Social withdrawal, boost, creativity,loneliness, solitude, study, experts, Me time, important, Socially avoidant people , interaction,social invitations , alone,enjoy ,,occasional break ,social ramble, unsociability , help, boost , found, risks, benefits,author ,Julie Bowker, University, Buffalo , US, published, journal ,Personality and Individual Differences,fear , anxiety,shyness,
in ,

ഏകാന്തത തേടുന്നവർ കൂടുതൽ സർഗ്ഗശേഷിയുള്ളവരെന്ന് പഠനം

സാമൂഹിക ഇടപെടലുകളിൽ കൂടുതലായി വ്യാപൃതരാകുന്നവരാണോ നിങ്ങൾ? എന്നാൽ അവയിൽ നിന്നുമെല്ലാം ഒരിടവേളയെടുക്കുവാൻ നിർദ്ദേശിക്കുകയാണ് അമേരിക്കയിലെ ഒരു സംഘം ഗവേഷകർ. സാമൂഹികമായ കെട്ടുപാടുകളിൽ നിന്നും മാറി ഏകാന്തതയനുഭവിക്കുന്നത് (solitude) നിങ്ങളുടെ സർഗ്ഗശക്തിയെ (creativity) ഉത്തേജിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തലുകൾ.

എന്നാൽ ഇത്തരത്തിലുള്ള ഏകാന്തതയനുഭവിക്കുവാൻ പലരും ഭയപ്പെടുന്നു എന്നതാണ് സത്യം. സാമൂഹിക ഇടപെടലിൽ നിന്നുള്ള പിൻവാങ്ങലിന് നിങ്ങളുടെ സർഗാത്മകതയുമായി ബന്ധമുണ്ടെന്ന് അമേരിക്കയിലെ ബഫല്ലോ സർവ്വകലാശാലയിലെ ജൂലി ബൗകേർ പറയുന്നു.

Social withdrawal, boost, creativity,loneliness, solitude, study, experts, Me time, important, Socially avoidant people , interaction,social invitations , alone,enjoy ,,occasional break ,social ramble, unsociability , help, boost , found, risks, benefits,author ,Julie Bowker, University, Buffalo , US, published, journal ,Personality and Individual Differences,fear , anxiety,shyness,ചിലർ ജന്മനാ സാമൂഹികമായ ഇടപെടലുകളോട് വിമുഖതയുള്ളവരാണ്. എന്നാൽ മറ്റു ചിലരാകട്ടെ ഏകാന്തതയോടുള്ള പ്രണയം മൂലം സമൂഹത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ് പതിവ്. ഇത്തരക്കാർ തങ്ങളുടെ അധിക സമയവും ജോലിയിലേർപ്പെടുന്നതിനോ ഒറ്റയ്ക്കിരിക്കുന്നതിനോ ആണ് കൂടുതൽ ഇഷ്‍ടപ്പെടുന്നത്.

ഇത്തരം ഏകാന്തതയ്ക്ക് ദൂഷ്യഫലങ്ങളൊന്നുമില്ലെന്ന് വിദഗ്ദ്ധർ ഉറപ്പു നൽകുന്നു. എന്നാൽ ഇവയുടെ ഗുണഫലമായ സർഗ്ഗവൈഭവത്തെ ആദ്യമായി തുറന്ന് കാട്ടിയത് ബൗകേറിന്റെ പഠനമാണ്. സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് കഴിയാൻ ഇഷ്ടപ്പെടുന്നവർ സാമൂഹിക വിരുദ്ധരല്ലെന്നും അവർ തന്റെ പഠനത്തിലൂടെ വ്യക്തമാക്കി.

സാമൂഹികമായി ഇടപഴകുന്നതിൽ ഇത്തരക്കാർ മടിക്കില്ലെങ്കിലും അവരുടെ ഏകാന്തത അവർ ആസ്വദിക്കുമെന്നാണ് ഈ പഠന റിപ്പോർട്ടിൽ പറയുന്നത്. സൃഷ്‌ടിപരമായി ചിന്തിക്കുവാനും ഒരു സർഗ്ഗപ്രതിഭയുടെ മികവോടെ പുത്തൻ ആശയങ്ങൾ വികസിപ്പിച്ചെടുക്കുവാനും ഇവർ പ്രാപ്തരായിരിക്കുമെന്നതാണ് മറ്റൊരു സവിശേഷതയായി കാണപ്പെടുന്നത്.

Social withdrawal, boost, creativity,loneliness, solitude, study, experts, Me time, important, Socially avoidant people , interaction,social invitations , alone,enjoy ,,occasional break ,social ramble, unsociability , help, boost , found, risks, benefits,author ,Julie Bowker, University, Buffalo , US, published, journal ,Personality and Individual Differences,fear , anxiety,shyness,എന്നാൽ ഭയം മൂലമോ ലജ്ജ മൂലമോ സാമൂഹിക ബന്ധങ്ങളിൽ നിന്ന് അകന്നു കഴിയുന്ന സ്വഭാവം വച്ചു പുലർത്തുന്നതിനോട് പല പഠനങ്ങളും നേരത്തെ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

എന്നാൽ തന്റെ സർഗ്ഗശേഷി പുറത്തെടുക്കുവാനായി പലപ്പോഴും സമൂഹമാധ്യമങ്ങളിൽ നിന്നും കൂട്ടുകെട്ടുകളിൽ നിന്നും അകന്നു കഴിയുന്ന സ്വഭാവം അത്ര മോശമല്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഏകാന്തതയിൽ ഇത്തരക്കാർക്ക് കൂടുതൽ ഫലപ്രദമായി സർഗ്ഗശേഷി പുറത്തെടുക്കാനാകുമെന്നും പുതിയ പഠനം ഉറപ്പു നൽകുന്നുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഹാദിയ: തുടര്‍ പഠനത്തിനുള്ള സൗകര്യങ്ങൾ ഏര്‍പ്പെടുത്തണമെന്ന് കോടതി

Padmavati, SC, chief ministers, warning, cinema, release, film, Supreme court, rejects, ban, politicians, comments, responsible positions, public offices, statements, CBFC, central board of film certification, Manohar Lal Sharma, PIL, lawyer, centre,

പത്മാവതിക്കെതിരെ പരാമർശം; നേതാക്കന്മാർക്ക് കോടതിയുടെ താക്കീത്