Commonwealth Games , Shreyasi , Ankur Mittal , India, medals , Varsha Varman, bronze medal , 
in , ,

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രേയസിയ്ക്ക് സ്വർണ്ണം; ഇന്ത്യ മെഡൽ വേട്ട തുടരുന്നു

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഏഴാം ദിനം ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് ഇന്ത്യ വീണ്ടും സ്വര്‍ണ്ണം നേടി. വനിതകളുടെ ഡബിള്‍ ട്രാപ്പില്‍ ശ്രേയസി സിംഗാണ് ( Shreyasi Singh ) ഇന്ത്യയ്ക്ക് വേണ്ടി 12-ാം സ്വര്‍ണ്ണം നേടിയത്.

ആസ്ട്രേലിയന്‍ താരം എമ്മ കോക്സാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. 96 പോയിന്റുമായി സമനില പാലിച്ച എമ്മ കോക്‌സും ശ്രേയസിയും തമ്മിൽ ശക്തമായ പോരാട്ടമാണ് പുറത്തെടുത്തത്.

ഒടുവില്‍ മികച്ച ഫോമിലേക്ക് ഉയർന്ന 26-കാരിയായ ശ്രേയസി സ്വർണ്ണം കരസ്ഥമാക്കുകയായിരുന്നു. 2014-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഡൽഹി സ്വദേശിനിയായ ശ്രേയസി വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു.

87 പോയിന്റുകൾ നേടിയ സ്‌കോട്ലന്‍ഡിന്റെ ലിന്‍ഡ് പിയേഴ്സൺ വെങ്കല മെഡൽ നേടി. അതേസമയം, മറ്റൊരു ഇന്ത്യന്‍ താരമായ വര്‍ഷ വര്‍മന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഏഴാം ദിനത്തിൽ പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റളില്‍ വെങ്കല മെഡലോടെയാണ് ഇന്ത്യ മെഡൽക്കൊയ്‌ത്തിന് തുടക്കം കുറിച്ചത്.

ഷൂട്ടിംഗില്‍ ഇന്ത്യ വീണ്ടും മെഡല്‍ നേടി. പുരുഷ വിഭാഗം ഡബിള്‍ ട്രാപില്‍ ഡല്‍ഹി സ്വദേശിയായ അങ്കൂര്‍ മിത്തലാണ് ഇന്ന് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്.

53/60 എന്ന പോയിന്റിലാണ് മിത്തല്‍ വെങ്കലം നേടിയത്. സ്കോട്ട്‌ലന്‍ഡ് താരം മാക്മാത്ത് സ്വര്‍ണ്ണം നേടിയപ്പോൾ ടിം നീല്‍ വെള്ളി മെഡൽ സ്വന്തമാക്കി.

ഈ വിഭാഗത്തിൽ ഇന്ത്യയുടെ തന്നെ മുഹമ്മദ് അസ്ഹാബ് നാലാം സ്ഥാനത്തെത്തി. ഗോള്‍ഡ് കോസ്റ്റില്‍ ഇത് ഇന്ത്യയുടെ 24-മത്തെ മെഡലാണിത്‌. ഇതോടെ 12 സ്വര്‍ണ്ണവും നാല് വെള്ളിയും എട്ട് വെങ്കലവും നേടിയ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 24 ആയി.

വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യൻ താരം മേരികോം ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. പുരുഷന്മാരുടെ 52 കിലോഗ്രാം വിഭാഗത്തില്‍ ഗൗരവ് സോളങ്കി, 75 കിലോഗ്രാം വിഭാഗത്തില്‍ വികാസ് കൃഷ്ണന്‍ എന്നിവര്‍ സെമിഫൈനലിലും ഇടം നേടിയിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

തച്ചങ്കരി കെഎസ്ആര്‍ടിസി എം.ഡി; സുപ്രധാന തീരുമാനങ്ങളുമായി മന്ത്രിസഭ

Isro ,IRNSS-1I , successfully , launched,navigation satellite  ,IRNSS-1A,

ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐയുടെ വിക്ഷേപണം വിജയകരം