Movie prime

അറിയപ്പെടാത്ത ചരിത്ര കഥകൾ ടൂറിസവുമായി ബന്ധിപ്പിക്കാൻ സമഗ്ര പദ്ധതി

സ്റ്റോറി ടെല്ലിംഗ്’ ടൂറിസം പദ്ധതിയുടെ തുടക്കം ബേക്കലിൽ. ടൂറിസം വകുപ്പിന് കീഴിലുള്ള ബിആർഡിസി നടപ്പിലാക്കുന്നു.എഴുതപ്പെട്ട കഥകൾക്കുമപ്പുറം അറിയാതെയും കാണാതെയും പോയ സാംസ്കാരിക-ഗ്രാമ്യ ചരിത്ര കഥകൾ ശേഖരിച്ച് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ‘സ്റ്റോറി ടെല്ലിംഗ്’ ടൂറിസം പദ്ധതി നടപ്പിലാക്കുന്നു. പ്രാചീന ചരിത്രവും നാടോടി വിജ്ഞാനീയവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളും ഉൾക്കൊള്ളുന്ന അറിയപ്പെടാതെയും രേഖപ്പെടുത്താതെയും പോയ വേറിട്ട ചരിത്ര കഥകൾ സമാഹരിച്ച് സംരക്ഷിക്കുന്നതോടൊപ്പം വിദേശ ടൂറിസ്റ്റുകൾക്ക് സഞ്ചാരം കൂടുതൽ അനുഭവവേദ്യമാക്കാനാണ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യം. നാടിൻ്റെ സ്വത്വവും സംസ്കാരവും തെല്ലും തനിമ ചോരാതെ More
 
അറിയപ്പെടാത്ത ചരിത്ര കഥകൾ ടൂറിസവുമായി ബന്ധിപ്പിക്കാൻ സമഗ്ര പദ്ധതി

സ്റ്റോറി ടെല്ലിംഗ്’ ടൂറിസം പദ്ധതിയുടെ തുടക്കം ബേക്കലിൽ. ടൂറിസം വകുപ്പിന് കീഴിലുള്ള ബിആർഡിസി നടപ്പിലാക്കുന്നു.എഴുതപ്പെട്ട കഥകൾക്കുമപ്പുറം അറിയാതെയും കാണാതെയും പോയ സാംസ്കാരിക-ഗ്രാമ്യ ചരിത്ര കഥകൾ ശേഖരിച്ച് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ‘സ്റ്റോറി ടെല്ലിംഗ്’ ടൂറിസം പദ്ധതി നടപ്പിലാക്കുന്നു. പ്രാചീന ചരിത്രവും നാടോടി വിജ്ഞാനീയവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളും ഉൾക്കൊള്ളുന്ന അറിയപ്പെടാതെയും രേഖപ്പെടുത്താതെയും പോയ വേറിട്ട ചരിത്ര കഥകൾ സമാഹരിച്ച് സംരക്ഷിക്കുന്നതോടൊപ്പം വിദേശ ടൂറിസ്റ്റുകൾക്ക് സഞ്ചാരം കൂടുതൽ അനുഭവവേദ്യമാക്കാനാണ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യം.

