ആശ്രിതത്വത്തിന്റെയും ആസക്തിയുടെയും വിവിധ വശങ്ങൾ മനസിലാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഐസിഎസ്എസ്ആർന്റെ സാമ്പത്തിക സഹായത്തോടു കൂടി എ.എം.യു.വിലെ ഗവേഷകർ പഠനം നടത്തിയത്.

രാജ്യത്തിന്റെ നിർണ്ണായക ശക്തിയായ പുതുതലമുറയുടെ മനുഷ്യ വിഭവശേഷി മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗത്തിൽ നഷ്‌ടമാകുന്നതായുള്ള ആശങ്കകൾ ഇക്കാലയളവിൽ വർദ്ധിക്കുകയാണ്

College students , India, check, smartphones ,over 150 times ,a day,Study, use,phones, call, accessing ,social networking sites,Google searches,entertainment ,movies,Aligarh Muslim University, Indian Council of Social Science Research ,ICSSR,

Leave a Reply

Your email address will not be published. Required fields are marked *

Nipah virus , facebook post, Shiju Divya , Non-kerala labourers, social media, fever, bats, 

പ്രതിരോധിക്കേണ്ടതുണ്ട്; ഭീതിയുടെ വൈറസുകളെ, അപര വിദ്വേഷത്തിന്റെയും; ഷിജു ദിവ്യയുടെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയം