Commonwealth Games ,Gururaja , Silver, India, Sajan Prakash,  Gold Coast ,wins ; Saina Nehwal,Sri Lanka
in , ,

കോമണ്‍വെല്‍ത്ത്: പി ഗുരുരാജയുടെ വെള്ളിയോടെ ഇന്ത്യ മെഡൽ വേട്ട ആരംഭിച്ചു

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടു. ഭാരോദ്വഹനത്തിൽ പി. ഗുരുരാജ ( Gururaja ) നേടിയ വെള്ളി മെഡലിലൂടെയാണ് ഇന്ത്യ മെഡല്‍ പട്ടികയില്‍ സ്ഥാനം പിടിച്ചത്.

പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തിലാണ് പി. ഗുരുരാജ ഇന്ത്യയുടെ അഭിമാനമുയർത്തിയത്. സ്നാച്ചില്‍ 111 കിലോഗ്രാം ഉയര്‍ത്തിയ ഗുരുരാജ ശ്രീലങ്കന്‍ താരത്തിന് പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു.

എന്നാല്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 138 കിലോ ഗ്രാം ഉയര്‍ത്തിയ താരം മെഡല്‍ സ്വന്തമാക്കി. 111 കിലോ എന്നത് 25-കാരനായ ഗുരുരാജയുടെ വ്യക്തിഗത മികവാണ്.

മലേഷ്യയുടെ മുഹമ്മദ് ഇസ്ഹർ അഹമ്മദ് സ്വർണ്ണ മെഡൽ നേടിയപ്പോൾ ശ്രീലങ്കയുടെ ചതുരംഗ ലക്മൽ വെങ്കല മെഡൽ കരസ്ഥമാക്കി.

കർണാടകയിലെ കുന്ദപുര സ്വദേശിയായ പി. ഗുരുരാജ വ്യോമസേനയിലെ ഉദ്യോഗസ്ഥനാണ്.

അതേസമയം, പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്- ചിരാഗ് ഷെട്ടി സഖ്യം ശ്രീലങ്കയുടെ തന്നെ കരുണരത്ന–ഭുവനേക സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി.

50 മീറ്റര്‍ ബട്ടര്‍ഫ്ലൈ നീന്തലില്‍ മലയാളി താരം സജൻ പ്രകാശ് ഹീറ്റ്സില്‍ പുറത്തായി. വനിത ഹോക്കിയിലും ഇന്ത്യ പരാജയപ്പെട്ടു. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് വെയില്‍സ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Honda Showroom , Malappuram , vehicles, fire, Perinthalmanna , Malappuram ,

മലപ്പുറത്ത് ഹോണ്ടയുടെ ഷോറൂമില്‍ വൻ തീപിടിത്തം: 18 വാഹനങ്ങള്‍ പൂര്‍ണ്ണമായി നശിച്ചു

Kollam Ajith, actor, died,  Malayalam film industry stomach-related ailments, private hospital,Kochi, passed away , Thursday morning,Padmarajan,Parannu Parannu Parannu, villainous ,supporting roles,lead role ,Agnipravesham,Yuvajanotsavam, Nadodikkattu, No.20 Madras Mail, Nirnayam, Aaraam Thampuran, Olympiyan Anthony Adam, Valliettan ,e Malayalam film industry, actor , Tamil, Telugu ,Hindi film, Calling Bell , Pakal Pole.

ചലച്ചിത്രതാരം കൊല്ലം അജിത്ത് അന്തരിച്ചു; മുഖ്യമന്ത്രി അനുശോചിച്ചു