Movie prime

സാമ്പത്തിക രംഗത്ത് അസാധാരണ സാഹചര്യമെന്ന് നീതി ആയോഗ്

നാളിതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത അസാധാരണ സാഹചര്യമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നിലവിലുള്ളതെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. ഉപഭോഗം കുറയുകയും നിക്ഷേപം ചുരുങ്ങുകയും ചെയ്തിരിക്കുന്നു. ജി ഡി പി വളർച്ച വീണ്ടും ചുരുങ്ങും. കഴിഞ്ഞ എഴുപത് വർഷങ്ങളിൽ രാജ്യം ഇത്തരം ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചിട്ടില്ല എന്ന് തുറന്നു സമ്മതിച്ച അദ്ദേഹം പ്രതിസന്ധിയെ നേരിടാൻ അസാധാരണ നടപടികൾ എടുക്കേണ്ടി വരുമെന്ന സൂചന നൽകി. സമ്പദ് രംഗമാകെ ദ്രവ്യത പ്രശ്നമുണ്ട്. ആർക്കും ആരെയും വിശ്വാസമില്ലാത്ത സാഹചര്യം സംജാതമായിരിക്കുന്നു. സ്വകാര്യമേഖലയിൽ More
 
സാമ്പത്തിക രംഗത്ത് അസാധാരണ സാഹചര്യമെന്ന് നീതി ആയോഗ്

നാളിതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത അസാധാരണ സാഹചര്യമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നിലവിലുള്ളതെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. ഉപഭോഗം കുറയുകയും നിക്ഷേപം ചുരുങ്ങുകയും ചെയ്തിരിക്കുന്നു. ജി ഡി പി വളർച്ച വീണ്ടും ചുരുങ്ങും. കഴിഞ്ഞ എഴുപത് വർഷങ്ങളിൽ രാജ്യം ഇത്തരം ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചിട്ടില്ല എന്ന് തുറന്നു സമ്മതിച്ച അദ്ദേഹം പ്രതിസന്ധിയെ നേരിടാൻ അസാധാരണ നടപടികൾ എടുക്കേണ്ടി വരുമെന്ന സൂചന നൽകി.

സമ്പദ് രംഗമാകെ ദ്രവ്യത പ്രശ്നമുണ്ട്. ആർക്കും ആരെയും വിശ്വാസമില്ലാത്ത സാഹചര്യം സംജാതമായിരിക്കുന്നു. സ്വകാര്യമേഖലയിൽ വായ്പ ലഭ്യത പ്രശ്നങ്ങൾ നേരിടുകയാണ്. ആരും ആർക്കും വായ്പ നല്കാൻ തയ്യാറാകാത്ത അവസ്ഥയാണ്. സ്വകാര്യമേഖലയുടെ ആശങ്കകൾ തീർക്കാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നോട്ടുനിരോധനം, ചരക്കു സേവന നികുതി, പാപ്പരത്ത കോഡ് എന്നിവക്ക് ശേഷമുള്ള സ്ഥിതിഗതികളെല്ലാം മുൻപത്തെ സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. മുൻപൊക്കെ വിപണിയിൽ കാണാമായിരുന്നു പണത്തിന്റെ ചലനാത്മകതയാണ് ഇല്ലാതായിരിക്കുന്നത്. സേവനമേഖലയിലും പ്രകടനം കാര്യക്ഷമമല്ല- അദ്ദേഹം പറഞ്ഞു.

സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള വാർത്തകൾ ഒന്നിന് പിറകേ ഒന്നായി വരുന്നതിനിടയിലാണ് സർക്കാരിന്റെ ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായ നീതി ആയോഗ് തന്നെ പ്രതിസന്ധിയെപ്പറ്റിയുള്ള തുറന്നുപറച്ചിലുമായി മുന്നോട്ടുവന്നിട്ടുള്ളത്.