ban on crackers, SC, protesters, crackers
in ,

സുപ്രീം കോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ചത് വിവാദമാകുന്നു

ന്യൂഡല്‍ഹി: പടക്കവില്‍പ്പന നിരോധിച്ചതിനെതിരെ (ban on crackers) സുപ്രീം കോടതിക്ക് (SC) മുന്നില്‍ പടക്കം പൊട്ടിച്ച്‌ പ്രതിഷേധ പ്രകടനം നടത്തിയത് വിവാദമാകുന്നു. ആസാദ് ഹിന്ദ് ഫൗജ് പ്രവര്‍ത്തകരാണ് സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്.

കനത്ത സുരക്ഷാ മേഖലയില്‍ സ്ഫോടക വസ്തുക്കളുമായി പ്രതിഷേധക്കാർ പ്രവേശിച്ചത് വന്‍ സുരക്ഷാ വീഴ്ച്ചയാണെന്നാണ് വിലയിരുത്തല്‍.

വർദ്ധിച്ചു വരുന്ന വായുമലിനീകരണം കണക്കിലെടുത്ത് ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പടക്കവില്‍പ്പന നിരോധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് രാജ്യത്തെ പരമോന്നത കോടതിയുടെ ഗേറ്റിന് മുന്നില്‍ പടക്കം പൊട്ടിച്ചാണ് ആസാദ് ഹിന്ദ് ഫൗജ് പ്രവര്‍ത്തകര്‍ പ്രതികരിച്ചത്.

ആര്‍ത്തു വിളിച്ച്‌ പടക്കം പൊട്ടിച്ച്‌ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തലസ്ഥാന നഗരിയിൽ ദീപാവലി ആഘോഷങ്ങള്‍ക്ക് പടക്കവില്‍പ്പന നിരോധിച്ച കോടതി വിധിയില്‍ വര്‍ഗ്ഗീയ കലര്‍ത്തരുതെന്ന്
സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

പടക്കവില്‍പ്പന നിരോധനത്തിന് വര്‍ഗ്ഗീയനിറം നല്‍കുന്നത് ശരിയല്ലെന്നും അതിൽ ദുഃഖമുണ്ടെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. ഒക്ടോബർ 31 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ ദീപാവലി ആഘോഷത്തെ തുടർന്ന് ഡൽഹിയിലും പരിസരങ്ങളിലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ച് സുപ്രധാന വിധി പ്രഖ്യാപിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kamal Hassan,demonetisation

നോട്ട് നിരോധനത്തെ പിന്തുണച്ചതില്‍ ഖേദിക്കുന്നു: കമല്‍ ഹാസന്‍

സോളാർ കേസ്: നവംബര്‍ 9-ന് പ്രത്യേക നിയമസഭാ സമ്മേളനം