മോദി ചിത്രം : റിലീസ് തടയണമെന്ന് കോൺഗ്രസ് 

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ മഹത്വവൽക്കരിക്കുന്നതായി ആരോപണം നേരിടുന്ന ഒമങ്ങ് കുമാർ ചിത്രം പി എം നരേന്ദ്രമോദിയുടെ ഏപ്രിൽ അഞ്ചിലെ  റിലീസ് തടയണം എന്ന ആവശ്യവുമായി കോൺഗ്രസ് ഇലക്ഷൻ കമ്മീഷനെ സമീപിച്ചു. ചിത്രത്തിന്റെ ഉള്ളടക്കം, റിലീസ് ചെയ്യാൻ നിശ്ചയിച്ച സമയം, ലക്ഷ്യം എന്നിവയെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. ഏപ്രിൽ പതിനൊന്നിനാണ് ഒന്നാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് . ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത് ഏപ്രിൽ അഞ്ചിനും. ഇത് വ്യക്തമായ ദുരുദ്ദേശ്യത്തോടെയാണെന്നാണ് വിമർശനം. 

മോദിയുടെ ജനനം  മുതൽ പ്രധാനമന്ത്രിപദം വരെയുള്ള സംഭവ ബഹുലമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മോദിയുടെ ധീരത, ബൗദ്ധിക ശേഷി, ക്ഷമ, അർപ്പണബോധം, ഒരു രാഷ്ട്രതന്ത്രജ്ഞൻ എന്ന നിലയിലുള്ള ധിഷണാ വൈഭവം, നേതൃത്വഗുണം തുടങ്ങി ഒരു പ്രൊപ്പഗാന്റ ചിത്രത്തിന്റെ കെട്ടിലും മട്ടിലും എടുത്തിട്ടുള്ള സിനിമ പൊതു തെരെഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുറത്തിറക്കുന്ന പരസ്യചിത്രമാണെന്ന ആരോപണങ്ങൾ വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്. 1950 കളിലെ കുട്ടിക്കാലവും നാലുതവണത്തെ ഗുജറാത്ത് മുഖ്യമന്ത്രി പദവും ചിത്രത്തിലുണ്ട്.

വിവേക് ഒബ്‌റോയ് നരേന്ദ്രമോദിയായി എത്തുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മാതാവ് ഹീരാബെന്നായി സറീന വഹാബും പിതാവ് ദാമോദർദാസായി രാജേന്ദ്ര ഗുപ്തയും വേഷമിടുന്നു. ഭാര്യ യശോദബെന്നായി വരുന്നത് ബർക്ക സെൻഗുപ്തയാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വയനാട്

കനത്ത ചൂട് മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി