Neeraj , Commonwealth Games 2018, Neeraj Chopra , wins ,  gold ,Javelin throw, India, medal tally,rises ,
in , ,

കോമണ്‍വെല്‍ത്ത് ഗെയിംസ്: നീരജിലൂടെ ഇന്ത്യയ്ക്ക് ഇരുപത്തിയൊന്നാം സ്വര്‍ണ്ണം

ഗോള്‍ഡ്‌ കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഇരുപത്തിയൊന്നാം സ്വര്‍ണ്ണം നേടി. ജാവലിന്‍ ത്രോയില്‍ ഹരിയാനക്കാരനായ നീരജ് ചോപ്രയ്ക്ക് ( Neeraj Chopra ) ലഭിച്ച സ്വര്‍ണ്ണ മെഡലിലൂടെയാണ് ഇന്ത്യ ഇരുപത്തിയൊന്നാം സ്വര്‍ണ്ണം നേടിയത്.

ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 48 ആയി. 21 സ്വർണ്ണ മെഡലുകൾക്ക് പുറമെ 13 വെള്ളിയും 14 വെങ്കല മെഡലുകളുമാണ് ഇന്ത്യ ഇതുവരെ നേടിയത്.

ഷൂട്ടിങില്‍ സഞ്ജീവ് രജ്പുത് ഇന്ന് സ്വര്‍ണ്ണം നേടി. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ വിഭാഗത്തിലാണ് സഞ്ജീവ് രജ്പുത് ഗെയിംസ് റെക്കോര്‍ഡോടു കൂടി സ്വര്‍ണ്ണം സ്വന്തമാക്കിയത്.

പുരുഷന്മാരുടെ 52 കിലോ ബോക്‌സിങില്‍ ഗൗരവ്
സോളങ്കി സ്വര്‍ണ്ണം നേടി. 48 കിലോ വനിതാ ബോക്‌സിങില്‍ മേരി കോം സുവർണ്ണ നേട്ടം സ്വന്തമാക്കി. പുരുഷന്മാരുടെ 49 കിലോ വിഭാഗം ബോക്‌സിങില്‍ അമിത് പങ്കല്‍ വെള്ളി മെഡൽ നേടി.

വനിതാ സിംഗിള്‍സ് ബാഡ്മിന്‍റണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടും. ലോക മൂന്നാം നമ്പര്‍ താരവും ഒളിന്പിക്സ് വെള്ളി മെഡല്‍ ജേതാവുമായ പി.വി.സിന്ധുവും ലോക 12-ാം റാങ്കുകാരി സൈന നെഹ് വാളുമാണ് കലാശപ്പോരില്‍ മാറ്റുരയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Kathua , Unnao, UN Secretary-General Antonio Guterres ,Spokesperson, Stephane Dujarric , rape, cases, bollywood, facebook, posts, actress, actors, Swami Sandeepananda Giri, Javed Akhtar ,  Allahabad, J&K, Manju Warrier , 

കത്വ സംഭവത്തിൽ യുഎൻ ഇടപെടൽ; രാജ്യമെങ്ങും പ്രതിഷേധം തുടരുന്നു

Jaguar , Land Rover , Tata, Britain,  cut ,U.K. workforce,Brexit , production, sale, diesel car, customers, company, temporary workers, Tata Motors, carmaker ,

ബ്രിട്ടനില്‍ കടുത്ത നിയന്ത്രണങ്ങള്‍; ജാഗ്വര്‍ ഫാക്ടറികൾക്ക് വെല്ലുവിളി