CPM , march,  kochi , traffic block , police, vyttila responsible, city, heavy traffic block, traffic police, vehicles, organised, travel, prevent, stopped, construction works, fly over,
in ,

സിപിഎം ജാഥ: കൊച്ചിയിലെ ഗതാഗതക്കുരുക്കിനെതിരെ രൂക്ഷ വിമർശനം

കൊച്ചി: സിപിഎം ( CPM ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള കൊടിമരജാഥയെ തുടർന്ന് കൊച്ചിയിൽ ( Kochi ) വന്‍ ഗതാഗതകുരുക്ക് ( heavy traffic block ) അനുഭവപ്പെട്ടു. ഇതിനെ തുടർന്ന് അധികൃതർക്കെതിരെയുള്ള ആരോപണങ്ങൾ രൂക്ഷമായി.

പോലീസിന്റെ അനാസ്ഥയാണ് ഗതാഗത തടസ്സം രൂക്ഷമാക്കിയതെന്ന് ഒരു വിഭാഗം ആരോപിച്ചു. എന്നാൽ ഭരണകക്ഷി തന്നെ ഗതാഗതം സ്തംഭിപ്പിച്ചതിനെതിരെ യാത്രക്കാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചു.

സിപിഎം സംസ്ഥാന സമ്മേളനത്തെ സംബന്ധിച്ച് നേരത്തെ തന്നെ അറിയിപ്പ് ലഭിച്ചിരുന്നിട്ടും ഗതാഗത തടസ്സം ഉണ്ടാകാതിരിക്കുവാനായി അധികൃതർ മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്നാണ് പ്രധാന ആരോപണം. തിങ്കളാഴ്ച വയലാറില്‍ നിന്നാണ് ജാഥ പുറപ്പെട്ടത്.

കൊടിമരജാഥയുടെ ഭാഗമായുള്ള ഗതാഗത ക്രമീകരണത്തില്‍ പാളിച്ചകള്‍ അനുഭവപ്പെട്ടതിനാൽ കുമ്പളം മുതല്‍ വൈറ്റില വരെയുള്ള ഭാഗങ്ങളില്‍ വാഹനങ്ങള്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പേട്ട കടവന്ത്ര ഭാഗങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി.

വാഹനങ്ങള്‍ മറ്റ് വഴികളിലൂടെ തിരിച്ചുവിടാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. കുമ്പളം മുതല്‍ വൈറ്റില വരെയുള്ള നാലുവരി പാതയില്‍ പോലീസ് ഒരു ഭാഗത്ത് വാഹനങ്ങള്‍ പൂര്‍ണ്ണമായും തടഞ്ഞ ശേഷമാണ് കൊടിമരജാഥ കടത്തിവിട്ടത്.

ആ സമയത്ത് മറുഭാഗത്തു കൂടി ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ കടത്തി വിട്ടതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ജാഥയ്ക്ക് പുറമെ വൈറ്റില ഫ്ലൈഓവറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കൂടിയായപ്പോൾ നഗരം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു.

CPM , march,  kochi , traffic block , police, vyttila responsible, city, heavy traffic block, traffic police, vehicles, organised, travel, prevent, stopped, construction works, fly over,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ജനപ്രിയ ഓഫർ കാലാവധി ബിഎസ്എൻഎൽ വർദ്ധിപ്പിച്ചു

IFFT , Thrissur international film festival , March 1, Joint Venture , Thrissur Chalachitra Kendram, Corporation of Thrissur , Thrissur Jilla Panchayath. Banerji Memorial Club KW Josephh Trust , classic cinema , audiences , film ,Corporation, Jilla Panchayat, Govt officials ,Business community,Directorate of film festivals,

തൃശൂരിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മാർച്ച് 1 ന് കൊടിയേറ്റം