cracked heels, natural ways, treat , foot, prevent, cracked,heels , major causes ,lack ,adequate moisture content, skin,affected area, Honey , water ,therapy, dry, Massage , turmeric , oil,Wear cotton socks, barefoot, exposes, bacteria, dirt, protect, feet, pollution, dust, good air circulation, Comfortable footwear, foot care cream
in ,

സുന്ദരമായ പാദങ്ങൾക്ക് ഏഴ് നൈസർഗിക മാർഗ്ഗങ്ങൾ

ദിവസം മുഴുവൻ പരക്കം പായുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ പാദങ്ങൾ (foot) വളരെയേറെ ചർമ്മ പ്രശ്നങ്ങൾ നേരിടുന്നുണ്ടാവുമെന്നത് തീർച്ചയാണ്. വ്യത്യസ്ത പ്രതലങ്ങളിലൂടെയുള്ള യാത്രകളും എണ്ണയുടെ അഭാവവും പലതരം പ്രശ്നങ്ങൾ പാദങ്ങൾക്ക് സമ്മാനിക്കാറുണ്ട്. ശിശിര കാലത്ത് താപനില കുറയുന്നത് ഉപ്പൂറ്റി വിണ്ടു കീറുന്നതിന് (cracked heels) കാരണമാകുന്നു. പാദങ്ങളിൽ പിളർപ്പുകൾ രൂപപ്പെടുന്നത് അസഹ്യമായ വേദനയും ബുദ്ധിമുട്ടുകളും സൃഷ്ടിക്കും.

എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്നും മോചിതരാകാനും അവ തടയുവാനും നൈസർഗികമായ ഏഴ് വഴികൾ മനസിലാക്കൂ.

പാദങ്ങൾ ഈർപ്പമുള്ളതായി നിലനിർത്തുക – ആവശ്യമായ ജലാംശമില്ലാത്തതിനാലാണ് പാദങ്ങൾ മുഖ്യമായും വിണ്ടുകീറുന്നത്. സ്ഥിരമായി നനവ് നിലനിർത്തുന്നത് ചർമ്മം വരണ്ടുണങ്ങുന്നത് തടയുന്നു. ദിനംപ്രതി രണ്ട് നേരം പാദങ്ങൾ പരിപാലിക്കുന്നതിലൂടെ വരൾച്ചയിൽ നിന്നും അവയെ സംരക്ഷിക്കാം.cracked heels,  natural ways, treat , foot, prevent, cracked,heels , major causes ,lack ,adequate moisture content, skin,affected area,  Honey , water ,therapy, dry, Massage , turmeric , oil,Wear cotton socks, barefoot, exposes, bacteria, dirt, protect, feet, pollution, dust, good air circulation, Comfortable footwear, foot care cream

തേൻ ഉപയോഗിച്ചുള്ള ചികിത്സ – സുലഭ്യമായിട്ടുള്ള ഈ രണ്ട് വസ്തുക്കൾ പരിഹാരമാർഗ്ഗമായി നിർദ്ദേശിച്ചാൽ വിശ്വസിക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകും. തേൻ കലർത്തിയ ഇളം ചൂട് വെള്ളത്തിൽ കാലുകൾ താഴ്ത്തി വച്ച ശേഷം പാദങ്ങൾ ചെറുതായി ഉരയ്ക്കുക.

അണുനാശകമായ ഘടകങ്ങൾ അടങ്ങിയ തേനിന്റെ സവിശേഷത മൂലം ഇതിനെ ആയുർവേദത്തിലും പരിഹാര മാർഗ്ഗമായി നിർദ്ദേശിച്ചിട്ടുണ്ട്. തേൻ കലർത്തിയ ഇളം ചൂട് വെള്ളം ഉപയോഗിക്കുന്നത് പാദത്തിലെ മരവിച്ച ചർമ്മ ഭാഗത്തെ നീക്കം ചെയ്യാനും ചർമ്മത്തിലെ ജലാംശത്തെ വർധിപ്പിക്കാനും സഹായിക്കുന്നു.

വൃത്തിയുള്ള കാൽ വിരലുകൾ – കാലുകൾ കഴുകി ഉണക്കുമ്പോൾ വിരലുകൾക്കിടയിൽ അഴുക്ക്, ഈർപ്പം ഇവയില്ലെന്ന് ഉറപ്പ് വരുത്തണം. അവിടെ തണുപ്പ് നിലനിൽക്കുന്നത് ത്വക്ക് രോഗത്തിനും ഫംഗസ് മൂലമുണ്ടാകുന്ന പകർച്ച വ്യാധികൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്നു.

എണ്ണയും മഞ്ഞളും ഉപയോഗിച്ചുള്ള തിരുമ്മൽ – എണ്ണ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളുടെ അഭാവമുള്ളതിനാൽ പാദങ്ങളിൽ എണ്ണ പുറമെ നിന്നും നൽകേണ്ടതുണ്ട്. മഞ്ഞൾ, എണ്ണ തുടങ്ങിയവ ഉപയോഗിച്ച് ഉഴിയുന്നത് വിണ്ടു കീറിയ പാദങ്ങളെ മയപ്പെടുത്തും. കൂടാതെ വീക്കം, വേദന എന്നിവയിൽ നിന്നും ഇവ പാദങ്ങൾക്ക് സംരക്ഷണമേകുന്നു.

