CPM , Rama , KK Rama, Delhi, AKG Centre, Kerala , Punjab, protest, cpm terror, violence, attack, RMP, TP, murder, Shuhaib, Kannur, office, followers, party workers, demanded
in ,

സിപിഎമ്മിനെതിരെ ഡൽഹിയിലെ എകെജി ഭവനു മുന്നിൽ കെകെ രമയുടെ പ്രതിഷേധം

ന്യൂഡൽഹി: കേരളത്തിലെ സിപിഎം അതിക്രമങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രനേതൃത്വം ഇടപെടണമെന്ന ആവശ്യവുമായി ഡൽഹിയിലെ എകെജി ഭവനു മുന്നിൽ ആർഎംപി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രമയുടെ ( KK Rama ) നേതൃത്വത്തിൽ പ്രതിഷേധസമരം.

ആർഎംപിയുടെ പ്രതിഷേധ സമരത്തിൽ കേരളത്തിലെ പ്രവർത്തകർക്ക് പുറമെ പഞ്ചാബിലെ പ്രവർത്തകരും പങ്കെടുത്തു. ആര്‍എംപിക്കെതിരെ അക്രമങ്ങള്‍ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് പ്രതിഷേധസമരവുമായി ഡൽഹിയിലെത്തിയതെന്ന് പ്രവർത്തകർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോഴിക്കോട് വടകര വള്ളിക്കാടുള്ള ആര്‍എംപി ഓഫീസ് സിപിഐഎം പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ വധത്തെ തുടര്‍ന്ന് എന്‍ എസ് യു പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം എകെജി സെന്ററില്‍ പ്രകടനം നടത്തിയതിന് പിന്നാലെയാണ് കെകെ രമയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം അരങ്ങേറിയത്.

കേരളത്തില്‍ നടമാടുന്ന സിപിഎമ്മിന്റെ ഭീകരതയെ പറ്റി എകെജി സെന്ററിലിരിക്കുന്ന പ്രകാശ് കാരാട്ടിനെയും സീതാറാം യെച്ചൂരിയെയും അറിയിക്കുവാനാണ് താൻ ധര്‍ണ്ണ നടത്തുന്നതെന്ന് കെകെ രമ അറിയിച്ചു.

ജയിലില്‍ കഴിയുന്നവര്‍ക്ക് പരോള്‍ നൽകി കൊലപാതകങ്ങള്‍ നടത്തിക്കുകയാണെന്ന് രമ കുറ്റപ്പെടുത്തി. സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ് സിപിഐഎം എന്നും പാര്‍ട്ടി ഓഫീസുകളില്‍ ഗുണ്ടകളുടെ കൂട്ടായ്മയാണ് നടക്കുന്നതെന്നും കെകെ രമ ആരോപിച്ചു.

കേരളത്തിലെ ആക്രമണങ്ങളെക്കുറിച്ച് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കുക, ഒഞ്ചിയത്ത് ഉൾപ്പെടെ ആർ എംപി പ്രവർത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ കെകെ രമ ഉന്നയിച്ചു.

കെകെ രമയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന അപവാദ പ്രചാരണങ്ങളെ കുറിച്ച് പോളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട് മറുപടി പറയണമെന്നും ആർഎംപി ആവശ്യപ്പെട്ടു.

കണ്ണൂരിൽ മന്ത്രി എകെ ബാലന്റെ നേതൃത്വത്തിൽ സമാധാന യോഗം വിളിച്ച അതേ ദിവസം തന്നെയാണ് രമയുടെ നേതൃത്വത്തിലുള്ള ആർഎംപിയുടെ ധർണ്ണ ഡൽഹിയിലെ എകെജി സെന്ററിന് മുന്നിൽ നടന്നത്.

തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങളിൽ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിലൂടെ സിപിഎമ്മിനെയും സംസ്ഥാന സര്‍ക്കാരിനെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ് ആര്‍ എം പിയുടെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Oru Adaar Love , FIR, Supreme court, stay, criminal proceedings, Priya Prakash Varrier, Manikya Malaraya Poovi , song, facebook, followers, complaint, Hyderabad, Maharashtra, petition, director,

മാണിക്യ മലരായ പൂവി: കേസെടുക്കരുതെന്ന് സുപ്രീംകോടതി; അപൂർവ്വ നേട്ടവുമായി പ്രിയ

S Durga , public screenings , eligible, censor board , film, IFFK, Kamal, Sanal Kumar Sasidharan,

വിവാദ ചിത്രം എസ് ദുര്‍ഗ്ഗയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി