സർഗാത്മക ശൈശവം ഭാവിയുടെ സമ്പത്ത്: സ്പീക്കർ 

തിരുവനന്തപുരം: ശൈശവത്തെ സർഗാത്മകമാക്കാൻ സംസ്ഥാന ശിശുക്ഷേമ സമിതി നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സർഗാത്മകമായ ശൈശവമാണ് ഭാവിയുടെ സമ്പത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശിശുക്ഷേമ സമിതിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ.

പരമ്പരാഗത രീതിയിൽനിന്നു മാറി ശിശു ക്ഷേമത്തിന്റെ വിവിധ വാതായനങ്ങൾ തുറക്കുന്ന തലത്തിലേക്കു സമിതിയുടെ പ്രവർത്തനം മാറിയതു ലോകത്തിനു മാതൃകയാണെന്നു സ്പീക്കർ ചൂണ്ടിക്കാട്ടി.  ബാല്യത്തിന്റെയും വാർധക്യത്തിന്റെയും സംതൃപ്തിയാണ് സമൂഹത്തിന്റെ ആരോഗ്യ സൂചകങ്ങളിൽ പ്രധാനം. 18 വയസുവരെ നീളുന്ന ബാല്യകാലത്തെ സർഗാത്മകമായി രൂപപ്പെടുത്തിയെടുക്കാൻ സമിതി നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണ്.  കേരളത്തിന്റെ ശൈശവം അങ്ങേയറ്റം സുരക്ഷിതമാണെന്നാണു സമിതിയുടെ പ്രവർത്തനങ്ങൾ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശിശുക്ഷേമ സിമിതി നടപ്പാക്കുന്ന ഇ-ഗവേണൻസിന്റെ ഭാഗമായി തയാറാക്കിയ വെബ്‌സൈറ്റ് സി-ഡിറ്റാണു രൂപകൽപ്പന ചെയ്തത്.  വെബ്‌സൈറ്റ് വഴി സമിതിയിലെ കുട്ടികൾക്കുള്ള സംഭാവനകൾ ഓൺലൈനായും ഇനി നൽകാം.  

തൈക്കാട് ശിശുക്ഷേമ സമിതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമിതി വൈസ് പ്രസിഡന്റ് അഴീക്കോടൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.പി. ദീപക്, സി-ഡിറ്റ് രജിസ്ട്രാർ ജി. ജയരാജ്, സമിതി ജോയിന്റ് സെക്രട്ടറി പി.എസ്. ഭാരതി, എക്‌സിക്യൂട്ടിവ് അംഗങ്ങളായ എം.കെ. പശുപതി, ഒ.എം. ബാലകൃഷ്ണൻ, ആർ. രാജു, ട്രഷറർ ജി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

‘ലേബല്‍ ആന്‍ഡെ’യുമായി ആനു നോബി ആറ്റിങ്ങലില്‍

കായിക താരം ജോബി മാത്യുവിന് 3 ലക്ഷം രൂപ സഹായം