CPM, training centre, Chief minister,
in ,

കേരളത്തിൽ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ട്: മുഖ്യമന്ത്രി

കണ്ണൂര്‍: കേരളത്തില്‍ (Kerala) ആളുകളെ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ (training centres) പ്രവര്‍ത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി (CM). ശാരീരിക പരിശീലനമെന്ന പേരിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

കണ്ണൂര്‍ തളാപ്പില്‍ സിപിഎം നിയന്ത്രണത്തില്‍ ആരംഭിച്ച സൈനിക പ്രീ റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ദുരൂഹ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുധ പരിശീലന കേന്ദ്രത്തെ കുറിച്ച് അദ്ദേഹം കൂടുതല്‍ വിശദമാക്കിയില്ല.

സൈന്യത്തില്‍ പ്രവേശനം നേടാനുള്ള ശാരീരിക പരിശീലനം നല്‍കുന്നതിനാണ് സിപിഎം നിയന്ത്രണത്തില്‍ പുതിയ കേന്ദ്രം ആരംഭിച്ചതെന്ന് മുഖ്യമന്ത്രി വിശദമാക്കി.

ശാരീരിക പരിശീലനമെന്ന പേരിൽ ആയുധ പരീശലനം നല്‍കുന്ന കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും വേഗത്തില്‍ ആളെ കൊല്ലാനാണ് ഇത്തരം കേന്ദ്രങ്ങളില്‍ ചില സംഘടനകള്‍ പഠിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ദേശസ്‌നേഹം വളര്‍ത്താനെന്ന പേരില്‍ മനുഷ്യത്വം തന്നെ ഊറ്റിക്കളയുകയാണ് ഈ കേന്ദ്രങ്ങള്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പവിത്രമായ ആരാധനാലയങ്ങള്‍ വരെ ഇതിനായി ചില സംഘടനകള്‍ ഉപയോഗിക്കുന്നതായും ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്തിന്റെ ഭരണം നിയന്ത്രിക്കുന്ന വ്യക്തി തന്നെ ഇത്തരത്തില്‍ പ്രസ്താവന ഇറക്കിയത് ഗൗരവമുള്ള വിഷയമാണെന്നും വിവരം ലഭിച്ചിട്ടും പിന്നെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നുമുള്ള വിമർശനവും പരക്കെ ഉയർന്നിട്ടുണ്ട്.

സൈന്യത്തിലേക്കും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സേനാവിഭാഗങ്ങളിലേക്കും പ്രവേശനം നേടുന്നവര്‍ക്കായി എല്ലാ ജില്ലകളിലും പരിശീലന കേന്ദ്രം ആരംഭിക്കാന്‍ സിപിഎം നേരത്തെ തീരുമാനിച്ചിരുന്നു. ഇത്തരം കേന്ദ്രങ്ങള്‍ രാഷ്ട്രീയമായും സാമ്പത്തികമായും ഉപയോഗിക്കാനാണ് സിപിഎമ്മിന്റെ തീരുമാനമെന്നാണ് സൂചന.

ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ ഉപകാരപ്പെടുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. നിലവില്‍ സമാന രീതിയില്‍ പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ വന്‍ ലാഭത്തിലാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പാര്‍ട്ടി നിയന്ത്രണത്തില്‍ എല്ലാ ജില്ലകളിലും ഇത്തരം പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാന്‍ തീരുമാനിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഹാദിയ നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

Saudi Arabia , let ,women , sports stadiums,

സൗദി വനിതകൾക്ക് സ്‌റ്റേഡിയങ്ങളിൽ പ്രവേശനം അനുവദിക്കുന്നു