Movie prime

കൊറോണ- സംസ്ഥാനത്ത് 3313 പേർ നിരീക്ഷണത്തിൽ

രോഗം ബാധിച്ചിട്ടുള്ളത് 14 പേർക്ക് 3020 പേര് വീടുകളിലും 293 പേര് ആശുപത്രികളിലും നിരീക്ഷണത്തിൽ പുതിയ പോസിറ്റീവ് കേസുകള് റിപ്പോർട്ട് ചെയ്തിട്ടില്ല സംസ്ഥാനത്ത് നിലവില് 14 പേര്ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില് വലിയ ജാഗ്രതയാണ് ആരോഗ്യ വകുപ്പും സംസ്ഥാന സര്ക്കാര് സംവിധാനങ്ങളും പാലിക്കുന്നത്. 110 ലോക രാജ്യങ്ങളില് കോവിഡ് 19 രോഗം പടര്ന്നുപിടിച്ച സാചര്യത്തില് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3313 പേര് നിരീക്ഷണത്തിലാണ്. ഇവരില് 3020 പേര് വീടുകളിലും 293 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. More
 
കൊറോണ- സംസ്ഥാനത്ത് 3313 പേർ നിരീക്ഷണത്തിൽ

രോഗം ബാധിച്ചിട്ടുള്ളത് 14 പേർക്ക്

3020 പേര്‍ വീടുകളിലും 293 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിൽ

പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല

സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വലിയ ജാഗ്രതയാണ് ആരോഗ്യ വകുപ്പും സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളും പാലിക്കുന്നത്. 110 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3313 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 3020 പേര്‍ വീടുകളിലും 293 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

സംശയാസ്പദമായവരുടെ 1179 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 889 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. 213 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. നിലവില്‍ സംസ്ഥാനത്ത് കോവിഡ് 19 രോഗം ബാധിച്ച 14 പേരാണുള്ളത്. ഇന്നലെ പുതിയ പോസിറ്റീവ് കേസുകള്‍ വന്നിട്ടില്ല.

ഈ ഘട്ടത്തില്‍ ഉത്തരവാദിത്ത ബോധമുള്ള സമൂഹം എന്ന നിലയില്‍ ആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംസ്ഥാന സര്‍ക്കാരിനോടും ആരോഗ്യ പ്രവര്‍ത്തകരോടും നമുക്ക് സഹകരിക്കാം. ഭയമല്ല ജാഗ്രതയാണ് വേണ്ടത്.