in ,

കോടതിയിലെ മാധ്യമ നിയന്ത്രണം; കേസ് വിശാല ബെഞ്ചിന് വിട്ടു

കൊച്ചി: കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ( media ban ) ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി വിശാല ബെഞ്ചിന് വിട്ടു. സമാന കേസുകളിലെ സുപ്രീംകോടതി വിധി കണക്കിലെടുത്താണ് ഹൈക്കോടതി മൂന്നംഗ ബെഞ്ച് കേസ് വിശാല ബെഞ്ചിന് കൈമാറിയത്.

കോടതിയിൽ മാധ്യമങ്ങൾക് നിയന്ത്രണങ്ങള്‍ വേണമെന്ന കേസില്‍ നിലവിലെ ബെഞ്ച് തീരുമാനമെടുത്തില്ല. ഇക്കാര്യത്തില്‍ വിപുലമായ ബെഞ്ച് ഉണ്ടാക്കി അഞ്ചംഗ ബെഞ്ച് വിശദമായ വാദം കേള്‍ക്കട്ടെ എന്ന് മൂന്നംഗ ബെഞ്ച് തീരുമാനിച്ചു.

മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടവും നിയന്ത്രണവും വേണമെന്ന കേസില്‍ സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടു വരാന്‍ കഴിയുമോ എന്ന കാര്യത്തില്‍ കോടതിക്ക് സംശയമുണ്ടെന്നും സുപ്രീം കോടതി മുന്‍ ഉത്തരവുകള്‍ നിയന്ത്രണം കൊണ്ടു വരുന്നതിന് തടസ്സം നില്‍ക്കുന്നുണ്ടെന്നും മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.

സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായി ഹൈക്കോടതിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും മൂന്നംഗ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടലുകളുടെ ആവശ്യണ്ടെന്നും എന്നാൽ ഏതുതരത്തില്‍ ഇടപെടാന്‍ കഴിയുമെന്നതില്‍ കോടതിക്ക് ചില സംശയങ്ങളുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതിനാൽ ഈ കേസിൽ അഞ്ചംഗ ബെഞ്ച് കോണ്‍സ്റ്റിറ്റ്യൂട്ട് ചെയ്ത് വിശദമായ വാദം കേട്ട് തീരുമാനിക്കട്ടെ എന്ന് മൂന്നംഗ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Nipah , Shailaja , adjournment motion,assembly,kerala, KK Shailaja, health minister, reply, ban, fruits, vegetables, import, UAE, Saudi Arabia, Qatar, treatment, precautions, Nipah virus, PSC exams , postponed, health minister, online exams, Malappuram, Kozhikode, patients, precautions, nipah-deaths-funeral-nurse-lini-asokan-rajan-case-police

നി​പ: മരണമടഞ്ഞവരുടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച​വ​ര്‍​ക്കെ​തി​രെ കേ​സെടുത്തു

RED's camera , Hydrogen One smartphone,8K 3D RED , 8K 3D camera ,holographic phone, Lucid , LucidCam, consumer, camera ,180-degree 3D VR video , photo, tech ,

ചലച്ചിത്ര ലോകത്തെ റെഡ് ക്യാമറയുടെ മാസ്മരിക മാജിക് ഇനി ഫോണിലും ലഭ്യമാകും