കൃത്യമായ ഇടവേളകളിൽ ഉഴിച്ചിൽ തുടരുന്നത് രക്തയോട്ടം വർധിപ്പിക്കുകയും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. രോഗാണുക്കളെ ഉന്മൂലനം ചെയ്യുന്ന മഞ്ഞളിന്റെ സവിശേഷ ഗുണത്താൽ കാലങ്ങളായി ഈ മാർഗം നിർദ്ദേശിക്കപ്പെടാറുണ്ട്.

കോട്ടൺ കാലുറകൾ ധരിക്കുക – പാദങ്ങളിൽ പ്രശ്നങ്ങൾ ഉള്ളവർ നഗ്നപാദരായി സഞ്ചരിക്കുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്. രോഗാണുക്കൾ, മലിനീകരണം, പൊടി പടലങ്ങൾ എന്നിവയിൽ നിന്നും പാദങ്ങളെ സംരക്ഷിക്കുവാനായി കോട്ടൺ കാലുറകൾ ധരിക്കുന്നത് ശീലമാക്കുക.

സുഖകരമായ പാദരക്ഷകൾ തിരഞ്ഞെടുക്കുക – നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പാദരക്ഷകൾ തിരഞ്ഞെടുക്കുക. മുറുകിയ പാദരക്ഷകളുടെ ഉപയോഗം പാദങ്ങളിൽ നീർവീക്കത്തിനും ഫംഗൽ ഇൻഫെക്ഷനും കാരണമാകാറുണ്ട്. cracked heels,  natural ways, treat , foot, prevent, cracked,heels , major causes ,lack ,adequate moisture content, skin,affected area,  Honey , water ,therapy, dry, Massage , turmeric , oil,Wear cotton socks, barefoot, exposes, bacteria, dirt, protect, feet, pollution, dust, good air circulation, Comfortable footwear, foot care cream

ആവശ്യത്തിന് വായുസഞ്ചാരം ലഭ്യമായ തരത്തിലുള്ള പാദരക്ഷകൾ മാത്രം തിരഞ്ഞെടുക്കുക.

പാദങ്ങളുടെ രക്ഷയ്ക്ക് ക്രീം പുരട്ടുക – പ്രകൃതിദത്തമായ ചേരുവകളാൽ നിർമ്മിതമായ പാദങ്ങളുടെ സംരക്ഷണത്തിനുള്ള ക്രീമുകൾ വിപണിയിൽ വളരെയധികം ലഭ്യമാണ്. സാല വൃക്ഷം, ഉലുവ എന്നീ ചേരുവകളാണ് കാലുകളിലെ വിള്ളലുകൾ ഉണക്കുവാൻ സഹായകമാകുന്നത്.

സൂക്ഷ്മാണു വിമുക്തമാക്കുന്നതിനാണ് സാല വൃക്ഷം കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. ഇളം ചൂട് വെള്ളത്തിൽ കാലുകൾ കഴുകി ഉണക്കിയ ശേഷം വിള്ളലുകൾ കാണപ്പെടുന്ന ഭാഗങ്ങളിൽ ദിവസം രണ്ട് നേരമെങ്കിലും ഇത്തരം ക്രീമുകൾ പുരട്ടുക.cracked heels,  natural ways, treat , foot, prevent, cracked,heels , major causes ,lack ,adequate moisture content, skin,affected area,  Honey , water ,therapy, dry, Massage , turmeric , oil,Wear cotton socks, barefoot, exposes, bacteria, dirt, protect, feet, pollution, dust, good air circulation, Comfortable footwear, foot care cream

മേൽപ്പറഞ്ഞ ഏഴ് മാർഗ്ഗങ്ങൾ നമുക്ക് വീടുകളിൽ തന്നെ നടപ്പിലാക്കാൻ സാധിക്കുന്നതാണ്. നൈസർഗികമായ ഇത്തരം മാർഗ്ഗങ്ങളിലൂടെ കൃത്രിമമായ പല ചികിത്സാ രീതികളും ഒഴിവാക്കാൻ സാധിക്കും. പ്രതിരോധമാണ് രോഗശുശ്രൂഷയെക്കാൾ നല്ലത് എന്നത് കൂടി കണക്കിലെടുക്കുമ്പോൾ ഇത്തരം മാർഗ്ഗങ്ങൾ തന്നെയാണ് കൂടുതൽ അനുയോജ്യം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

CET, QIC, Thiruvananthapuram engineering college, quest innovation centre, IT, education, students, deep learning, engineering students, QuEST innovation centre, launched, fifth semester, QuEST Global,

ക്വസ്റ്റ് ഗ്ലോബലിന്റെ ഇന്നോവേഷൻ സെന്ററിന് തുടക്കമായി

അഭ്രകാവ്യങ്ങൾ മാറ്റുരയ്ക്കുമ്പോൾ