Movie prime

കോണ്‍സെപ്റ്റ് ബൈറ്റ്സിന് എഐ കേന്ദ്രീകൃത ഫോബ്സ് മൈക്രോസോഫ്റ്റ് പുരസ്കാരം

കേരള സ്റ്റാര്ട്ടപ് മിഷന്റെ (കെഎസ്യുഎം) മേല്നോട്ടത്തില്, നിര്മ്മിത ബുദ്ധി(എഐ) കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന കോണ്സെപ്റ്റ്ബൈറ്റ്സ് എന്ന സ്ഥാപനം മുംബൈയില് നടന്ന ഫോബ്സ് മൈക്രോസോഫ്റ്റ് പരിപാടിയില് ഭാവിയിലേയ്ക്ക് വികസിക്കുന്ന എഐ സ്റ്റാര്ട്ടപ്പിനുള്ള പുരസ്കാരം സ്വന്തമാക്കി. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, മാര്ക്കറ്റിംഗ് ആന്ഡ് ഓപ്പറേഷന്സ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജീന് ഫിലിപ്പ് കോര്ട്ടോയിസ് തുടങ്ങി നിര്മിത ബുദ്ധി മേഖലയിലെ നിരവധി ആഗോള പ്രമുഖര് പങ്കെടുത്ത പരിപാടിയിലായിരുന്നു കോണ്സെപ്റ്റ്ബൈറ്റ്സ് ഈ നേട്ടം സ്വന്തമാക്കിയത്. നിരീക്ഷണ സംവിധാനങ്ങള്ക്ക് നിര്മിത ബുദ്ധിയില് അധിഷ്ഠിതമാക്കി കോണ്സെപ്റ്റ്ബൈറ്റ്സ് More
 
കോണ്‍സെപ്റ്റ്  ബൈറ്റ്സിന് എഐ കേന്ദ്രീകൃത ഫോബ്സ് മൈക്രോസോഫ്റ്റ്  പുരസ്കാരം

കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ്യുഎം) മേല്‍നോട്ടത്തില്‍, നിര്‍മ്മിത ബുദ്ധി(എഐ) കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോണ്‍സെപ്റ്റ്ബൈറ്റ്സ് എന്ന സ്ഥാപനം മുംബൈയില്‍ നടന്ന ഫോബ്സ് മൈക്രോസോഫ്റ്റ് പരിപാടിയില്‍ ഭാവിയിലേയ്ക്ക് വികസിക്കുന്ന എഐ സ്റ്റാര്‍ട്ടപ്പിനുള്ള പുരസ്കാരം സ്വന്തമാക്കി.

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, മാര്‍ക്കറ്റിംഗ് ആന്‍ഡ് ഓപ്പറേഷന്‍സ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് ജീന്‍ ഫിലിപ്പ് കോര്‍ട്ടോയിസ് തുടങ്ങി നിര്‍മിത ബുദ്ധി മേഖലയിലെ നിരവധി ആഗോള പ്രമുഖര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു കോണ്‍സെപ്റ്റ്ബൈറ്റ്സ് ഈ നേട്ടം സ്വന്തമാക്കിയത്.

നിരീക്ഷണ സംവിധാനങ്ങള്‍ക്ക് നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമാക്കി കോണ്‍സെപ്റ്റ്ബൈറ്റ്സ് വികസിപ്പിച്ചെടുത്ത സ്മാര്‍ട്ട് സര്‍വെയ്ലന്‍സ് എന്ന സോഫ്റ്റ്വെയര്‍ സവെലന്‍സ് ഇന്ത്യ, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, റീട്ടെയില്‍ സ്ഥാപനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്. ഈ സോഫ്റ്റ്വെയറിന് നാലു പേറ്റന്‍റുകള്‍ ലഭിക്കുകയും മൈക്രോസോഫ്റ്റ് അഷുര്‍ മാര്‍ക്കറ്റ്പ്ലേസില്‍ മൈക്രോസോഫ്റ്റ് പ്രിഫേര്‍ഡ് സൊല്യൂഷന്‍ എന്ന അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ആനന്ദ് സുഭാഷ്, മനൂണ്‍ വലിയപറമ്പില്‍ എന്നിവരാണ് ഈ സ്റ്റാര്‍ട്ടപ്പിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ നവംബറില്‍ കെഎസ്യുഎം നടത്തിയ ‘മൈക്രോസോഫ്റ്റ് ഹൈവേ ടു 100 യൂണികോണ്‍സ്’ എന്ന പരിപാടിയില്‍ പങ്കാളിയായിരുന്നു കോണ്‍സെപ്റ്റ്ബൈറ്റ്സ്.