ഗോമൂത്ര സോപ്പും, യോഗി കുർത്തകളുമിനി ആമസോണിൽ 

ആർ എസ് എസ് പിന്തുണയുള്ള ദീൻ ദയാൽ ധാം ആണ് ഉൽപ്പന്നങ്ങൾ ഓൺലൈൻ കച്ചവടത്തിന് ഒരുക്കുന്നത് 

​​ന്യൂഡൽഹി: ഗോമൂത്രം ചേർത്ത ‘പ്രകൃതി ദത്ത’ സോപ്പും സമാനമായ  നിർമ്മിച്ച ഇതര സൗന്ദര്യ വർദ്ധക വസ്തുക്കളും ഓൺലൈനിലൂടെ വിൽക്കാനൊരുങ്ങുകയാണ് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ (ആർ എസ് എസ് ) പിൻബലത്തിൽ പ്രവർത്തിക്കുന്ന ദീൻ ദയാൽ ധാം.  ആർ.എസ്.എസ് പിന്തുണയ്ക്കുന്ന ഈ ഫാർമസ്യൂട്ടിക്കൽ സ്ഥാപനം ഉത്തർപ്രദേശിലെ മഥുര കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. പ്രമുഖ ഓൺലൈൻ റീറ്റെയ്ൽ പ്ലാറ്റ്ഫോമായ ആമസോൺ ഇന്ത്യയുമായി ഇത് സംബന്ധിച്ച്  ദീൻ ദയാൽ ധാംധാരണയിലെത്തി.

ഫേസ്പാക്കുകൾ, ചന്ദനത്തിരികൾ, ടൂത്ത് പേസ്റ്റുകൾ, ഷാംപൂ എന്നിവയ്ക്കു പുറമേ ഗോമൂത്രവും ചാണകവും ചേർത്ത സോപ്പും ആർത്രൈറ്റിസ് രോഗികൾക്കുള്ള പ്രത്യേക തരം എണ്ണയുമാണ് ആമസോൺ ഇന്ത്യ വഴി വില്‌ക്കുക. ഇത്തരം മുപ്പതോളം ഉല്പന്നങ്ങളാണ് ആദ്യഘട്ട വില്പനക്കായി ഒരുങ്ങുന്നത്. ഇതോടൊപ്പം നരേന്ദ്ര മോദി – യോഗി ആദിത്യനാഥ് മോഡൽ കുർത്തകളും വിപണിയിലെത്തും.

പ്രധാനമന്ത്രിയും യു.പി മുഖ്യമന്ത്രിയും അണിയുന്ന തരം കുർത്തകൾക്കുള്ള വമ്പിച്ച ജനപ്രീതി കണക്കിലെടുത്താണ് അത്തരം കുർത്തകളുടെ ഓൺലൈൻ വില്പനയുമായി രംഗത്തു വരാൻ കമ്പനിയെ പ്രേരിപ്പിക്കുന്നത്.ഖാദി ഉല്പന്നങ്ങളുടെ ഓൺലൈൻ വിപണനത്തിനായി കഴിഞ്ഞ ജൂലൈയിൽ യു.പി സർക്കാർ ആമസോൺ ഇന്ത്യയുമായി കരാർ ഉണ്ടാക്കിയിരുന്നു.

പ്രാദേശിക വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഗ്രാമീണർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനും ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവർത്തനമാണ് ഇതെന്നാണ് കരുതപ്പെടുന്നത്.  ഖാദി ഉത്പന്നങ്ങൾ ഓൺലൈനിൽ വിൽക്കാൻ  ആമസോൺ ഇന്ത്യയുമായി  യുപി  സർക്കാർ   നേരത്തെ തന്നെ ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അർജുന നോമിനേഷൻ പ്രതീക്ഷിച്ചില്ല: ഹിമ 

തെലുങ്കിൽ തിളങ്ങി അനുപമ