Commonwealth Games 2018, Bajrang Punia, gold, Gold Coast   Wrestler, Bajrang ,wins , Dhanda , Khatri, silver ,India, shooting, 
in ,

കോമണ്‍വെല്‍ത്ത് ഗെയിംസ്; പൂനിയയിലൂടെ ഇന്ത്യയ്ക്ക് പതിനേഴാം സ്വര്‍ണ്ണം

ഗോള്‍ഡ്‌ കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ( Commonwealth Games 2018 ) പൂനിയയിലൂടെ ഇന്ത്യ 17-മത്തെ സ്വര്‍ണ്ണ മെഡൽ സ്വന്തമാക്കി. പുരുഷ വിഭാഗം 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ പൂനിയ ബജ്‌റംഗ് പൂനിയയാണ് സ്വര്‍ണ്ണം നേടിയത്.

ഇന്ത്യയുടെ 36 -മത്തെ മെഡലാണ് ഹരിയാനക്കാരനായ പൂനിയ നേടിക്കൊടുത്തത്. ഇന്ന് ഇന്ത്യ നേടുന്ന മൂന്നാം സ്വർണ്ണമാണിത്.

ഷൂട്ടിങ്ങിൽ തേജസ്വിനി സാവന്ത്, അനീഷ് ഭൻവാല എന്നിവരാണ് ഇന്ന് ഇന്ത്യയ്ക്കായി സ്വർണ്ണം നേടിയ മറ്റു താരങ്ങൾ.

വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസ് വിഭാഗത്തിലാണ് തേജസ്വിനി സാവന്ത് ഇന്ത്യയ്ക്കായി ഷൂട്ടിങ്ങിൽ ഇന്നത്തെ ആദ്യ സ്വർണ്ണം നേടിയത്.

ഇതേ വിഭാഗത്തിൽ ഇന്ത്യയ്ക്ക് വെള്ളി മെഡലും ലഭിച്ചു. 457.9 പോയിന്റുമായി സാവന്ത് സ്വർണ്ണം സ്വന്തമാക്കിയപ്പോൾ 455.7 പോയിന്റുമായി അൻജും മുദ്ഗിൽ വെള്ളി മെഡൽ നേടി.

അതേസമയം, ഗുസ്തിയിൽ നിന്ന് രണ്ടു വെള്ളി മെഡലുകളും ഇന്ന് ഇന്ത്യ സ്വന്തമാക്കി. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ പൂജ ധന്‍ധയും മൗസം ഖാത്രിയും വെള്ളി മെഡലുകൾ നേടി.

വനിതകളുടെ 68 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ദിവ്യ കക്രൺ വെങ്കല മെഡൽ കരസ്ഥമാക്കി. പുരുഷൻമാരുടെ 91 കിലോഗ്രാം വിഭാഗം ബോക്സിങ്ങിൽ നമാൻ തൻവാർ വെങ്കലം നേടി.

Leave a Reply

Your email address will not be published. Required fields are marked *

Kathua , Unnao, UN Secretary-General Antonio Guterres ,Spokesperson, Stephane Dujarric , rape, cases, bollywood, facebook, posts, actress, actors, Swami Sandeepananda Giri, Javed Akhtar ,  Allahabad, J&K, Manju Warrier , 

രാജ്യത്തിനാകെ അപമാനമായി കത്വയും ഉന്നാവോയും; നീതി ആവശ്യപ്പെട്ട് ചലച്ചിത്രലോകം

വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം