Commonwealth Games 2018 , India, Jitu, Gold, Pratheep Singh, Jitu Rai, 10 m air pistol, 
in , ,

കോമണ്‍വെല്‍ത്ത്: ജിത്തുവിന് സ്വർണ്ണം; പോയിന്റ് പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

ഗോള്‍ഡ്‌കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ( Commonwealth Games 2018 ) ഇന്ത്യയുടെ സ്വര്‍ണ്ണ നേട്ടം എട്ടായി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ ജിത്തുറായി സ്വര്‍ണ്ണ മെഡൽ സ്വന്തമാക്കി.

ഈ ഇനത്തില്‍ ഇന്ത്യയുടെ ഓം മിതര്‍വാൾ വെങ്കല മെഡൽ നേടി. ഗെയിംസില്‍ എട്ടു സ്വര്‍ണവും മൂന്നു വെള്ളിയും നാല് വെങ്കലവുമായി ഇന്ത്യ ഇപ്പോള്‍ മൂന്നാം സ്ഥാനത്തെത്തി.

235.1 പോയിന്റുമായി ഗെയിംസ് റെക്കോഡോടെയാണ് ലക്നൗവിൽനിന്നുള്ള സൈനികൻ കൂടിയായ ജിതു റായി സ്വർണ്ണമെഡൽ നേടിയത്.

ആസ്‌ട്രേലിയയുടെ കെറി ബെല്ലാണ് വെള്ളി മെഡൽ നേടിയത്. കെറി 233.5 പോയിന്റ് നേടിയപ്പോള്‍ ഓം പ്രകാശ്‌ 214.3 പോയിന്റ് സ്വന്തമാക്കി.

ഗെയിംസിന്റെ അഞ്ചാം ദിവസമായ ഇന്ന് ഭാരോദ്വഹനത്തില്‍ വെള്ളി മെഡലോടെയാണ് ഇന്ത്യ മെഡല്‍വേട്ടയ്ക്ക് തുടക്കം കുറിച്ചത്. രാവിലെ പുരുഷൻമാരുടെ 105 കിലോ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ പ്രദീപ് സിംഗ് വെള്ളി മെഡൽ നേടിയിരുന്നു.

352 കിലോഗ്രാം ഭാരമുയര്‍ത്തിയാണ് ഇരുപത്തിമൂന്നുകാരനായ പ്രദീപ് സിംഗ് വെള്ളി മെഡൽ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ജലന്ധറില്‍ നിന്നുള്ള ഈ താരം ചാമ്പ്യനായിരുന്നു.

അതേസമയം, വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ് ഫൈനലിലേക്ക് ഇന്ത്യയുടെ അപൂർവി ചന്ദേലയും മെഹുലി ഘോഷും യോഗ്യത നേടി.

കഴിഞ്ഞ ദിവസം വനിതാ വിഭാഗം ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ ടീം സ്വര്‍ണ്ണം നേടിയിരുന്നു. സിംഗപ്പൂര്‍ വെള്ളി നേടിയപ്പോള്‍ ആസ്‌ട്രേലിയയെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ട് വെങ്കലം നേടി.

കരുത്തരായ സിംഗപ്പൂരിനെ പരാജയപ്പെടുത്തിയാണ് മാണിക ബത്ര, മൗമാ ദാസ്, മാധുരിക പട്കര്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീം സ്വര്‍ണ്ണം നേടിയത്.

നേരത്തെ 2010-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ എത്തിയിരുന്നെങ്കിലും സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞിരുന്നില്ല.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sami Direct, new centre ,Thiruvalla, Kerala direct selling companies , nutraceutical , cosmeceutical segment, expanding,,award-winning ingredients,innovator and multinational Health Science Company, Sami Labs Ltd., Southern India , distributors , customers, associate base , sales volumes ,

ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാൻ സാമി ഡയറക്ടിന് തിരുവല്ലയില്‍ പുതിയ കേന്ദ്രം

Maradu , company, kids, food, bribe, expiry date, Mulberry food products, molcose brand, maltovita, choco malt, sweets, packing, repacking, food supplements, employees, admit, adulteration, investigation,

കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കളിൽ വൻ തട്ടിപ്പ്; കൈക്കൂലി വാഗ്‌ദാനവുമായി ഏജൻസിയുടമ