നാടിൻ്റെ സ്വത്വവും സംസ്കാരവും തെല്ലും തനിമ ചോരാതെ ഗ്രാമ കഥകളിലൂടെ അവതരിപ്പിക്കുന്നതിലൂടെ ടൂറിസ്റ്റുകളുടെ യാത്രയും പഠനവും രസകരമാക്കും. ചരിത്രകഥകൾ സമാഹരിച്ച് പ്രസിദ്ധീകരിക്കുന്നതിന് ശില്പശാലകൾ, സെമിനാറുകൾ, നാട്ടുകൂട്ടങ്ങൾ മുതലായവയോടൊപ്പം സംരംഭകർക്ക് സ്റ്റോറി ടെല്ലിംഗ്’ പരിശീലനം ഉൾപ്പെടെയുള്ള സമഗ്ര പദ്ധതിയാണ് തയ്യാറായിട്ടുള്ളത്.
വിശ്രമത്തിനും പ്രകൃതി കാഴ്ചകൾക്കും ഉപരി നാടിൻ്റെ ചരിത്രവും സംസ്കാരവും അറിയുന്നതിലും അനുഭവിക്കുന്നതിലും തൽപ്പരരായ പുതിയ കാല വിദേശ ടൂറിസ്റ്റുകളെ കൂടുതലായി ആകർഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
മാർച്ച് മാസം ബേക്കലിൽ തുടക്കമിടുന്ന പദ്ധതി ടൂറിസം വകുപ്പിന് കീഴിലുള്ള ബേക്കൽ റിസോർട്സ് ഡവലപ്മെൻ്റ് കോർപ്റേഷൻ (ബിആർഡിസി) യുടെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്.

ചീഫ് സെക്രട്ടരി ടോം ജോസിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്ന യോഗം പദ്ധതിക്ക് അംഗീകാരം നൽകിയെന്ന് ബി.ആർ ഡി.സി. മാനേജിംഗ് ഡയരക്ടർ ടി.കെ. മൻസൂർ പറഞ്ഞു. ടൂറിസം സെക്രട്ടരി റാണി ജോർജ്ജ്, ടൂറിസം ഡയരക്ടർ പി.ബാലകിരൺ മുതലായവർ യോഗത്തിൽ പങ്കെടുത്തു
ആദ്യപടിയായി വ്യത്യസ്ത മേഖലകളിലെ വിദഗ്ദരായവരെയും സാഹിത്യകാരൻമാരെയും ഗവേഷകരെയും സംരംഭകരെയും ഉൾപ്പെടുത്തി വിവിധ സെഷനുകളിലായി സെമിനാറുകൾ സംഘടിപ്പിക്കും. ഗതകാല വിസ്മയങ്ങളും പോരാട്ടത്തിന്റെ ചരിത്ര രേഖകളും ആസൂത്രണ വിശകലനം ചെയ്ത് കൊണ്ട് വിവിധ കേന്ദ്രങ്ങളിൽ നാട്ടുകൂട്ടങ്ങളും ചേരും.

വിദഗ്ധർ തയ്യാറാക്കുന്ന കഥാരൂപത്തിലുള്ള ഗവേഷണ പ്രബന്ധങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും പിന്നീട് വിവിധ വിദേശ ഭാഷകളിലും ഗ്രന്ഥരൂപത്തിലാക്കും. അതത് ടൂറിസം പ്രദേശങ്ങളിലെ യഥാർത്ഥ ചരിത്ര വസ്തുതകൾ ചിത്രങ്ങൾ സഹിതം വിശകലനം ചെയ്യുന്നതായിരിക്കും ഉള്ളടക്കം. ഇവയുടെ സംക്ഷിപ്ത രൂപം ആധുനിക ഓൺലൈൻ സങ്കേതങ്ങൾ ഉപയോഗിച്ച് ആഗോള തലത്തിൽ ഇന്ത്യയ്ക്കകത്തും വിദേശത്തുമുള്ള വിനോദ സഞ്ചാരികളിൽ എത്തിക്കും. പരിശീലനം ലഭിച്ച സംരംഭകർ ‘സ്റ്റോറി ടെല്ലിംഗ്’ യാത്രകൾ ഒരുക്കി കഥകൾ പറഞ്ഞും ദൃശ്യരൂപം നൽകിയും ടൂറിസ്റ്റുകളുടെ സഞ്ചാരം അനുഭവവേദ്യമാക്കും. ഇതിലൂടെ പ്രദേശത്തെത്തുന്ന വിദേശ സഞ്ചാരികൾക്ക് കാഴ്ചകൾ കാണാനും ഒരേസമയം അവയുടെ ചരിത്ര വസ്തുതകൾ മനസ്സിലാക്കാനുമാകും.