കേന്ദ്ര തോട്ട വിള ഗവേഷണ മേഖല കേന്ദ്രം കായംകുളത്ത് തുടരും

ന്യൂഡൽഹി: കേന്ദ്ര തോട്ടവിള ഗവേഷണ മേഖല കേന്ദ്രം കായംകുളത്ത് നിന്ന് മാറ്റില്ല. 

കായംകുളത്ത് സ്ഥിതി ചെയ്യന്ന സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ( കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം- സിപിസിആർഐ) ആന്ധ്രപ്രദേശിലേക്ക് മാറ്റുമെന്ന പരാതി ഉയർന്നതിനെ  തുടർന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം കേന്ദ്ര കൃഷി സഹകരണ കർഷക ക്ഷേമ വകുപ്പ് സഹമന്ത്രി ഗജേന്ദ്ര സിംഗ് ഷെക്കവത്തിന്  ഇത് സംബന്ധിച്ച്  കത്തെഴുതുകയും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

കൃഷിയുടെ ഈറ്റില്ലമായ കേരളത്തിൽ നിന്ന് വളരെ നല്ല രീതിയിൽ കൃഷി സംബന്ധമായ ഗവേഷണങ്ങൾ നടത്തുന്ന സ്ഥാപനത്തെ ആന്ധ്രപ്രദേശിലേക്കു മാറ്റരുത് എന്നാണ് കത്തിൽ മന്ത്രി കണ്ണന്താനം ആവശ്യപ്പെട്ടത്.

അതിനെ തുടർന്ന് കായംകുളത്തുനിന്നു സിപിസിആർഐ മാറ്റില്ല എന്ന് രേഖാമൂലം മന്ത്രി ഷെക്കാവത്ത് ഉറപ്പുനൽകിയതായി മന്ത്രി കണ്ണന്താനം അറിയിച്ചു . 

നേരത്തെ ഇതുസംബന്ധിച്ചു കേരളത്തിൽ നിന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മന്ത്രി അൽഫോൺസ് കണ്ണന്താനം ഈ കാര്യത്തിൽ ഇടപ്പെട്ടതും അതുവഴി പരാതികൾ പരിഹരിക്കാൻ മുൻകൈയെടുത്തതും

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അജ്ഞതയും ദാരിദ്ര്യവും യഥാർത്ഥ രോഗകാരണങ്ങൾ

സൈബര്‍ ഡോം ഇടപെട്ടു; പണം തട്ടുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പിന്‍വലിച്ചു