Sreejesh , Commonwealth Games , Sardar Singh, dropped, PR Sreejesh,India, hockey , team, selected, Manpreet , captain, 
in , ,

കോമണ്‍വെല്‍ത്ത്: ഇന്ത്യൻ ഹോക്കി ടീമിൽ സർദാർ സിംഗ് പുറത്ത്; ശ്രീജേഷ് അകത്ത് 

ന്യൂഡൽഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 18 അംഗ ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മിഡ് ഫീല്‍ഡര്‍ മന്‍പ്രീത് സിംഗ് നായകനായ ടീമിൽ ഒരു ഇടവേളയ്ക്ക് ശേഷം മലയാളിയായ ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷ് ( PR Sreejesh ) ഇടംനേടി.

ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായിട്ടാണ് ശ്രീജേഷിനെ ടീമിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാൽ മുന്‍നായകനും മിഡ് ഫീല്‍ഡറുമായ സര്‍ദാര്‍ സിംഗിനെ ടീമില്‍ നിന്ന് ഒഴിവാക്കി.

രമണ്‍ദീപിനും ടീമിൽ ഇടംനേടാനായില്ല. പ്രതിരോധനിര താരം ചിങ്ലെന്‍സന സിംഗാണ് ഉപനായകന്‍. മന്‍ദീപ് സിംഗ്, ലളിത് കുമാര്‍ ഉപാധ്യ, ആകാശ്ദീപ് സിംഗ്, എസ്വി സുനില്‍, ഗുര്‍ജന്‍ സിംഗ്, ദില്‍പ്രീത് സിംഗ് എന്നിവരാണ് മുന്നേറ്റനിരയിലെ താരങ്ങൾ.

മന്‍പ്രീത് സിംഗ്, ചിങ്ലെന്‍സന സിംഗ്, സുമിത്, വിവേക് സാഗര്‍ പ്രസാദ് എന്നീ താരങ്ങൾ മധ്യനിരയിൽ ഇടം നേടി. രൂപീന്ദര്‍പാല്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, വരുണ്‍ കുമാര്‍, കോതാജിത് സിംഗ്, ഗുരീന്ദര്‍ സിംഗ്, അമിത് രോഹിദാസ് എന്നിവർ പ്രതിരോധനിരയിൽ സ്ഥാനം പിടിച്ചു.

പിആര്‍ ശ്രീജേഷിനു പുറമെ സൂരജ് കര്‍ക്കെരെയെയും ഗോള്‍കീപ്പറായി തിരഞ്ഞെടുത്തു. ആസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിൽ ഏപ്രില്‍ നാലിന് ആരംഭിക്കുന്ന ഗെയിംസ് 15-ന് അവസാനിക്കും.

വെയില്‍സ്, ഇംഗ്ലണ്ട്, പാകിസ്താന്‍, മലേഷ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട പൂള്‍ ബിയിലാണ് ഇന്ത്യ സ്ഥാനംനേടിയിരിക്കുന്നത്. ഏപ്രില്‍ ഏഴിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

2017-ല്‍ മന്‍പ്രീതിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കിയത് പ്രതീക്ഷയേകുന്നുണ്ട്. ഭുവനേശ്വറില്‍ നടന്ന പുരുഷ ഹോക്കി വേള്‍ഡ് ലീഗ് ഫൈനല്‍സിലും ഇന്ത്യ വെങ്കലമെഡൽ കരസ്ഥമാക്കിയിരുന്നു.

Commonwealth Games , Sardar Singh, dropped, PR Sreejesh,India, hockey , team, selected, Manpreet , captain, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

toddy , toddy shops, Supreme court, national highways, open, bars, Kerala, petition, Chief justice, Deepak Misra, owners, workers, court order, liquor ban,

ദേശീയ-സംസ്ഥാന പാതയരികിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാം: സുപ്രീംകോടതി

flights, DGCA, Indigo, Go Air, passengers, cancel, aviation, website, information

സാങ്കേതിക തകരാര്‍: 65 വിമാനങ്ങൾ റദ്ദാക്കി; യാത്രാക്ലേശം രൂക്ഷമായി